മനുഷ്യൻ ഇണക്കി വളർത്തുന്ന ഒരു ഓമനമൃഗമാണ് നായ. ചാര ചെന്നായയുടെ ഉപജാതിയും (Subspecies) സസ്തനികളിലെ കാനിഡെ കുടുംബത്തിലെയും കാർണിവോറ ഓർഡറിലെയും അംഗങ്ങളാണ് നായ്ക്കൾ. ഇവ മനുഷ്യനുമായി വളരെയേറെ ഇണങ്ങുന്നു. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്താൻ ആരംഭിച്ച ജീവിയും നായയാണ്. ഇന്ന് കാവലിനും മറ്റുപലവിധ ജോലികൾക്കും മനുഷ്യന് കൂട്ടിനുമായി (Companian animal) നായ്ക്കളെ ഉപയോഗിക്കുന്നു.