Activate your premium subscription today
Wednesday, Mar 26, 2025
വ്യവസായ മേഖലയും അക്കാദമിക് രംഗവും വിരുദ്ധ ധ്രുവങ്ങളിലാണ് എന്ന ആക്ഷേപത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. രണ്ട് മേഖലയ്ക്കും ഇടയിൽ പാലമാകാൻ പല ശ്രമങ്ങളും നടന്നു. അത്തരത്തിലുള്ള വളരെ വിപ്ലവകരമായ ഒരു നടപടി ആരംഭിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് എന്ന പേരിൽ ഇന്ന് ആരംഭിച്ച പദ്ധതി
വ്യവസായ ആവശ്യത്തിനുള്ള സ്ഥലത്തിന്റെ ദൗർലഭ്യം പരിഹരിക്കുന്നതിന് ക്യാംപസുകളിൽ ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് സ്കീം– 2024 എന്ന പുതിയ പദ്ധതി വഴി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ക്യാംപസ് വ്യവസായ പാർക്കുകൾക്കായി ഉപയോഗിക്കാം.
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചു ക്യാംപസ് വ്യവസായ പാർക്കുകൾക്ക് അനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അക്കാദമിക പ്രവർത്തനത്തിന് ആവശ്യമുള്ളതിനെക്കാൾ അഞ്ചേക്കർ ഭൂമിയെങ്കിലും അധികമായി കൈവശമുള്ള സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും പാർക്ക് തുടങ്ങാം. രണ്ടേക്കറിനും അഞ്ചേക്കറിനും ഇടയിലാണ് അധിക ഭൂമിയെങ്കിൽ ബഹുനില വ്യവസായ യൂണിറ്റായ സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി (എസ്ഡിഎഫ്) ആരംഭിക്കാം.
അടുത്ത വർഷം 25 സ്വകാര്യ വ്യവസായ പാർക്കുകൾക്കു കൂടി അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎസ്എംഇ സംരംഭക വർഷം പദ്ധതി പ്രകാരം 1.39 ലക്ഷം സംരംഭങ്ങൾ ആരംഭിച്ചു. 10000 കോടി രൂപയുടെ നിക്ഷേപവും 5 ലക്ഷം തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാൻ കഴിഞ്ഞു.
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.