Activate your premium subscription today
Wednesday, Mar 26, 2025
സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മരണവും അപകടങ്ങളും വർധിക്കുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴ കൊടുപ്പുന്നയില്‍ പാടശേഖരത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് മിന്നലേറ്റ് മരിച്ചത് ഏറെ ഭീതിപടർത്തിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് അങ്കമാലിയിൽ 65കാരിയും മിന്നലേറ്റ് മരിച്ചിരുന്നു.
കരിവെള്ളൂർ ∙ മിന്നലേറ്റ് ആണൂർ കണിയാട്ട് മുക്കിലെ വീടുകൾക്കും വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. നാല് വീടുകൾക്കാണ് കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് മിന്നലേറ്റത്. ടി.വി.ജയന്റെ വീടിന്റെ കോൺക്രീറ്റിന് വിള്ളൽ വീഴുകയും ഇലക്ട്രിക് വയറുകൾ കത്തിനശിക്കുകയും ചെയ്തു.വൈദ്യുത മീറ്ററും സ്വിച്ച് ബോർഡുകളും
തിരുവനന്തപുരം∙ സംസ്ഥാനത്ത് നാളെ വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഉച്ചയ്ക്കു ശേഷം ഇടിമിന്നലോടു കൂടിയ മഴ പെയ്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരത്ത് 35 മുതൽ 45 കിലോമീറ്റർ വരെയുള്ള കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
തിരുവനന്തപുരം∙ ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യത. ശബരിമലയിൽ സന്നിധാനം, പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിൽ ഉച്ചയ്ക്കു ശേഷം മിന്നലോടു കൂടിയ നേരിയ ഇടത്തരം മഴ പെയ്തേക്കുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കേരള,ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
തിരുവനന്തപുരം ∙ തലസ്ഥാനത്ത് ഉൾപ്പെടെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ. മലയോര മേഖലകളിലാണ് ഇടിമിന്നലോടു കൂടിയ കനത്ത മഴ ലഭിച്ചത്. തിരുവനന്തപുരം ജില്ലയില്‍ മിന്നലേറ്റ് ഒരാള്‍ മരിച്ചു. വിദ്യാര്‍ഥിയായ മിഥുനാണു മരിച്ചത്. നെടുമങ്ങാട് തിരിച്ചിട്ടപാറയില്‍ വിനോദസഞ്ചാരത്തിനു
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യത. മഴയ്ക്കൊപ്പം മിന്നലും കാറ്റുമുണ്ടാകും. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ, തെക്കൻ കേരളത്തിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതാണു മഴ ശക്തിപ്രാപിക്കാൻ കാരണം. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂർ ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും നാളെയും യെലോ അലർട്ട് തുടരും.
തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിനു മുകളിൽ ആന്ധ്രാതീരത്തിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതോടെ കേരളത്തിൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത തെളിഞ്ഞു. എട്ട്, ഒൻപത് തീയതികളിൽ അതിശക്തമായ മഴയ്ക്കും മറ്റു ദിവസങ്ങളിൽ ശക്തമായ മഴയ്ക്കുമാണു സാധ്യത എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ പെയ്യാൻ ഇടയുള്ളതിനാൽ ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു.
മുകളിലത്തെ നിലയിൽ നിന്നുകൊണ്ട് മഴ ആസ്വദിക്കുകയായിരുന്നു യുവതി. ഗ്ലാസ് ജനാലയിലൂടെ പുറംകാഴ്ചകൾ പകർത്തുകയും ചെയ്യുന്നുണ്ട്. എന്നാലിത് അധികനേരം ഉണ്ടായില്ല. പെട്ടെന്ന് ഇടിമിന്നൽ ഉണ്ടാവുകയും മുൻപിൽ നിന്നിരുന്ന പനയ്ക്ക് തീപിടിക്കുകയും ചെയ്തു.
കൂട്ടുകാരേ, മഴ ഇടയ്ക്കിടെ പെയ്യുന്നുണ്ട്. മഴയ്ക്കൊപ്പം മിന്നലുമുണ്ട്. മിന്നൽ ആകാശത്തു പുളഞ്ഞുപോകുന്നത് കമനീയമായ കാഴ്ച തന്നെ. എന്നാൽ സൂക്ഷിക്കണം കേട്ടോ. മിന്നൽ അപകടകാരിയാണ്. മഴക്കാലത്ത് മിന്നലിനെ കരുതിയിരിക്കണം. ഇടിയും മിന്നലുമുണ്ടാകാനുള്ള സാധ്യത കണ്ടാൽ തന്നെ കളിസ്ഥലങ്ങളിൽ നിന്നും ഗ്രൗണ്ടുകളിൽ
വടകര ∙ മിന്നലിൽ വീടുകൾക്ക് നാശം. മതിലുകൾ ഇടിഞ്ഞു. കാർത്തികപ്പള്ളി പിലാക്കണ്ടി ശാന്ത നിവാസിൽ ഷാജിയുടെ വീടിന്റെ രണ്ട് തൂണുകൾ തകർന്നു. വീടിന്റെ വയറിങ്ങും വിളക്കുകളും സ്വിച്ചുകളും പൊട്ടിത്തെറിച്ചു. വീട്ടിൽ ആളില്ലാത്തപ്പോഴായിരുന്നു അപകടം. സമീപത്തെ പിലാക്കണ്ടി ബൈജുവിന്റെ മതിലും തകർന്നു. കനത്ത മഴയിലും
Results 1-10 of 41
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.