ആർട്ടിക് മേഖലയിൽ ജീവിക്കുന്ന വലിയ കരടിയാണ് ധ്രുവക്കരടി. കരടിവർഗത്തിലെ ഏറ്റവും വലിയ ജീവിയും കരയിലെ ഏറ്റവും വലിയ മാംസഭുക്കുമാണ് ധ്രുവക്കരടി. വെള്ളക്കരടി എന്നും ഇവ അറിയപ്പെടുന്നു. പ്രധാനമായും റഷ്യ, കാനഡ, ഡെന്മാർക്ക്, നോർവെ തുടങ്ങിയ രാജ്യങ്ങളിലാണ് ഇവ കൂടുതലായും കണ്ടുവരുന്നത്