Activate your premium subscription today
Tuesday, Apr 15, 2025
കോട്ടയം ∙ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടി 19 വയസ്സുകാരി. കോട്ടയം മൂലവട്ടം പാറയിൽ ഹൗസിൽ അനോജിന്റെ മകൾ അക്സ പി. അനോജ് ആണ് ചികിത്സാ സഹായം തേടുന്നത്. രക്തത്തിൽ പ്ലേറ്റ്ലെറ്റ് കൗണ്ടും എച്ച്ബിയും കുറഞ്ഞു. രണ്ടു വൃക്കകളും ഹൈ റിസ്ക് ഇൻഫെക്ഷനിലാണ്. 5 വർഷത്തോളം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2 മാസം മുൻപ് രോഗം ഗുരുതരമായതിനെ തുടർന്ന് തിരുവല്ലയിലെ
അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ ‘സമീക്ഷ-2025’ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച ഡിഗ്രി ഓണേഴ്സ് കോഴ്സുകളിൽ ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ച പരിപാടി എംജി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് മെമ്പർ ഡോ. ജോജി അലക്സ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ
കോട്ടയം ∙ ‘സമയമാണ് പണം. അതുകൊണ്ടു സമയം ലാഭിക്കാനാണ് ഈ ജെറ്റ് വാങ്ങിയത്’- ജി600 വിമാനത്തിൽ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറക്കുമ്പോൾ ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ. ബി.രവിപിള്ള പറഞ്ഞു. ലോകത്തിന്റെ ഏതു കോണിലേക്കും ഫോൺ ചെയ്യാനും വിഡിയോ കോൺഫറൻസ് ഉൾപ്പെടെ നടത്താനും സൗകര്യമുള്ള വിമാനം തന്റെ ഓഫിസും വീടും പോലെ സജ്ജമാക്കിയിരിക്കുകയാണ് അദ്ദേഹം. പൂർണമായും തന്റെ താൽപര്യങ്ങൾക്കും അഭിരുചിക്കും അനുസരിച്ചാണ് വിമാനത്തിന്റെ ഉൾഭാഗം രൂപകൽപന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം ∙ തിരുവഞ്ചൂർ ചിൽഡ്രൻസ് ഹോമിൽ 16 വയസ്സുകാരനെ സംഘം ചേർന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ ചിൽഡ്രൻസ് ഹോമിലെ സമപ്രായക്കാരായ 4 പേർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി അയർക്കുന്നം പൊലീസ് എസ്എച്ച്ഒ അനൂപ് ജോസ് പറഞ്ഞു. മാർച്ച് 26 നാണ് സംഭവം നടന്നത്. ചിൽഡ്രൻസ് ഹോമിൽ ഒപ്പമുള്ളവർ തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നു വിദ്യാർഥി വാർഡനോടു പറയുകയായിരുന്നു.
വൈക്കം ∙ മഹാദേവ ക്ഷേത്രത്തിൽ നടന്ന കോടി അർച്ചനയുടെ സമാപനമായി വൈക്കത്തപ്പനു സഹസ്ര കലശാഭിഷേകം നടത്തി. ഇന്നലെ പുലർച്ചെ 3ന് നട തുറന്ന് അഭിഷേകങ്ങൾ പൂർത്തിയാക്കി ഉച്ച ശ്രീബലിക്ക് മുൻപായി പരി കലശം, ഖണ്ഡ ബ്രഹ്മ കലശം എന്നിവ അഭിഷേകം ചെയ്തു. വിവിധ വാദ്യ മേളങ്ങളുടെയും സ്വർണ കുടകളുടെയും വെഞ്ചാമരം
കുറുപ്പന്തറ ∙ മാഞ്ഞൂർ പഞ്ചായത്തിൽ കേരളത്തിലെ ആദ്യ സംയോജിത ഗ്രാമീണ കാർഷിക – അക്വാ ടൂറിസം സംരംഭം ആരംഭിക്കാൻ പദ്ധതി വരുന്നു. പഞ്ചായത്തിനെ കേരളത്തിലെ ആദ്യ സുസ്ഥിര ടൂറിസം കേന്ദ്രമാക്കുന്നതിനു എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് തയാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് പഞ്ചായത്തിന് കൈമാറി.
കാഞ്ഞിരപ്പള്ളി ∙ തീക്ഷ്ണമായ പ്രാർഥനയുടെയും ധ്യാനത്തിന്റെയും ദിനങ്ങളായ വിശുദ്ധ വാരത്തിന് ഓശാന ഞായറോടെ തുടക്കമായി. സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാർമികത്വം വഹിച്ചു. കത്തീഡ്രൽ വികാരി ഫാ. കുര്യൻ താമരശ്ശേരി, ഫാ. ജേക്കബ് ചാത്തനാട്ട് എന്നിവർ സഹകാർമികത്വം വഹിച്ചു. കത്തീഡ്രൽ
ഇന്ന് ∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽമിന്നലോടു കൂടിയമഴയ്ക്കു സാധ്യത. ∙ ബാങ്ക് അവധി കോഴിക്കുഞ്ഞ്വിതരണം കങ്ങഴ ∙ പഞ്ചായത്തിന്റെ മുട്ടക്കോഴിക്കുഞ്ഞ് വിതരണം പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ഇതുവരെ കോഴിക്കുഞ്ഞുങ്ങളെ കിട്ടാത്തവർക്കു 16ന് 9 മണിക്കു പത്തനാട് പഞ്ചായത്ത് ഹാളിൽവച്ചു കോഴിക്കുഞ്ഞുങ്ങളെ
കോട്ടയം ∙ വിഷുവിപണിയിൽ നൂറു കടന്ന് ബീൻസും കണ്ണിമാങ്ങയും കടച്ചക്കയും. വിപണിയിൽ വിലക്കയറ്റമില്ലെന്നാണ് കോട്ടയം എംഎൽ റോഡിലെ കച്ചവടക്കാരുടെ വാദം. എന്നാൽ പയർ ഇനങ്ങൾക്കു വില കൂടി. ബീൻസിനു കിലോയ്ക്ക് 100 രൂപയും പയറിനു 60 രൂപയുമാണ് എംഎൽ റോഡ് മാർക്കറ്റിലെ വില. ഇത്തവണ മൈസൂരുവിൽനിന്നാണു കൂടുതൽ പച്ചക്കറി
കുമരകം ∙ വൈദ്യുതി മുടക്കം വിനോദ സഞ്ചാര മേഖലയ്ക്കൊപ്പം നാട്ടുകാർക്കും തിരിച്ചടിയാകുന്നു. വിനോദ സഞ്ചാര മേഖലയിലെ വൈദ്യുതി മുടക്കം മൂലം ഇവിടത്തെ സ്ഥാപനങ്ങൾക്കു വലിയ നഷ്ടം സംഭവിക്കുന്നു. പൊതുജനങ്ങളെയും വ്യാപാരികളെയും ഓഫിസ് ജീവനക്കാരെയും ദുരിതത്തിലാക്കിയാണു പലപ്പോഴായി വൈദ്യുതി മുടക്കം.കഴിഞ്ഞ ദിവസം വിനോദ സഞ്ചാര സ്ഥാപനത്തിന്റെ ഉദ്ഘാടനം ദിവസം രാത്രി ഒരു മണിക്കൂറിലേറെ സമയം വൈദ്യുതി മുടങ്ങി. ഉദ്ഘാടനത്തിന് എത്തിയ മന്ത്രിയും ജില്ലാ കലക്ടറും വൈദ്യുതി വരുന്നതു വരെ കാത്തിരിക്കേണ്ടി വന്നു.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.