കേരളത്തിലെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റും. കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്ക്കടുത്ത് കോട്ടവട്ടത്ത് 1909 മാർച്ച് 30–ന് ജനനം.
1977–ലെ കേരളസാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ സമ്മാനം, ആദ്യത്തെ വയലാർ അവാർഡ് നേടിയ “അഗ്നിസാക്ഷി" എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിനെ മാറ്റി മാറിച്ചു.
തിരുവിതാംകൂർ ഭാഗത്ത് നമ്പൂതിരിസമുദായത്തിൽ നടന്ന പരിഷ്‌കരണപരിപാടികളിൽ പങ്കെടുത്തിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ വൈസ്പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.