Activate your premium subscription today
Sunday, Mar 23, 2025
ചെങ്ങന്നൂർ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം പോക്കറ്റടി പതിവാകുന്നു. സ്റ്റാൻഡിൽ രാത്രിയായാൽ ബസുകൾ പ്രവേശിക്കാത്തതിനാൽ വെളിയിലെ പെട്രോൾ പമ്പിന് മുൻപിൽ നിന്നാണ് ആളുകൾ വാഹനത്തിൽ കയറുന്നത്. ഇങ്ങനെ കയറുമ്പോൾ കൃത്രിമമായി തിരക്കുണ്ടാക്കിയാണ് പോക്കറ്റടി പതിവാക്കിയിരിക്കുന്നത്. ഇന്നലെ രാത്രി ഒരു മെഡിക്കൽ വിദ്യാർഥിയുടെ പോക്കറ്റടിച്ചു. രണ്ടായിരം രൂപയും എടിഎം കാർഡും ആധാർ ഉൾപ്പെടെയുള്ള പ്രധാന രേഖകളും നഷ്ടമായി. പത്തനംതിട്ട സീയോൻ മെഡിക്കൽ കോളജിൽ പഠിക്കുന്ന ന്യൂഡൽഹി സ്വദേശിയുടെ പഴ്സാണ് അപഹരിക്കപ്പെട്ടത്. കഴിഞ്ഞ ദിവസവും ഇവിടെ പോക്കറ്റടി നടന്നതായി സമീപത്തെ പെട്രോൾ പമ്പ് ഉടമ പറഞ്ഞു. നാട്ടിൽ പോയിട്ട് മടങ്ങി കോളജിലേക്ക് എത്തുകയായിരുന്ന വിദ്യാർഥികളിൽ ഒരാളുടെ പഴ്സാണ് മോഷണം പോയത്. ന്യൂഡൽഹിയിൽ പോക്കറ്റടി പതിവാണെങ്കിലും കേരളത്തിൽ ഇത് ആദ്യ അനുഭവമാണെന്ന് വിദ്യാർഥി പറഞ്ഞു. മേഖകളെങ്കിലും തിരികെ ലഭിച്ചാൽ മതിയെന്ന് സങ്കടത്തോടെ വിദ്യാർഥി പറയുന്നു. പോലീസിന്റെ തുണ ആപ്പിൽ പരാതി റജിസ്റ്റർ ചെയ്യാൻ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ അധികൃതർ വിദ്യാർഥിയോട് ആവശ്യപ്പെട്ടു.
ആലപ്പുഴ ∙ പീഡനശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ഇടതുപക്ഷ ട്രാൻസ്ജെൻഡർ സംഘടന നേതാവിനെ ജില്ലാ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ നേരിയ സംഘർഷം. ഡിസിസി ഓഫിസിൽ നിന്നു പ്രകടനമായെത്തിയ പ്രവർത്തകരെ പൊലീസ്
ഇന്ന് ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ∙ കേരള ,ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല ധീവരസഭ ധർണ നാളെ തണ്ണീർമുക്കം ∙ ബണ്ട് ഷട്ടറുകൾ യഥാസമയം തുറക്കാത്തതിൽ പ്രതിഷേധിച്ച് ധീവരസഭ ചേർത്തല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് തണ്ണീർമുക്കം
എടത്വ ∙ നാടിനെ വരിഞ്ഞുമുറുക്കുന്ന ലഹരിവല പൊട്ടിച്ചെറിയാൻ പൊതുജന പങ്കാളിത്തത്തോടെയുള്ള കർമപദ്ധതി നടപ്പാക്കുമെന്നു ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ. വീണ്ടെടുക്കാം നല്ല കേരളം’ എന്ന ആശയവുമായി മലയാള മനോരമ സംഘടിപ്പിക്കുന്ന ജനകീയ ദൗത്യത്തിന്റെ ഭാഗമായുള്ള ലഹരിവിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം
