Activate your premium subscription today
Saturday, Mar 29, 2025
തിരുവനന്തപുരം ∙ മൃഗശാലയിൽ ഞാറാഴ്ച ചത്ത മ്ലാവ് വർഗത്തിൽപ്പെടുന്ന മാനിന് (സാമ്പാർ ഡിയർ) പേവിഷബാധ സ്ഥിരീകരിച്ചു. പേവിഷ ബാധയുടെ ഉറവിടം കണ്ടെത്താനായില്ല. കീരികൾ, മരപ്പട്ടികൾ തുടങ്ങിയ മൃഗങ്ങൾ വഴിയാകാമെന്നാണ് കരുതുന്നത്. കൂടുതൽ മൃഗങ്ങൾക്ക് പേവിഷബാധയുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല
പഴയ മൊബൈലുകൾ തരാൻ പരിസ്ഥിതി സ്നേഹികളോട് അഭ്യർഥിക്കുകയാണ് യുഎസിലെ ഡിട്രോയിറ്റ് മൃഗശാല. വനത്തിൽ ജീവിക്കുന്ന ഗൊറില്ലകളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പദ്ധതി. സേവിങ് അനിമൽസ് ഫ്രം എക്സ്റ്റിങ്ഷൻ എന്ന സംഘടനയുമായി ചേർന്നാണു മൃഗശാല ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്
ടോചിഗി പ്രിഫെക്ചറിലെ ഹീലിങ് പവിലിയൻ മൃഗശാലയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഒറ്റയ്ക്ക് വരുന്ന പുരുഷൻമാർക്ക് പ്രവേശനമില്ലെന്ന പ്രഖ്യാപനമാണ് മൃഗശാല വാർത്തകളിൽ ഇടംപിടിക്കാൻ കാരണമായത്.
നായകളെ പെയിന്റടിച്ച് പാണ്ടകളാക്കി കാണികള്ക്ക് മുൻപിൽ പ്രദർശിപ്പിച്ച ചൈനയിലെ ഒരു മൃഗശാലയെക്കുറിച്ച് ലോകമെമ്പാടും ചർച്ചചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു തട്ടിപ്പും കൂടി നടത്തിയിരിക്കുന്നു.
ബത്തേരി∙ പുൽപള്ളി അമരക്കുനിയിൽനിന്നു പിടികൂടിയ പെൺകടുവയെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചു. ഇന്നു പുലർച്ചെയോടെയാണ് അനിമൽ ആംബുലൻസ് ലോറിയിൽ കടുവയെ എത്തിയച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് കടുവയെ ബത്തേരി കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിൽനിന്ന് പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
തിരുവനന്തപുരം ∙ കൂട് നവീകരണം അനിശ്ചിതത്വത്തിലായതോടെ മൃഗശാലയിൽ പുതുതായി കൊണ്ടു വന്ന ജീവികളെ കാണാൻ സന്ദർശകർ ഇനിയും കാത്തിരിക്കണം.കഴിഞ്ഞ നവംബറിൽ കർണാടകയിലെ ശിവമോഗ സുവോളജിക്കൽ പാർക്കിൽ നിന്ന് അനിമൽ എക്സ്ചേഞ്ച് വഴി മൃഗങ്ങളെ തലസ്ഥാനത്ത് എത്തിച്ചിരുന്നു. കഴുതപ്പുലികൾ, കുറുനരികൾ, മുതലകൾ, മരപ്പട്ടികൾ
തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ വാതരോഗത്തിന് ഉത്തമമെന്ന് പറഞ്ഞ് കടുവ മൂത്രം വില്പന നടത്തി മൃഗശാല അധികൃതർ. യാൻ യാൻ ബിഫെങ്സിയ വന്യജീവി മൃഗശാലയിലാണ് സംഭവം. സന്ദർശകരിൽ ഒരാളാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
താഷ്കന്റ് ∙ കാമുകിയുടെ ശ്രദ്ധപിടിച്ചുപറ്റാൻ വിഡിയോ ചിത്രീകരിക്കുന്നതിനായി സിംഹക്കൂട്ടിലിറങ്ങിയ മൃഗശാലാ ജീവനക്കാരനെ 3 സിംഹങ്ങൾ ചേർന്ന് കടിച്ചുകൊന്നു. കൂട്ടിൽനിന്നു പുറത്തിറങ്ങിയ സിംഹങ്ങൾ അക്രമാസക്തരായി. ഇതിലൊന്നിനെ വെടിവച്ചുകൊന്നു. രണ്ടെണ്ണത്തിനെ മയക്കുവെടി വച്ച് തിരികെ കൂട്ടിലെത്തിച്ചു.ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിലുള്ള സ്വകാര്യ മൃഗശാലയിൽ രണ്ടാഴ്ച മുൻപുനടന്ന സംഭവത്തിന്റെ ഭീതിജനകമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
താഷ്കെൻ്റ്∙ കാമുകിയെ സന്തോഷിപ്പിക്കാൻ സിംഹക്കൂട്ടിൽ കയറിയ കാവൽക്കാരനെ സിംഹങ്ങൾ കൊന്നു. ഡിസംബർ 17ന് പുലർച്ചെ ഉസ്ബെക്കിസ്ഥാനിലെ പാർക്കെന്റിലെ സ്വകാര്യ മൃഗശാലയിലാണ് സംഭവം. എഫ്. ഐറിസ്കുലോവ് (44) എന്നയാളാണ് മരിച്ചത്. കൂട്ടിൽ കയറുന്നതിന് മുമ്പ് ഐറിസ്കുലോവ് സ്വയം വിഡിയോ റെക്കോർഡ് ചെയ്തിരുന്നു. മൂന്ന്
സിംഹങ്ങളെ പാർപ്പിച്ച ഗ്ലാസ് കൂടാരത്തിനു മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ നിന്ന കുഞ്ഞിനെ ആക്രമിക്കാൻ ശ്രമിച്ച് പെൺ സിംഹം. ആൺ സിംഹവും പെൺ സിംഹവും വസിക്കുന്ന കൂട്ടിനരികിൽ കുഞ്ഞിനെ ഇരുത്തിയ ശേഷം മാതാപിതാക്കൾ വിഡിയോ പകർത്തുകയായിരുന്നു
Results 1-10 of 170
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.