Activate your premium subscription today
ഏപ്രിൽ മുതൽ രാജ്യത്തെ 5 പ്രധാന റൂട്ടുകളിൽ കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ ഗ്രീൻ ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങളുടെ പരീക്ഷണ ഓട്ടം തുടങ്ങും. 2 വർഷം കൊണ്ട് കുറഞ്ഞത് 60,000 കിലോമീറ്റർ ദൂരം ഓടിയാണ് പരീക്ഷണം. ബസ്, ട്രക്ക്, കാർ എന്നിവ ഉപയോഗിച്ചാണ് പരീക്ഷണം. ഇന്ത്യൻ നിരത്തുകളിൽ ഹൈഡ്രജൻ വാഹനങ്ങളുടെ പ്രകടനം, സാമ്പത്തികവശം അടക്കം പരിശോധിക്കാനാണ് പദ്ധതി.
ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരന്‍ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. തൂത്തുകുടിയില്‍ നിന്ന് വെര്‍ച്വല്‍ ആയാണ് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത്. ഭാവി ഇന്ധന സാങ്കേതികവിദ്യയില്‍ നിര്‍ണായക ചുവടുവയ്പ്പായ ഈ ഹൈഡ്രജന്‍ ഫ്യൂവല്‍
ഹരിത ഇന്ധനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമാണ് ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള വാഹനങ്ങള്‍. ലോകത്തെ തന്നെ മുന്‍നിര കാര്‍ നിര്‍മാണ കമ്പനികള്‍ ഹൈഡ്രജന്‍ കാറുകളെ പിന്തുണക്കുന്നുണ്ട്. അവരില്‍ ചിലരെങ്കിലും ബാറ്ററി ഇവികളേയും ഹൈഡ്രജന്‍ കാറുകള്‍ മറികടക്കുമെന്ന പ്രതീക്ഷ പോലും
യൂറോപ്യൻ രാജ്യമായ അൽബേനിയയിലെ ക്രോമിയം ഖനിക്ക് താഴെയായി വിപുലമായ ഹൈഡ്രജൻ ശേഖരമുണ്ടെന്നു കണ്ടെത്തൽ. ഭൂമിയുടെ പുറംകാമ്പായ ക്രസ്റ്റിലും മധ്യകാമ്പായ മാന്റിലിലുമായാണ് ഈ ഹൈഡ്രജൻ നിക്ഷേപം സ്ഥിതി ചെയ്യുന്നതത്രേ
രാജ്യാന്തര വിമാനത്താവളത്തിൽ ഹരിത ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) ഭാരത് പെട്രോളിയം കോർപറേഷനുമായി (ബിപിസിഎൽ) കരാർ ഒപ്പിട്ടു. ഇതോടെ ഹരിത ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ ഒരുങ്ങുകയാണ് സിയാൽ. ബിപിസിഎലിന്റെ സാങ്കേതിക സഹകരണത്തോടെയാണ് പ്ലാന്റ്. സിയാലിന്റെ സൗരോർജ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതോർജം ഉപയോഗിച്ചാണ് ഭാവിയുടെ ഇന്ധനമായ ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നത്.
വ്യാവസായിക വിപ്ലവത്തിന്റെ നാലാംഘട്ടത്തിലേക്കു കടന്ന് കുതിക്കുന്ന ലോകത്തിന്റെ ഏറ്റവും വലിയ ചർച്ചാവിഷയങ്ങളിലൊന്നാണ് ഊർജമേഖല. പരമ്പരാഗത ഊർജമേഖലയുമായി ബന്ധപ്പെട്ടുള്ള കാർബൺ വികിരണം പോലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടുതൽ മികവേറിയ ഇന്ധനങ്ങൾക്കായുള്ള തിരച്ചിലിന് തുടക്കമിട്ടിട്ട് കാലമേറെയായി.
ദുബായ് ∙ വാഹനങ്ങളിൽ പെട്രോളിനു പകരം ഹൈഡ്രജൻ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ഭാഗമായി മധ്യപൂർവ മേഖലയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന പമ്പ് അബുദാബിയിൽ തുറന്നു. ആഗോള താപനം കുറയ്ക്കുന്നതിന്റെ ഭാഗമായി പുനരുപയോഗ, ഹരിത ഇന്ധനത്തിലേക്ക് പെട്രോൾ ഉൽപാദക രാജ്യം കൂടിയായ യുഎഇ മാറുന്നതിനു മുന്നോടിയാണിത്. 2050
വാഹനങ്ങളിൽ പെട്രോളിനു പകരം ഹൈഡ്രജൻ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ഭാഗമായി മധ്യപൂർവ മേഖലയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന പമ്പ് അബുദാബിയിൽ തുറന്നു. ആഗോള താപനം കുറയ്ക്കുന്നതിന്റെ ഭാഗമായി പുനരുപയോഗ, ഹരിത ഇന്ധനത്തിലേക്ക് പെട്രോൾ ഉൽപാദക രാജ്യം കൂടിയായ യുഎഇ മാറുന്നതിനു മുന്നോടിയാണിത്. 2050 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളൽ പൂർണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം. ബിഎംഡബ്ല്യു, ടൊയോട്ട കമ്പനികളുടെ ഹൈഡ്രജൻ വാഹനങ്ങളിലാണ് പരീക്ഷണ ഓട്ടം.
ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന ഹൈലക്സ് പിക് അപ് ട്രക്ക് ബ്രിട്ടനില്‍ പുറത്തിറക്കി ടൊയോട്ട. ഏകദേശം ഒരു വര്‍ഷത്തിലേറെ സമയമെടുത്ത് വികസിപ്പിച്ചെടുത്ത ഈ വാഹനത്തിന് ബ്രിട്ടീഷ് സര്‍ക്കാരിന് കീഴിലുള്ള അഡ്വാന്‍സ്ഡ് പ്രൊപ്പല്‍ഷന്‍ സെന്റര്‍ ധനസഹായവും നല്‍കിയിട്ടുണ്ട്. ടൊയോട്ടയുടെ ബ്രിട്ടനിലെ ഡര്‍ബിയിലുള്ള
ദുബായ്∙ ഗൾഫിലെ ആദ്യ ഹൈഡ്രജൻ ഇന്ധന പമ്പിന്റെ നിർമാണം തുടങ്ങി യുഎഇ. അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്ന പെട്രോളിയം ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാട് പെട്രോളിയം ഉൽപാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യം പുനരുപയോഗ ഹരിത വാതകത്തിലേക്കു നീങ്ങുന്നത്. മസ്ദാർ നഗരത്തിലാണ്
Results 1-10 of 24