കലവൂർ ∙ ആര്യാട് പഞ്ചായത്തിലെ ആദ്യ ഗ്യാസ് കണക്ഷന്റെ ഉദ്ഘാടനം പി.പി.ചിത്തരഞ്ജൻ എംഎൽഎ നിർവഹിച്ചു. ദേശീയപാതവികസനവും പൈപ്പിലൂടെ ഗ്യാസ് വീട്ടിലെത്തിക്കുന്നതും സർക്കാരിന്റെ സ്വപ്ന പദ്ധതികളാണ്.അതേസമയം പൈപ്പിടുന്നതിന് റോഡ് പൊളിക്കുന്ന കാര്യത്തിൽ കൂടുതൽ ജാഗ്രതയും ഉത്തരവാദിത്വവും കരാർ കമ്പനി കാണിക്കണമെന്നും
ചാരുംമൂട് ∙ രാത്രി അലക്ഷ്യമായി വാഹനം ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടക്കിയ രണ്ടു സംഭവങ്ങളിൽ വാഹനങ്ങളും പ്രതികളും പൊലീസ് പിടിയിൽ.പാലമേൽ സ്വദേശികളായ രഘു (50) സുരേഷ് കുമാർ (45) എന്നിവരുടെ മരണത്തിനിടയാക്കിയ അപകടങ്ങൾക്കു ശേഷം വാഹനം നിർത്താതെ കടന്നുകളഞ്ഞ കൃഷ്ണപുരം കൊച്ചുമുറി സൗത്തിൽ കൊച്ചുവീട്ടിൽ തെക്കെതിൽ
മാവേലിക്കര ∙ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു വിരാമമായി, ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുറത്തികാട് ശുദ്ധജല പദ്ധതിയുടെ ടാങ്കിലേക്കു വെള്ളം എത്തിക്കുന്നതിനു പൈപ്പ് കടന്നു പോകാനായി കല്ലുമല റെയിൽവേ ട്രാക്കിനു കുറുകെ സ്റ്റീൽ ആർച്ച് സ്ഥാപിച്ചു. കുറത്തികാട് ശുദ്ധജല പദ്ധതി യാഥാർഥ്യമാകുന്നതിനു തടസ്സമായി നിന്ന
മാന്നാർ ∙ അപ്പർകുട്ടനാടൻ പാടശേഖരങ്ങൾ കൊയ്ത്തിനു സജ്ജമായി. 31ന് കൊയ്ത്തു തുടങ്ങുമെന്ന് പാടശേഖര സമിതികൾ അറിയിച്ചു. അപ്പർകുട്ടനാട്, ഓണാട്ടുകര മേഖലകളിൽ ഉൾപ്പെട്ട ചെന്നിത്തല, മാന്നാർ, ബുധനൂർ പഞ്ചായത്തുകളിലെ കർഷകർ നാലര മാസം മുൻപ് കൃഷിയിറക്കിയ പാടങ്ങളാണ് കൊയ്ത്തിനു ഒരുങ്ങിയത്.വിളവെടുപ്പിനുള്ള ഒരുക്കങ്ങൾ
ആലപ്പുഴ∙ വേമ്പനാട് കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ആലപ്പുഴ നഗരസഭയും ജില്ലാ ഭരണകൂടവും റോട്ടറി ക്ലബ്ബും ചേർന്നു സംഘടിപ്പിച്ച പ്ലാസ്റ്റിക് മുക്ത വേമ്പനാട് മെഗാ ശുചീകരണ ക്യാംപെയ്നിന്റെ രണ്ടാം ഘട്ടത്തിൽ 3.6 ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു നീക്കി. പുന്നമട ഫിനിഷിങ് പോയിന്റിൽ നടന്ന ശുചീകരണം കലക്ടർ
ആലപ്പുഴ ∙ കേരളത്തിൽ മരണനിരക്കു കുറയുന്നതു സർക്കാരിന്റെ പെൻഷൻ ബാധ്യത വർധിക്കാൻ കാരണമായെന്ന സൂചനയോടെ മന്ത്രി സജി ചെറിയാന്റെ പ്രസംഗം. ‘പെൻഷൻ പറ്റുന്ന ലക്ഷക്കണക്കിനാളുകൾ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ വളരെക്കുറവാണ്. എല്ലാവരും മരിക്കണമെന്നല്ല പറഞ്ഞതിന്റെ അർഥം. ആരോഗ്യ പരിപാലനത്തിൽ കേരളം ഒന്നാമതാണ്
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.