Activate your premium subscription today
Tuesday, Apr 15, 2025
ആരോഗ്യമേഖലയിൽ സർക്കാർ നേരിട്ടു നടത്തുന്ന പ്രവർത്തനങ്ങളുടെ ഏറ്റവും അടിത്തട്ടിൽ ജോലിയെടുക്കുന്നവരാണ് ആശമാർ. പ്രവർത്തനങ്ങളുടെ ആധിക്യം മൂലം അവരുടെ ജോലിഭാരവും ചുമതലകളും കൂടിയിട്ടുണ്ട്. സ്ത്രീകൾമാത്രം പ്രവർത്തിക്കുന്ന ഈ മേഖലയിൽ അവർക്കു തൊഴിലാളികൾ അഥവാ ജീവനക്കാർ എന്ന പദവിയില്ല. അതുകൊണ്ടുതന്നെ പ്രതിഫലം കിട്ടുന്നത് സമ്മാനം എന്ന വകയിലാണ്. ഈ അവസ്ഥ മാറ്റി കുറഞ്ഞ വേതനം, പിരിഞ്ഞുപോകുമ്പോൾ കിട്ടേണ്ട പ്രതിഫലം, പെൻഷൻ എന്നിവ ആവശ്യപ്പെട്ട് 64 ദിവസമായി അവർ സമരത്തിലാണ്. സഹനത്തിന്റേതായ സമരം. വെയിലും മഴയും മാത്രമല്ല, കുടുംബത്തിൽനിന്നു വിട്ടുനിൽക്കേണ്ട അവസ്ഥയും. അതിനും പുറമേ ചില തൊഴിലാളി സംഘടനാ നേതാക്കളിൽനിന്നും അധികാരത്തിലിരിക്കുന്ന രാഷ്ട്രീയനേതാക്കളിൽനിന്നും പരിഹാസവും. സർക്കാരിൽനിന്ന് അവഗണനയും സാങ്കേതികത്വത്തിന്റെ പേരിൽ ആശമാരുടെ ആവശ്യങ്ങൾ പരിഗണിക്കാനുള്ള വൈമുഖ്യവും. ഈ സമരം അടിസ്ഥാനപരമായ പല ചോദ്യങ്ങൾ കേരള സമൂഹത്തോടും ഇടതുപക്ഷ രാഷ്ട്രീയത്തോടും ഉയർത്തുന്നുണ്ട്. ഒന്ന്, മറ്റുള്ളവർക്കു വേണ്ടി തൊഴിലെടുക്കുന്നവരെ, അതും സർക്കാർ സംവിധാനമെന്ന സംഘടിതമേഖലയിൽ, എന്തുകൊണ്ടാണ് തൊഴിലാളികളായി അംഗീകരിക്കാത്തത്? ഇതിനു പ്രത്യയശാസ്ത്രപരമായി വല്ല യുക്തിയും ഉണ്ടോ?
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു മുന്നിലെ ആശാ വർക്കർമാരുടെ സമരവേദിയിൽ ഇന്നു വിഷു ആഘോഷിക്കും. വിഷുദിനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശമാർ സമരവേദിയിൽ എത്തുമെന്നാണു പ്രതീക്ഷ. സമരപ്പന്തലിൽ വിഷുക്കണി ഒരുക്കും. തങ്ങളുടെ ജീവിതം അല്ലലില്ലാതെ മുന്നോട്ടുപോകുന്നതിനു ന്യായമായ വേതനം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണു കണി ഒരുക്കുന്നതെന്ന് ആശമാർ പറഞ്ഞു.
കോട്ടയം ∙ ആശാ സമരക്കാരെ സർക്കാർ തീവ്രവാദികളാക്കി ബ്രാൻഡ് ചെയ്യുകയാണെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും എസ്യുസിഐ ട്രേഡ് യൂണിയൻ നേതാവുമായ വി.കെ. സദാനന്ദൻ. സർക്കാരും സിപിഎമ്മും അങ്ങനെ ബ്രാൻഡ് ചെയ്താൽ തൊഴിലാളികൾ മോശപ്പെടും എന്നായിരിക്കും കരുതുന്നത്. പക്ഷേ നേരെ മറിച്ചാണ് സംഭവിക്കുന്നത്. അതൊന്നും വിലപോവില്ല. നിങ്ങളുടെ ആവശ്യങ്ങൾ 100 ശതമാനം ശരിയാണെന്നും നിങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും ആണ് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞത്.
