മഹീന്ദ്ര 2019 ൽ വിപണിയിൽ എത്തിച്ച കോംപാക്റ്റ് എസ്‍യുവിയാണ്, എക്സ്‌യുവി 300. കൊറിയൻ വാഹന നിർമാതാക്കളായ സാങ്‌യോങ്ങിന്റെ എസ്‍യുവി ടിവോളിയെ അടിസ്ഥാനപ്പെടുത്തിയാണ് മഹീന്ദ്ര എക്സ്‌യുവി 300 നിർമിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിൻ പതിപ്പുകളിൽ വാഹനം ലഭിക്കും.