Activate your premium subscription today
മദ്യനയക്കേസിൽ ആരോപണ വിധേയനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ തിഹാർ ജയിൽ വാർത്തകളിൽ നിറയുന്നത്. മുൻപും ചാൾസ് ശോഭരാജ്, അഫ്സൽ ഗുരു, നിർഭയ കേസിലെ പ്രതികൾ എന്നിവരുടെ എല്ലാം പേരുമായി ചേർത്തും തിഹാർ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇവയ്ക്കെല്ലാം പുറമേ 1996ൽ പുറത്തിറങ്ങിയ ‘യുവതുർക്കി’ എന്ന സുരേഷ് ഗോപി ചിത്രം കണ്ടിട്ടുള്ള മലയാളികൾക്കാർക്കും തിഹാറിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യവുമില്ല. ഇന്ത്യയിലെ ആരോപണ വിധേയരായ പ്രമുഖ രാഷ്ട്രീയക്കാർ മുതൽ കുപ്രസിദ്ധ കുറ്റവാളികൾ വരെ കഴിയുന്ന ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാറിനുള്ളിലെ സംഭവങ്ങൾ ഒരു ത്രില്ലർ സിനിമ കണക്കെ നമ്മളെ അദ്ഭുതപ്പെടുത്തുന്നതാണ്. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി തിഹാർ ജയിലിൽ കഴിയുന്ന
കഠ്മണ്ഡു ∙ ജയിൽമോചിതനായ രാജ്യാന്തര കൊടുംകുറ്റവാളി ചാൾസ് ശോഭരാജിനെ (78) ഫ്രാൻസിലേക്ക് നാടുകടത്തി. പ്രായാധിക്യം പരിഗണിച്ച് 2 ദിവസം മുൻപാണ് നേപ്പാൾ സുപ്രീം കോടതി ശോഭരാജിനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. വെള്ളിയാഴ്ച രാവിലെ നടപടികൾ പൂർത്തിയാക്കിയ ശേഷം കനത്ത സുരക്ഷയുടെ
കഠ്മണ്ഡു∙ രാജ്യാന്തര കുറ്റവാളി ചാൾസ് ശോഭരാജ് നേപ്പാൾ ജയിലിൽനിന്നും മോചിതനായി. 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ചാൾസിനെ മോചിപ്പിക്കാൻ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. നിലവിൽ നേപ്പാൾ ഇമിഗ്രേഷൻ ഡിപ്പാർട്മെന്റിലേക്കു മാറ്റിയ ചാൾസിനെ ഉടൻ തന്നെ ഫ്രാൻസിലേക്കു കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്.
ആ രണ്ടു പേരെയും ആരോ കത്തികൊണ്ട് കഴുത്തു മുറിച്ചും ശരീരമാകെ കുത്തിയും കൊലപ്പെടുത്തിയതാണ്- ലോറന്റ് കഹിയറിനെയും കോണി ജോ–ബ്രോൺവിച്ചിനെയും. ഹിമാലയത്തിലെ മഞ്ഞും വെയിലും പോലെ ഒന്നായി ഉരുകിച്ചേർന്ന കമിതാക്കൾ. ഹിപ്പികളായി ലോകം ചുറ്റാനിറങ്ങിയതാണ് രണ്ടു പേരും. ആ യാത്രയ്ക്കിടയിൽ എവിടെയോ വച്ചു കണ്ടുമുട്ടി, പ്രണയിച്ചു, ഒന്നാകാന്‍ തീരുമാനിച്ചു. പക്ഷേ ആരോരുമറിയാതെ നേപ്പാളിലെ ഒരു കാട്ടിൽ എരിഞ്ഞു തീരുകയായിരുന്നു ഇരുവരും. കാട്ടിൽ പശുക്കളെ മേയ്ക്കാനെത്തിയവരാണ് ആ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആർക്കാണ് ലോറന്റിനോടും ബ്രോൺവിച്ചിനോടും ഇത്രയേറെ ദേഷ്യം? അതും ഇത്രയേറെ ക്രൂരമായി കൊലപ്പെടുത്താൻ തക്കവണ്ണം? പൊലീസിനും പിടികിട്ടിയില്ല. അവർ രണ്ടു പേരും ഒരു കാറിൽ കയറിപ്പോകുന്നത് മേയ് എന്ന പെൺകുട്ടി കണ്ടതാണ്. യാത്ര പറയുന്നതിന് തൊട്ടുമുൻപ് ലോറന്റിനും ബ്രോൺവിച്ചിനുമൊപ്പം രണ്ടു പേരെക്കൂടി കണ്ടിരുന്നു. സുമുഖനായ ഒരു പുരുഷനും അതീവ സുന്ദരിയായ ഒരു യുവതിയും. അവരെ രണ്ടു പേരെയും ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇപ്പോൾ മേയിനോടു ചോദിക്കുന്നത്– ‘‘മിസ് മേയ്, ഇവരെ നിങ്ങൾ നേരത്തേ കണ്ടിട്ടുണ്ടോ? ഇവർക്കൊപ്പമാണോ ബ്രോൺവിച്ചിനെയും ലോറന്റിനെയും നിങ്ങൾ അവസാനമായി കണ്ടത്...?’’ മേയ് വല്ലാത്തൊരു വിഹ്വലതയോടെ തന്റെ മുന്നിൽ നിൽക്കുന്ന സ്ത്രീയെയും പുരുഷനെയും നോക്കി. സർപ്പസൗന്ദര്യ ജ്വലിക്കുന്നതായിരുന്നു ആ സ്ത്രീയുടെ മുഖം. എന്നാൽ തൊട്ടടുത്തു നിന്ന പുരുഷന്റെ കണ്ണുകള്‍ തന്റെ നേരെ നീണ്ടപ്പോൾ ഒരു വിഷസർപ്പം ചീറ്റുന്നതു പോലെ മേയിനു തോന്നി. അവൾ പേടിയോടെ കരഞ്ഞു– ‘‘എനിക്കറിയില്ല സാർ.. എനിക്കെന്റെ വീട്ടിലേക്ക് തിരികെപ്പോകണം.. പ്ലീസ്...’’ ജീവനിൽ കൊതിയുള്ള ഒരു കുഞ്ഞുകുരുവിയെപ്പോലെ അവൾ പിണച്ചുവച്ച കൈകളിൽ മുഖം ചേർത്തു കരഞ്ഞു.
കഠ്മണ്ഡു ∙ ലോകത്തെ വിറപ്പിച്ച കുപ്രസിദ്ധ ‘സീരിയൽ കില്ലർ’ ചാൾസ് ശോഭരാജിന് ഒടുവിൽ ജയിൽ മോചനം. നേപ്പാളിന്റെ തലസ്ഥാനമായ കഠ്മണ്ഡുവിൽ 1975 ൽ സന്ദർശനത്തിനെത്തിയ 2 അമേരിക്കൻ ടൂറിസ്റ്റുകളെ വധിച്ച കേസിൽ 19 വർഷമായി ജയിലിൽ കഴിയുന്ന ശോഭരാജിനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.
സ്ത്രീകളെ വശീകരിക്കാനുള്ള മിടുക്ക് ചാൾസ് ശോഭരാജിന് എന്നുമുണ്ടായിരുന്നു. കൊടുംകുറ്റവാളിയാണെന്ന് തിരിച്ചറിഞ്ഞശേഷവും ജയിലിൽക്കിടന്ന ചാൾസ് രണ്ടു വട്ടം പ്രേമവിവാഹത്തിലൂടെ പുതിയ കാമുകിമാരെ ചേർത്തുപിടിച്ചു. ‘ബിക്കിനി കില്ലർ’ എന്ന് ചാൾസിന് പേരു വീണത് പ്രണയം നടിച്ചു നടത്തിയ കൊലപാതകങ്ങളിലൂടെയാണ്.
Results 1-6