Activate your premium subscription today
ബെംഗളൂരു ∙ 2014 ഡിസംബർ 28ന് നഗരത്തിലെ വ്യാപാര കേന്ദ്രമായ ചർച്ച് സ്ട്രീറ്റിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 3 പേർ കുറ്റക്കാരാണെന്ന് എൻഐഎ കോടതി കണ്ടെത്തി. ഭട്കൽ സ്വദേശിയായ ഹോമിയോ ഡോക്ടർ സയിദ് ഇസ്മായിൽ അഷ്ഫാഖ് (43), സഹായികളായ സദ്ദാം ഹുസൈൻ (45), അബ്ദുൽ സുബൂർ (33) എന്നിവർക്കുള്ള ശിക്ഷ കോടതി ഇന്നു പ്രഖ്യാപിക്കും.
ന്യൂഡൽഹി ∙ സൈബർ കുറ്റകൃത്യം നടത്താനായി ലാവോസിലേക്കു മനുഷ്യക്കടത്തു നടത്തിയ കേസിൽ ഒളിവിലായിരുന്ന കമ്രാൻ ഹൈദറിനെ ഡൽഹി പൊലീസിന്റെ സഹായത്തോടെ എൻഐഎ അറസ്റ്റ് ചെയ്തു.
ന്യൂഡൽഹി ∙ സൈബർ കുറ്റകൃത്യങ്ങൾക്കായി മലേഷ്യ, സിംഗപ്പുർ, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിലേക്കു മനുഷ്യക്കടത്തു നടത്തിയ കേസിൽ 6 സംസ്ഥാനങ്ങളിലെ 22 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധന നടത്തി. ബിഹാർ, യുപി, മധ്യപ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലെ 17 പ്രതികളുടെ വീടുകളിൽ നടത്തിയ
ന്യൂഡൽഹി ∙ രാജ്യത്തേക്കു ഭീകരസംഘടനകളുമായി ചേർന്നു ഗുണ്ടാസംഘം ആയുധങ്ങളും സ്ഫോടകവസ്തുക്കളും എത്തിച്ചെന്ന കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 3 സംസ്ഥാനങ്ങളിലായി 9 ഇടങ്ങളിൽ പരിശോധന നടത്തി. ദേവിന്ദർ ബംബീഹ ഗാങ്ങുമായി ബന്ധമുള്ളവരുടെ വീടുകളിലായിരുന്നു പരിശോധന. ഹരിയാനയിലെ ഗുരുഗ്രാം, ഫരീദാബാദ്, പൽവൽ, പഞ്ചാബിലെ ജലന്തർ, യുപിയിലെ മഥുര എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ രേഖകളും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു.
കൊൽക്കത്ത ∙ ജിരിബാമിൽ കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 6 പേരും കൊല്ലപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്ന് മണിപ്പുരിൽ വീണ്ടും സ്ഥിതി സ്ഫോടനാത്മകമായി. 8 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച ജനക്കൂട്ടം മുഖ്യമന്ത്രി ബീരേൻ സിങ്ങിന്റെയും മറ്റു മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ ആക്രമിച്ചു.
ന്യൂഡൽഹി ∙ ബംഗ്ലദേശിൽ നിന്നുള്ള ആളുകളെ ഉപയോഗിച്ച് ഇന്ത്യയിൽ ഭീകരപ്രവർത്തനത്തിന് അൽ ഖായിദ ശ്രമിച്ച കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രാജ്യത്ത് 9 ഇടങ്ങളിൽ തിരച്ചിൽ നടത്തി. ജമ്മു കശ്മീർ, കർണാടക, ബംഗാൾ, ബിഹാർ, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളിലെ 9 ഇടങ്ങളിലാണു തിരച്ചിൽ നടന്നത്. ഭീകരരുമായി ബന്ധപ്പെട്ടുള്ള ബാങ്ക് ഇടപാടുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, മറ്റു തെളിവുകൾ എന്നിവ കണ്ടെത്തി.
മുംബൈ∙ ജയിലിലായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയ്(25) യുഎസിലുണ്ടെന്ന് വിവരം. യുഎസ് അധികൃതർ നൽകിയ വിവരം അനുസരിച്ച് ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ മുംബൈ പൊലീസ് ആരംഭിച്ചു. ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിനു പുറത്ത് വെടിവയ്പ് നടത്തിയത് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് അൻമോൾ.
ന്യൂഡൽഹി ∙ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് നേതാവ് ആർഷ്ദീപ് സിങ് ഡാലയുടെ വലംകൈ ബൽജീത് സിങ്ങിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. യുഎഇയിൽനിന്നുള്ള വിമാനത്തിൽ ഡൽഹിയിൽ ഇറങ്ങിയയുടൻ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ ഇന്ത്യയിലെ അനുബന്ധ സംഘങ്ങൾക്കുള്ള സാമ്പത്തിക സഹായം ഉൾപ്പെടെ നോക്കി നടത്തുന്നത് പഞ്ചാബുകാരൻ ബൽജീത് ആണ്.
ശ്രീനഗർ ∙ കശ്മീരിലെ ഗാൻദെർബാർ ജില്ലയിൽ ഡോക്ടർ അടക്കം 7 പേരെ വധിച്ച ഭീകരരെ കണ്ടെത്താനുള്ള തിരച്ചിൽ ശക്തമാക്കി. ഡ്രോണുകളുപയോഗിച്ചും പൊലീസ് നായകളുടെ സഹായത്തോടെയുമാണ് തിരച്ചിൽ. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ആക്രമണം നടത്തിയത് 2 ഭീകരരാണെന്ന് പരുക്കേറ്റവർ മൊഴിനൽകി.
ന്യൂഡൽഹി∙ ലബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുത്തഹ്രീർ എന്ന സംഘടന ഇന്ത്യയിൽ നിരോധിച്ചു. ആഭ്യന്തര സുരക്ഷയ്ക്കും ജനാധിപത്യത്തിനും സംഘടന ഭീഷണിയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) ഒന്നാം ഷെഡ്യൂളിലാണ് സംഘടനയെ ഉൾപ്പെടുത്തിയത്. ഇതോടെ ഈ പട്ടികയിലുള്ള ഭീകരസംഘടനകളുടെ എണ്ണം 45 ആയി.
Results 1-10 of 506