Activate your premium subscription today
ഗുരുവായൂർ ∙ ആനപ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരു പോലെ പ്രിയങ്കരനായ ഗജരത്നം ഗുരുവായൂർ പത്മനാഭനു ദേവസ്വത്തിന്റെ നേതൃത്വത്തിൽ സ്മരണാഞ്ജലി ഒരുക്കി. ശ്രീവത്സം അങ്കണത്തിലെ പത്മനാഭന്റെ പ്രതിമയ്ക്കു മാല ചാർത്തി അലങ്കരിച്ചു. ദേവസ്വം ആനക്കോട്ടയിൽ നിന്നെത്തിയ കൊമ്പൻ ഗോകുൽ തുമ്പിക്കൈ ഉയർത്തി ഗജകാരണവരുടെ
നാഴുരിപ്പാലുകൊണ്ട് നാടാകെ കല്യാണം എന്നു പറയുന്നതു പോലെ നാനൂറ് ആനകളെക്കൊണ്ട് നാൽപതിനായിരം ഉത്സവങ്ങൾ കേരളത്തിൽ നടത്തണം. ഉത്സവത്തിന് കൊഴുപ്പേകാൻ എല്ലായിടത്തും ആന നിർബന്ധം. പക്ഷേ, ആനയ്ക്ക് ആന തന്നെ വേണ്ടേ? ഗജസമ്പത്ത് കുറഞ്ഞതോടെ ഉത്സവങ്ങൾക്ക് ആനകളെ കിട്ടാതെ നെട്ടോട്ടമോടുകയാണു സംഘാടകർ. സംസ്ഥാനത്ത് ആകെയുള്ളത് നാനൂറിൽ താഴെ ആനകളാണ്. ഇവയിൽ പിടിയാനകളെയും പ്രായാധിക്യം മൂലം വിശ്രമിക്കുന്നവരെയും മദപ്പാടിൽ തളച്ചിടുന്നവരെയും അസുഖബാധിതരെയും ഒഴിച്ചു നിർത്തിയാൽ ഇരുനൂറോളം ആനകളെ മാത്രമേ ഉത്സവങ്ങൾക്കു പ്രയോജനപ്പെടുത്താനാകൂ. കൊമ്പൻമാരെ കിട്ടാനില്ലാത്ത സാഹചര്യവും നിരക്കു വർധനയും മൂലം ആനകളുടെ എണ്ണം കുറയ്ക്കാനുള്ള ആലോചനയിലാണു പല ഉത്സവകമ്മിറ്റിക്കാരും. ആഘോഷങ്ങൾ ഒഴിവാക്കാം, പക്ഷേ, ആചാരങ്ങളും ചടങ്ങുകളും നടത്താൻ ആനകൾ തന്നെ വേണമെന്ന് നിർബന്ധമുള്ള ക്ഷേത്രങ്ങളുണ്ട്. എങ്ങനെ കൈകാര്യം ചെയ്യും ?
ഗുരുവായൂരപ്പൻ ആനകളുടെ കളിത്തോഴനെന്നാണ് ഭക്തജന വിശ്വാസം. ആനയില്ലാത്ത ഗുരുവായൂരിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. ക്ഷേത്രത്തിൽ കാലത്തും വൈകിട്ടും രാത്രിയും ശീവേലിയും വിളക്കെഴുന്നള്ളിപ്പും ആനപ്പുറത്താണ്. എന്നാൽ ഗുരുവായൂരിൽ പണ്ട് ആനയില്ലാത്തൊരു കാലമുണ്ടായിരുന്നത്രെ. അന്ന് ഗുരുവായൂർ, തൃക്കണാമതിലകം
ശോഭ ലിമിറ്റഡ് ചെയർമാൻ പി.എൻ.സി.മേനോൻ സ്വന്തം തൂക്കം സ്വർണംകൊണ്ട് തുലാഭാരം വഴിപാട് നേർന്നു. ഇതിനായി 1 കിലോയുടെ 75 സ്വർണക്കട്ടി കൊണ്ടു വന്നു. 72 കിലോ ആയിരുന്നു തൂക്കം. കൊണ്ടു വന്നതല്ലേ, ഇനി തിരിച്ചു കൊണ്ടു പോകേണ്ട എന്നു കരുതി ബാക്കി വന്ന 3 സ്വർണക്കട്ടികൾ കൂടി അദ്ദേഹം ക്ഷേത്രത്തിൽ സമർപ്പിച്ചു. താമരയൂരിൽ പണിപൂർത്തിയായ 50ലേറെ ഫ്ലാറ്റുകളാണ് വഴിപാട് നൽകിയത്. നരേന്ദ്രമോദി 2 തവണ ക്ഷേത്രത്തിലെത്തി...
