Activate your premium subscription today
Tuesday, Apr 1, 2025
അബുദാബി ∙ ഇസ്രയേൽ - മോൾഡോവ പൗരൻ സ്വി കോഗന്റെ കൊലപാതകത്തിൽ അബുദാബി ഫെഡറൽ കോടതി 3 പേർക്കു വധശിക്ഷ വിധിച്ചു.
ഡബ്ലിൻ ∙ ഭാര്യക്ക് വിവാഹ ശേഷം മറ്റൊരാളുമായി അടുപ്പമുണ്ടെന്ന കണ്ടെത്തലാണ് അയർലൻഡിലെ കോർക്കിൽ മലയാളി യുവതി ദീപ ദിനമണിയുടെ കൊലപാതകത്തിന് കാരണമെന്ന് ഭർത്താവ് റെജിൻ രാജൻ വിചാരണ വേളയിൽ കോടതിയിൽ മൊഴി നൽകി. അയർലൻഡിൽ എത്തും മുൻപ് ലണ്ടനിൽ ഭാര്യ ജോലി ചെയ്തിരുന്നുവെന്നും അവിടെയുള്ള ഒരാളുമായി ദീപ
റാഞ്ചി ∙ ജാർഖണ്ഡിലെ സരായികേല ജില്ലയിൽ ഭാര്യയെയും അഞ്ചു വയസ്സുകാരനായ മകനെയും യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ശുക്രം മുണ്ഡ എന്നയാളാണ് ഭാര്യയായ പാര്വതി ദേവിയെയും മകനായ ഗണേഷ് മുണ്ഡയെയും ഇരുമ്പുകൊണ്ടുള്ള പാത്രം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
2016 ഓഗസ്റ്റ് ഒന്ന്. കോട്ടയം ജില്ലയിലെ അതിരമ്പുഴയ്ക്കടുത്തുള്ള അമ്മഞ്ചേരി ഗ്രാമം. അവിടെ ഒരു റബർ തോട്ടത്തിൽ തമിഴ്നാട് സ്വദേശിയായ ടാപ്പിങ് തൊഴിലാളി പോളിത്തീൻ ചാക്കുകെട്ട് കണ്ടു. ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹമായിരുന്നു അതിൽ. കഴുത്തിലും കൈകളിലും കരുവാളിച്ച പാടുകൾ. മുഖം നീരുവന്നു ചീർത്ത അവസ്ഥ.
തൃശൂർ ∙ കൊടുങ്ങല്ലൂർ പടിഞ്ഞാറേ വെമ്പല്ലൂർ ശങ്കു ബസാർ ഇരട്ടക്കൊലപാതക കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 4 ലക്ഷം രൂപ വീതം പിഴയും ശിക്ഷ. ചിറ്റാപ്പുറത്ത് മധു, കോലാന്തര സുധി എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികളായ പുളിപ്പറമ്പിൽ രശ്മിത് (36), ചള്ളിയിൽ ദേവൻ (27)
കുമളി ∙ തമിഴ്നാട്ടിലെ ഉസിലംപട്ടി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ബി.മുത്തുകുമാറിനെ 27ന് കല്ലുകൊണ്ട് തലയ്ക്കിടിച്ചു കൊലപ്പെടുത്തിയ നാലംഗ സംഘത്തിലുൾപ്പെട്ട പ്രതി പൊൻവണ്ണന് (29) പൊലീസ് വെടിവയ്പിൽ ഗുരുതരമായി പരുക്കേറ്റു. നെടുങ്കണ്ടം മാവടിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാൾ പൊലീസുകാരനെ ആക്രമിച്ച് കടക്കാൻ ശ്രമിച്ചതിനാലാണ് വെടിവയ്ക്കേണ്ടിവന്നതെന്നാണ് തമിഴ്നാട് പൊലീസ് നൽകുന്ന വിശദീകരണം.
കൊല്ലം ∙ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലെ തർക്കത്തെത്തുടർന്ന് അതിഥിത്തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിക്കു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും. തമിഴ്നാട് മധുര സ്വദേശി മഹാലിംഗത്തെ (54) കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ കറുകച്ചാൽ താഴത്തുപറമ്പിൽ ബിജുവിന് (40) ആണ് കൊല്ലം നാലാം അഡിഷനൽ സെഷൻസ് കോടതി ജഡ്ജി എസ്.സുഭാഷ് ശിക്ഷ വിധിച്ചത്. പിഴത്തുക കൊല്ലപ്പെട്ട മഹാലിംഗത്തിന്റെ ഭാര്യ മുരുകേശ്വരിക്കു നൽകാനും വിധിയിൽ പറയുന്നു.
കൊല്ലം∙ പനയത്ത് മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി. ചെമ്മക്കാട് ചാറുകാട് സ്വദേശി അനിൽകുമാർ (35) ആണ് മരിച്ചത്. സുഹൃത്തായ ധനേഷിന് കുത്തേറ്റിട്ടുണ്ട്. ഇരുവരെയും കുത്തി പരിക്കേൽപ്പിച്ച അജിത്ത് (36) പൊലീസ് കസ്റ്റഡിയിലാണ്.
തിരുവനന്തപുരം ∙ ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം ക്ഷേത്ര നടയിൽ വച്ചുണ്ടായ വാക്ക് തർക്കത്തിനിടെ സുഹൃത്തിനെ അടിച്ച് കൊന്ന പ്രതിയെ കോടതി ഏഴ് വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴത്തുക ഒടുക്കിയില്ലെങ്കിൽ പ്രതി ആറ് മാസം അധിക തടവ് അനുഭവിക്കണം. ആറാം അഡിഷനൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്.
ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി ഫ്ലാറ്റിലെ ശുചിമുറിയിൽ തള്ളിയ സംഭവത്തിൽ ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫിനോയിൽ കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച രാകേഷ് (36) സത്രയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Results 1-10 of 5738
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.