മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സഹോദരീ പുത്രിയാണ് സെഹ്ഗാൾ.
1972 മുതൽ 1975 വരെ സാഹിത്യ അക്കാദമിയുടെ ഇംഗ്ലീഷ് ബോർഡിന്റെ ഉപദേശകയായി സേവനമനുഷ്ഠിച്ചു.
1986ൽ 'റിച്ച് ലൈക്ക് അസ്' എന്ന ഇംഗ്ലീഷ് നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
പ്രിസൺ ആന്റ് ചോക്കലേറ്റ് കേക്ക് (ഓർമ്മ; 1954), ഫ്രം ഫിയർ സെറ്റ് ഫ്രീ (ഓർമ്മ; 1963), എ ടൈം ടു ബീ ഹാപ്പി (നോവൽ; 1963), ദ ഫ്രീഡം മൂവ്മെന്റ് ഇൻ ഇന്ത്യ (1970), ഇന്ദിരാഗാന്ധീസ് എമർജൻസ് ആന്റ് ഫിയർ (1978),
മിസ്റ്റേക്കൻ ഐഡന്റിറ്റി (നോവൽ; 1988), ലെസ്സർ ബ്രീഡ്സ് (നോവൽ; 2003) എന്നിവയാണ് പ്രധാന കൃതികൾ.
1985-ൽ ഫിക്ഷനുള്ള സിൻക്ലെയർ പ്രൈസ് (ബ്രിട്ടൻ), 1987-ൽ കോമൺവെൽത്ത് റൈറ്റേഴ്‌സ് അവാർഡ് (യുറേഷ്യ) എന്നിവയും ലഭിച്ചു.