Activate your premium subscription today
മഴ മാറിനിൽക്കുന്നതോടെ സംസ്ഥാനത്തു പകൽ താപനില കൂടുന്നു. ഔദ്യോഗിക റെക്കോർഡ് പ്രകാരം കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത് കണ്ണൂർ എയർപോർട്ടിൽ ആണ്
സൗദി അറേബ്യയിലെ പല പ്രദേശങ്ങളിലും താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വരണ്ടതും വിരളമായി മാത്രം സസ്യജാലങ്ങൾ വളരുന്നതും അതിവിശാലവുമായ ഒരു ഭൂപ്രദേശത്തിന്റെ ചിത്രമാണ് മരുഭൂമി എന്ന് കേൾക്കുമ്പോൾ മനസ്സിലേക്കെത്തുക. 25 സെന്റിമീറ്ററിൽ താഴെ മാത്രം വാർഷിക വർഷപാതം ലഭിക്കുന്ന പ്രദേശങ്ങളെയാണ് സാധാരണയായി മരുഭൂമികൾ എന്ന് വിളിക്കാറുള്ളത്. ഉപേക്ഷിക്കപ്പെട്ട എന്ന് അർഥം വരുന്ന ഡെസർട്ടം
ലോകത്തിൽ ഇതുവരെ റെക്കോർഡ് ചെയ്യപ്പെട്ടതിൽ ഏറ്റവും ചൂടുകൂടിയ വർഷം 2024 ആകുമെന്ന് ലോക മിറ്റിരിയോളജിക്കൽ ഓർഗനൈസേഷൻ മുന്നറിയിപ്പ്. അസർബൈജാനിലെ ബാക്കുവിൽ തുടങ്ങിയ യുഎൻ കാലാവസ്ഥാ ഉച്ചകോടിയുടെ (സിഒപി29) വേദിയിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരം
തിരുവനന്തപുരം ∙ തുലാമഴ വൈകുന്നേരങ്ങളിലും രാത്രിയിലുമായി ഒതുങ്ങിയതോടെ സംസ്ഥാനത്ത് പകൽച്ചൂട് സാധാരണയിലും കൂടുതൽ. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, കോഴിക്കോട് നഗരത്തിൽ രണ്ട് ദിവസമായി പകൽ താപനില 35.6– 35.4 ഡിഗ്രി സെൽഷ്യസാണ്. സാധാരണയിലും 3 ഡിഗ്രി സെൽഷ്യസ് കൂടുതൽ. തൃശൂർ വെള്ളാനിക്കരയിൽ വെള്ളിയാഴ്ച 2.9 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു. അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെതന്നെ ഓട്ടമാറ്റിക് സ്റ്റേഷനുകളിൽ ഇന്നലെ ഇടുക്കി, വയനാട്, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഉയർന്ന ചൂട് 35-39 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി.
തിര പിൻവലിഞ്ഞതോടെ കോഴിക്കോട് വെസ്റ്റ്ഹിൽ കോന്നാട് കടപ്പുറത്ത് ജീവനോടെ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞിരുന്നു. അന്തരീക്ഷ താപനിലയിലുണ്ടായ വ്യത്യാസമാണ് ഇവയെ കരയ്ക്കടുപ്പിച്ചതെന്ന് ബിലോ സീ ലെവൻ ഫാമിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും മത്സ്യ ഗവേഷണ ശാസ്ത്രജ്ഞനുമായ ഡോ. കെ. ജി. പദ്മകുമാർ ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു.
കാലാവസ്ഥാപരമായി സൗദിയിൽ വേനൽക്കാലം അവസാനിക്കുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽഖഹ്താനി സ്ഥിരീകരിച്ചു.
ലണ്ടൻ ∙ ബ്രിട്ടനിൽ ഇന്നലെ അനുഭവപ്പെട്ടത് ഈവർഷത്തെ ഏറ്റവും ചൂടേറിയ ദിനം. രാജ്യത്തിന്റെ പലഭാഗത്തും ഉച്ചയോടെ താപനില 33 ഡിഗ്രിക്ക് മുകളിലെത്തി.
ജൂലൈ 22 ഏറ്റവും ചൂടേറിയ ദിവസം എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും താപനില ശരാശരിക്കും മുകളിലെന്ന് നിരീക്ഷണം. മഴക്കാലമായിട്ടും കോട്ടയത്ത് ഇന്നലെ 34.5 ഡിഗ്രിയും തിരുവനന്തപുരത്ത് 25.5 ഡിഗ്രി ഉഷ്ണസമാനമായ രാത്രി താപനിലയും അനുഭവപ്പെട്ടു.
ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ഇക്കഴിഞ്ഞ ജൂലൈ 21 എന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ. 1940 ൽ താപനില രേഖപ്പെടുത്തി തുടങ്ങിയതിനുശേഷമുള്ള എല്ലാ റെക്കോർഡുകളെയും തകർത്തുകൊണ്ടായിരുന്നു ജൂലൈ 21ലെ ആഗോള താപനില
Results 1-10 of 652