Activate your premium subscription today
Tuesday, Apr 15, 2025
ചെന്നൈ ∙ സഹോദരന്റെ കടബാധ്യതയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നും ബംഗ്ലാവിന്റെ ഭാഗം കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് പിൻവലിക്കണമെന്നും നടൻ പ്രഭു. ഇതുവരെ കടം വാങ്ങിയിട്ടില്ലെന്നും മറ്റുള്ളവരുടെ ബാധ്യത ഏറ്റെടുക്കാൻ താൽപര്യമില്ലെന്നും നടൻ ശിവാജി ഗണേശന്റെ മകൻ കൂടിയായ പ്രഭു മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചു.
ചെന്നൈ ∙ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കു ഭീഷണി നേരിടുമ്പോൾ നീതിന്യായ വ്യവസ്ഥ ഇടപെടേണ്ടത് അനിവാര്യമാണെന്നു മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിനു യുജിസി ചട്ടങ്ങളും തമിഴ്നാട് സർക്കാരിന്റെ ഉത്തരവും ബാധകമല്ലെന്നു വിധിച്ചുകൊണ്ടാണു നിരീക്ഷണം.
ചെന്നൈ ∙ ഹാസ്യ പരിപാടിക്കിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ വഞ്ചകനെന്ന് പരിഹസിച്ച് പാരഡി ഗാനം ആലപിച്ചെന്ന കേസിൽ കൊമീഡിയൻ കുനാൽ കമ്രയ്ക്ക് മദ്രാസ് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഷിൻഡെയോടു മാപ്പു പറയാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും കുനാൽ കമ്ര അതു തള്ളിയിരുന്നു.
ചെന്നൈ ∙ മക്കൾ, ബന്ധുക്കൾ എന്നിവർ പരിചരിക്കുന്നില്ലെങ്കിൽ സ്വത്ത് കൈമാറിയതു റദ്ദാക്കാൻ മുതിർന്ന പൗരർക്ക് അധികാരമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. മാതാപിതാക്കളെ പരിചരിക്കണമെന്ന ഉപാധി പ്രമാണത്തിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നും വ്യക്തമാക്കി. വസ്തു ഉൾപ്പെടെ കൈമാറുമ്പോൾ സ്നേഹവും പരിചരണവും പ്രതീക്ഷിക്കും. പരിചരണം ലഭിക്കുന്നില്ലെങ്കിൽ സ്വത്ത് കൈമാറ്റം റദ്ദാക്കാൻ ട്രൈബ്യൂണലിനെ സമീപിക്കാം. സ്വത്ത് ദാനം ചെയ്യുക, ഭാഗം വയ്ക്കുക എന്നിവ നിയമത്തിന്റെ കണ്ണിലൂടെ മാത്രം കാണേണ്ട കാര്യമല്ലെന്നും വൈകാരിക തലമുണ്ടെന്നും കോടതി പറഞ്ഞു.
ചെന്നൈ ∙ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് മേലധികാരികൾക്കു പരാതി നൽകുന്നതു മാനസിക പീഡനമായി കണക്കാക്കാമെന്നു മദ്രാസ് ഹൈക്കോടതി. ഭർത്താവിനെ തീവ്രവാദിയായി ചിത്രീകരിച്ച് മേലധികാരികൾക്കു പരാതി നൽകിയ സംഭവത്തിലാണു ജസ്റ്റിസുമാരായ ജി.ജയചന്ദ്രൻ, ആർ.പൂർണിമ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.
ചെന്നൈ ∙ പോക്സോ കേസുകളിൽ അതിജീവിത ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെങ്കിൽ മാത്രമേ വൈദ്യപരിശോധനയ്ക്കു കോടതികൾ ഉത്തരവിടാൻ പാടുള്ളൂവെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകൽ, അനുമതിയില്ലാതെ ചുംബിക്കൽ തുടങ്ങിയ കേസുകളിൽപോലും സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ വിശദ വൈദ്യപരിശോധന നിർദേശിക്കുന്നതു ഞെട്ടിക്കുന്നു. കേസിന്റെ സ്വഭാവം പരിഗണിക്കാതെയുള്ള ഇത്തരം ഉത്തരവുകൾ അതിജീവിതയുടെ മാനസികനിലയെ ബാധിക്കും.
ചെന്നൈ∙ അന്നദാനം നടത്തി ഉപേക്ഷിക്കുന്ന ഇലയിൽ ഭക്തർ ഉരുളുന്ന ആചാരമായ ‘അംഗപ്രദക്ഷിണം’ റദ്ദാക്കി മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. തമിഴ്നാട് കരൂരിലെ ക്ഷേത്രത്തിലെ ആചാരത്തിനാണ് മദ്രാസ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്. ആർ.സുരേഷ് കുമാർ, അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
ചെന്നൈ ∙ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ‘നയൻതാര: ബിയോണ്ട് ദ് ഫെയ്റിടെയ്ൽ’ എന്ന ഡോക്യുമെന്ററിയിൽ ‘നാനും റൗഡി താൻ’ സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിക്കുന്നതു തടയുന്ന ഇടക്കാല ഉത്തരവിനുള്ള ശ്രമം നടൻ ധനുഷിന്റെ നിർമാണ കമ്പനി ഉപേക്ഷിച്ചു.
ചെന്നൈ∙ ബാങ്കിലെ ക്ലാർക്ക് ആയിരുന്ന ഭർത്താവിനെക്കൊണ്ട് പണം തിരിമറിക്കുറ്റം സമ്മതിപ്പിക്കുകയും തുക തിരികെ നൽകാൻ വഴിയൊരുക്കുകയും ചെയ്ത ഭാര്യയെ മദ്രാസ് ഹൈക്കോടതി അഭിനന്ദിച്ചു. 2004ൽ ഇന്ത്യൻ ബാങ്ക് പിരിച്ചുവിട്ട ജീവനക്കാരന് പെൻഷനും ഗ്രാറ്റുവിറ്റിയും നൽകാനും ഉത്തരവിട്ടു.
ചെന്നൈ ∙ മുതിർന്ന വ്യക്തികളുടെയും മാതാപിതാക്കളുടെയും പരിപാലനവും ക്ഷേമവുമായി ബന്ധപ്പെട്ട നിയമത്തിലെ സ്വത്തിന്റെ നിർവചനം ബാങ്കിലെ സ്ഥിര നിക്ഷേപത്തിനും ആഭരണങ്ങൾക്കും കൂടി ബാധകമാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. ബാങ്കിലെ 1.7 കോടി രൂപയുടെ നിക്ഷേപം മകൾ വ്യാജ ഒപ്പിലൂടെ കൈക്കലാക്കിയെന്ന പരാതിയിലാണ് ഉത്തരവ്. സ്ഥിര നിക്ഷേപവും ആഭരണങ്ങളും മാതാവിന്റെ പേരിലേക്കു തിരികെ മാറ്റണമെന്നും നിർദേശിച്ചു. മക്കളുടെ സ്നേഹവും പരിചരണവും ആഗ്രഹിച്ചാണ് മാതാവ് തന്റെ സ്വത്ത് നൽകിയതെന്നും ഓർമിപ്പിച്ചു.
Results 1-10 of 205
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.