നിന്നെയൊക്കെ എങ്ങനെ മറക്കാനാടാ, പാപ്പാന്മാരെ സോപ്പിട്ട് എനിക്കുള്ള പഴക്കുലയിൽനിന്നു പഴം തിന്നിരുന്ന വിരുതനല്ലേ നീ’’ എന്ന് ഓർമിച്ചുകൊണ്ട് തലയാട്ടും. പാപ്പാന്മാരോട് ചോദിച്ചു ഒന്ന് തൊട്ടു തലോടും. എന്നിട്ട് കൈ മണക്കും. ആനച്ചൂര് സിരകളെ ഉന്മാദത്തിലാഴ്ത്തും.
ഗജരത്നം ഗുരുവായൂർ പത്മനാഭനു പതിനായിരങ്ങളുടെ അന്ത്യ പ്രണാമം. ഭൗതികശരീരം എറണാകുളം ജില്ലയിലെ കോടനാടു വനഭൂമിയിൽ ചിതാഗ്നിക്കു സമർപ്പിച്ചു. ബുധൻ ഉച്ചയ്ക്കു 2നു ദേവസ്വം ആനക്കോട്ടയിലായിരുന്നു പത്മനാഭന്റെ അന്ത്യം. 66 വർഷം ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പെഴുന്നള്ളിച്ച കൊമ്പനെ കാണാനായി രാത്രി മുഴുവൻ ആനക്കോട്ട
നിലമ്പൂർ കുന്നിന്റെ പൊക്കം പോരാണ്ടു തനിയെ കാടിറങ്ങി വന്നതാണു പത്മനാഭൻ. ആരാധകർ പകരം സമ്മാനിച്ചതു നിലമ്പൂർ കുന്നിനെ വെല്ലുന്ന ‘തലപ്പൊക്കം’.ആനപിടിത്തം സജീവമായിരുന്ന കാലത്താണു നിലമ്പൂർ കാട്ടിൽ നിന്നു പത്മനാഭൻ കുന്നിറങ്ങി വരുന്നത്. പക്ഷേ, ഒരു കുഴിയിലും വീഴാതെ ആനപിടിത്തക്കാരെയൊക്കെ കബളിപ്പിച്ചുള്ള വരവ്.
60 വർഷത്തിലേറെ ഗുരുവായൂരപ്പന്റെ തിടമ്പെഴുന്നള്ളിച്ച ഗജരത്നം പത്മനാഭൻ ഓർമയായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനു ദേവസ്വം ആനത്താവളമായ പുന്നത്തൂർക്കോട്ടയിലായിരുന്നു അന്ത്യം. ഇന്നു രാവിലെ 9 വരെ പൊതുദർശനം; തുടർന്ന് സംസ്കാരത്തിന് എറണാകുളം ജില്ലയിലെ കോടനാട്ടേക്കു കൊണ്ടുപോകും. ഒരു ദിവസത്തെ എഴുന്നള്ളിപ്പിന്
ഈ പേര് എങ്ങനെ കിട്ടിയെന്നു എനിക്കറിയില്ല. എന്നാൽ ഇതെനിക്കു ഭാരമായി തോന്നിയത് അങ്ങയോടു ചേർന്നു നിൽക്കുമ്പോൾ മാത്രമാണ്. സാക്ഷാൽ ഗുരുവായൂർ പത്മനാഭനൊടൊപ്പം നിൽക്കുമ്പോൾ ഞാൻ എങ്ങനെയാണു വലിയവനാകുക. എനിക്കു പത്മനാഭൻ ജേഷ്ഠനോ അച്ഛനോ ആയിരുന്നില്ല. ശരിക്കും ഗുരുവായൂരപ്പൻതന്നെയായിരുന്നു. എനിക്കെന്നല്ല എത്രയോ
Results 1-10