Activate your premium subscription today
കൊച്ചി: സിഎസ്ബി ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 138 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 133 കോടി രൂപയാണ് അറ്റാദായം 4 ശതമാനമാണ് അറ്റാദായത്തിലെ വര്‍ധന. മൊത്തം നിക്ഷേപം 25 ശതമാനം വര്‍ധിച്ച് 25,438 കോടി രൂപയില്‍ നിന്ന് 31,840 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 15
ഇന്നലെ 0.09% നേട്ടവുമായി 193.97 രൂപയാണ് ഫെഡറൽ ബാങ്ക് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. 47,584 കോടി രൂപ വിപണിമൂല്യമുള്ള ബാങ്കിന്റെ ഓഹരികൾ കഴിഞ്ഞ ഒരുമാസത്തിനിടെ 3 ശതമാനവും 6 മാസത്തിനിടെ 27 ശതമാനവും ഒരുവർഷത്തിനിടെ 31 ശതമാനവും നേട്ടമാണ് (റിട്ടേൺ) നിക്ഷേപകർക്ക് സമ്മാനിച്ചത്.
ഇന്നലെ എൻഎസ്ഇയിൽ 0.26% താഴ്ന്ന് 312.55 രൂപയിലാണ് സിഎസ്ബി ബാങ്കിന്റെ ഓഹരികൾ വ്യാപാരം പൂർത്തിയാക്കിയത്. കഴിഞ്ഞ ഡിസംബർ 29ലെ 422.25 രൂപയാണ് 52-ആഴ്ചത്തെ ഉയരം. ഇക്കഴിഞ്ഞ സെപ്റ്റംബർ 30ലെ 305.75 രൂപയാകട്ടെ 52-ആഴ്ചത്തെ താഴ്ചയും.
നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേറും മുമ്പ് ഇന്ത്യയിൽ പൊതുമേഖലയിൽ 27 ബാങ്കുകളുണ്ടായിരുന്നു. ഇപ്പോൾ 12. തിരുവനന്തപുരം ആസ്ഥാനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്ബിടി) അടക്കം 5 അസ്സോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും മാതൃകമ്പനിയായ എസ്ബിഐയിൽ ലയിപ്പിച്ചത് 2017ലാണ്.
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ 23ന് അവസരിപ്പിക്കാനിരിക്കേ, ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപനയ്ക്ക് അനുമതി നൽകി റിസർവ് ബാങ്ക്. കേന്ദ്രസർക്കാരിനും പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസിക്കും മുഖ്യ ഓഹരി പങ്കാളിത്തമുള്ള 'സ്വകാര്യ ബാങ്ക്' ആണ് ഐഡിബിഐ ബാങ്ക്.
കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കുകളായ സൗത്ത് ഇന്ത്യൻ ബാങ്കും സിഎസ്ബി ബാങ്കും ഫെഡറൽ ബാങ്കും നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിലെ പ്രാഥമിക പ്രവർത്തനഫല കണക്കുകൾ പുറത്തുവിട്ടു. വായ്പയിലും നിക്ഷേപങ്ങളിലും മികച്ച വളർച്ച കഴിഞ്ഞപാദത്തിൽ നേടിയതായി ഇവ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക്
തൃശൂർ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സിഎസ്ബി ബാങ്കിന്റെ ഓഹരികൾ സ്വന്തമാക്കി അബുദബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും (അദിയ) പ്രമുഖ ഓഹരി നിക്ഷേപകനായ ആകാശ് പ്രകാശിന്റെ അമാൻസ ഹോൾഡിംഗ്സും. ഇന്നലെയാണ് ഒന്നിന് 352.75 രൂപ വിലയിൽ 9.72 ശതമാനം ഓഹരികൾ സിഎസ്ബി ബാങ്കിന്റെ പ്രൊമോട്ടർമാരായ ഫെയർഫാക്സ് ബ്ലോക്ക്
തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സിഎസ്ബി ബാങ്കിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാൻ പ്രൊമോട്ടർമാരായ ഫെയർഫാക്സ് ഗ്രൂപ്പ്. കനേഡിയൻ ശതകോടീശ്വരനും ഇന്ത്യൻ വംശജനുമായ പ്രേം വത്സ നയിക്കുന്ന ഫെയർഫാക്സ് ഗ്രൂപ്പിന് കീഴിലെ ഫെയർഫാക്സ് ഇന്ത്യ ഹോൾഡിംഗ്സ് മൗറീഷ്യസ് ഇൻവെസ്റ്റ്മെന്റ്സിന്റെ (FIH Mauritius
സിഎസ്ബി ബാങ്ക് 2024 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 567 കോടി രൂപ അറ്റാദായം കൈവരിച്ചു. മുൻവർഷത്തെ 547 കോടി രൂപയെക്കാൾ 4% വർധനയാണിത്. ബാങ്കിന്റെ പ്രവർത്തന ലാഭം 10% വർധിച്ച് 780 കോടി രൂപയിലും എത്തി.
സിഎസ്ബി ബാങ്ക് ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ 150 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 156 കോടിയായിരുന്നു അറ്റാദായം. വരുമാനം മുൻവർഷത്തെ 682 കോടിയിൽനിന്ന് 887 കോടി രൂപയായി വർധിച്ചിട്ടുണ്ട്.
Results 1-10 of 29