അതിവേഗ റെയിൽവേയാണ് സെമ്മി ഹൈ സ്പീഡ് റെയിൽ. ഇന്റർ-സിറ്റി പാസഞ്ചർ യാത്രകൾക്കാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. പരമ്പരാഗത റെയിലിനേക്കാൾ ഉയർന്ന വേഗതയുള്ളതും എന്നാൽ ഹൈ സ്പീഡ് റെയിൽ സർവീസുകൾ എന്ന് വിളിക്കാൻ പറ്റുന്നത്ര വേഗമില്ലാത്തതുമായി ട്രെയിനാണ്. ഉയർന്ന വേഗതയുള്ള റെയിലിന്റെ നിർവചനം ഓരോ രാജ്യത്തിനും വ്യത്യസ്തമാണെങ്കിലും, മിക്ക രാജ്യങ്ങളും 200 കിലോമീറ്റർ വരെയായിരിക്കും ഇതിന്റെവേഗം.