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിൽ 2 മാസത്തിലേറെയായി തുടരുന്ന ആശാ സമരത്തിനുള്ള പിന്തുണ വിളംബരം ചെയ്ത് സാംസ്കാരിക കേരളം. സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചു സമരവേദിയിൽ സാംസ്കാരിക പ്രവർത്തകർ അണിനിരന്ന പൗരസാഗരം നടന്നു. നൂറുകണക്കിന് ആശാ പ്രവർത്തകരും പങ്കാളികളായി. മറ്റിടങ്ങളിലും കൂട്ടായ്മകൾ അരങ്ങേറി.
തിരുവനന്തപുരം∙ ആശാ വര്‍ക്കര്‍മാരുടെ സമരം 62-ാം ദിവസത്തിലെത്തുമ്പോള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഒത്തുചേര്‍ന്നു. ജോസഫ് സി. മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ കെ.സച്ചിദാനന്ദന്റെ ഓഡിയോ സന്ദേശം സമരവേദിയില്‍ കേള്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് കെ.സച്ചിദാനന്ദന് സംസാരിച്ചത്. സര്‍ക്കാര്‍ കോര്‍പ്പറേറ്റ് സിഇഒമാരുടെയും വലത് ഫാഷിസ്റ്റുകളുടെയും ഭാഷ ഉപയോഗിക്കരുതെന്നു സച്ചിദാനന്ദന് പറഞ്ഞു.
തിരുവനന്തപുരം ∙ ആശാ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റിനു മുന്നിൽ പൗരസാഗരം. ആശാ പ്രവർത്തകർക്കൊപ്പം കുടുംബാംഗങ്ങളും വിവിധ സംഘടനകളും സംഗമത്തിൽ പങ്കെടുക്കും.
തിരുവനന്തപുരം ∙ ചർച്ചയിലൂടെയും അല്ലാതെയും സർക്കാർ ഇതുവരെ നടത്തിയ ഇടപെടലുകളുടെ വെളിച്ചത്തിൽ, സമരം ചെയ്യുന്ന ആശാ പ്രവർത്തകർ സമരം അവസാനിപ്പിച്ചു പോവുകയെന്നതാണ് ഇനിയുള്ള വഴിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സമരം ചെയ്യുന്നവർക്കും ആ താൽപര്യം വേണ്ടേയെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ചോദിച്ചു.
തിരുവനന്തപുരം∙ സിപിഎം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.എ.ബേബിക്ക് തുറന്ന കത്തെഴുതി കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്. രണ്ടു മാസക്കാലമായി അനിശ്ചിതകാല രാപ്പകല്‍ സമരവും മൂന്നാഴ്ചയായി നിരാഹാരസമരവും നടത്തിയിട്ടും ആശാ വര്‍ക്കര്‍മാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നു കത്തില്‍ പറയുന്നു.
തിരുവനന്തപുരം ∙ ആശാ സമരം പരിഹരിക്കുന്നതിൽ സർക്കാരിനും സമരക്കാർക്കും മുന്നിൽ തടസ്സമായി നിൽക്കുന്നത് പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാമെന്ന സർക്കാർ നിലപാട്. കമ്മിറ്റി 3 മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നാണ് മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ പറഞ്ഞത്. എന്നാൽ, വർധന പ്രഖ്യാപിക്കണമെന്നും റിപ്പോർട്ട് വന്നശേഷം കൂടുതൽ തന്നാൽ മതിയെന്നുമുള്ള നിലപാടിലാണ് ആശാ പ്രവർത്തകർ. കമ്മിറ്റിയെ നിയോഗിക്കുമെന്ന തീരുമാനവുമായി മുന്നോട്ടു പോകുമെന്നാണ് മന്ത്രി വീണാ ജോർജ് ഇന്നലെയും പറഞ്ഞത്.
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു മുന്നിൽ 58–ാം ദിവസത്തേക്കു കടന്ന ആശാ പ്രവർത്തകരുടെ സമരം തീർക്കാൻ ഇടപെടേണ്ടവരിൽനിന്ന് ഈ ദിവസങ്ങൾക്കിടെ ആശമാർ അനുഭവിച്ചത് അധിക്ഷേപങ്ങളുടെ പെരുമഴ. സെക്രട്ടേറിയറ്റിനു മുൻപിലെ ഒരു സമരക്കാരും ഇതുവരെ നേരിടാത്ത കടന്നാക്രമണമാണ് ആശാ സമരക്കാർക്കെതിരെയുണ്ടായത്.
Results 1-10 of 242
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.