Activate your premium subscription today
Thursday, Apr 3, 2025
ന്യൂഡൽഹി ∙ മിനിമം താങ്ങുവില ഉൾപ്പെടെ ആവശ്യങ്ങളുന്നയിച്ച് പഞ്ചാബ്–ഹരിയാന അതിർത്തികളിൽ സമരം ചെയ്ത കർഷകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ 28ന് കർഷക സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധിക്കും. സംയുക്ത കിസാൻ മോർച്ച (എസ്കെഎം), സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണു പ്രതിഷേധം. മരണം വരെ നിരാഹാര സമരം നടത്തുന്ന ജഗ്ജീത് സിങ് ധല്ലേവാൾ ഉൾപ്പെടെ അറസ്റ്റ് ചെയ്ത എല്ലാ കർഷകരെയും വിട്ടയയ്ക്കണമെന്നാണ് ആവശ്യം.
ചണ്ഡീഗഡ്∙ കർഷകസമരത്തെ തുടർന്ന് ഒരു വർഷത്തോളമായി അടഞ്ഞുകിടന്ന ശംഭു, ഖനൗരി അതിർത്തികൾ തുറക്കുന്നു. അതിർത്തിയിൽ കർഷകർ നിർമിച്ച താൽക്കാലിക പന്തലുകളും സ്റ്റേജുകളും പഞ്ചാബ് പൊലീസ് പൊളിച്ചുനീക്കി. സമരം ചെയ്ത കർഷകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
പനമരം∙ കാട്ടാന വാഴകൃഷി നശിപ്പിച്ചതില്‍ മനംനൊന്ത് വനംവകുപ്പിന്റെ ഔട്ട്പോസ്റ്റിനു മുകളിൽ വിഷക്കുപ്പിയുമായി കയറി കര്‍ഷകന്റെ ആത്മഹത്യാഭീഷണി. നടവയല്‍ പാതിരിയമ്പം ഉന്നതിയിലെ കണ്ണനാണ് ആത്മഹത്യാഭീഷണി മുഴക്കി കെട്ടിടത്തിനു മുകളില്‍ കയറിയത്. ഒന്നര ലക്ഷം രൂപ വായ്പയെടുത്താണ് വാഴകൃഷി ചെയ്തതെന്ന് കണ്ണൻ പറഞ്ഞു.
മലപ്പുറം ∙ യുഡിഎഫിന്റെ മലയോര പ്രചാരണ യാത്രയിൽ ക്ഷണിക്കാതെ തന്നെ പങ്കെടുക്കുമെന്നു തൃണമുൽ കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ പി.വി.അൻവർ. മലയോരത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ വേണ്ടിയാണു സമരം. ഇതിൽ പങ്കെടുക്കാൻ ആരുടെയും ക്ഷണം ആവശ്യമില്ല. ക്ഷണിക്കാതെ തന്നെ പങ്കെടുക്കാം. നിലമ്പൂരിലെ സ്വീകരണത്തിലാണു പങ്കെടുക്കുകയെന്നും അൻവർ പറഞ്ഞു.
ന്യൂഡൽഹി ∙ വിളകളുടെ താങ്ങുവിലയ്ക്കു നിയമപരിരക്ഷ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഉപവാസസമരം നടത്തുന്ന പഞ്ചാബിലെ കർഷകരുമായി ചർച്ചയ്ക്കു തയാറെന്ന് കേന്ദ്രസർക്കാർ. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം അടുത്ത മാസം 14ന് വൈകിട്ട് 5ന് ചണ്ഡിഗഡിലെ മഹാത്മാഗാന്ധി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിലാണു ചർച്ച നിശ്ചയിച്ചിരിക്കുന്നത്.
കുമളി ∙ മധുര മേലൂരിൽ ടങ്സ്റ്റൺ ഖനനത്തിന് സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മധുരയിൽ കഴിഞ്ഞദിവസം കർഷകരുടെ വൻ പ്രതിഷേധം.സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ പ്രതിഷേധറാലിയിൽ അണിനിരന്നതോടെ മധുരയിലെ പ്രധാന ജംക്ഷനുകൾ മണിക്കൂറുകളോളം ജനസാഗരത്താൽ നിശ്ചലമായി. മേലൂർ
ബത്തിൻഡ∙ 41 ദിവസമായി നിരാഹാര സത്യഗ്രഹം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാലിന്റെ അവസ്ഥ മോശമായി. പഞ്ചാബ് – ഹരിയാന അതിർത്തിയിലെ പ്രതിഷേധ സ്ഥലമായ ഖനൗറിയിൽ നടത്തിയ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്തു സംസാരിച്ച് 24 മണിക്കൂർ പിന്നിടുമ്പോഴാണ് ആരോഗ്യനില മോശമായത്. നിരാഹാരം അവസാനിപ്പിച്ചാലും ഇനി പൂർണമായും പഴയനിലയിലേക്കു മടങ്ങിപ്പോകാനാകില്ലെന്ന സൂചനയാണ് ഡോക്ടർമാർ നൽകുന്നത്.
ന്യൂഡൽഹി ∙ പഞ്ചാബ്–ഹരിയാന അതിർത്തിയിലെ ഖനൗരിയിൽ 40 ദിവസത്തിലേറെയായി നിരാഹാരമിരിക്കുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യനില വഷളാകുന്നു. കരൾ, വൃക്ക, ശ്വാസകോശം എന്നിവയുടെ പ്രവർത്തനങ്ങളിൽ പ്രശ്നമുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. സമരം രമ്യമായി പരിഹരിക്കാൻ ചർച്ചകൾ തുടരുകയാണ്.
ന്യൂഡൽഹി ∙ കർഷകസമര വിഷയത്തിൽ സുപ്രീം കോടതി വിധി സർക്കാർ അനുസരിക്കുമെന്നും അതനുസരിച്ചുള്ള നടപടിയെടുക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. കർഷക സമര നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ നിരാഹാര സമരം തീർപ്പാക്കാൻ ചർച്ച നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹം ഈ മറുപടി പറഞ്ഞത്. ഒരു മാസത്തിലേറെയായി നിരാഹാരമനുഷ്ഠിക്കുന്ന ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്കു മാറ്റുന്നതിന് പഞ്ചാബ് സർക്കാരിനു സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചിരുന്നു.
ന്യൂഡൽഹി ∙ കർഷകരുമായി കേന്ദ്ര സർക്കാർ ചർച്ച ആരംഭിക്കണമെന്നു സമരം ചെയ്യുന്ന സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതരം) കിസാൻ മസ്ദൂർ മോർച്ചയും ആവശ്യപ്പെട്ടു. എപ്പോഴും ചർച്ചയ്ക്കു തയാറായിരുന്നുവെന്നും കേന്ദ്രസർക്കാരുമായി സംസാരിക്കാൻ വിസമ്മതിച്ചിട്ടില്ലെന്നും കർഷക നേതാക്കൾ പറഞ്ഞു. സമരത്തിൽ സർക്കാർ മൗനം
Results 1-10 of 1136
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.