Activate your premium subscription today
Wednesday, Mar 26, 2025
തിരുവനന്തപുരം∙ കേരളത്തില്‍ കറുപ്പു നിറത്തോടുള്ള അലര്‍ജി ആദ്യം തുടങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന് ആണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. നിറത്തെ ചൊല്ലി അധിക്ഷേപം നേരിടേണ്ടിവന്നുവെന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ സമൂഹമാധ്യമ പോസ്റ്റിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മുരളീധരന്.
കൊച്ചി ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. വായ്പയ്ക്ക് ഒരു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കും. തിരിച്ചടവ് പുനഃക്രമീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
തിരുവനന്തപുരം ∙ കമ്യൂണിസ്റ്റുകള്‍ ഒരു ദിവസം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു പ്രവേശിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അതുപക്ഷേ സംഭവിക്കുക ഇരുപത്തിരണ്ടാം നൂറ്റാണ്ടിലായിരിക്കുമെന്നും ശശി തരൂർ എംപി. സ്വകാര്യ സര്‍വകലാശാലകളെ എതിര്‍ത്തിരുന്ന എല്‍ഡിഎഫ് അതിന് അനുമതി നല്കുന്ന ബില്‍ പാസാക്കിയ നടപടി ചൂണ്ടിക്കാട്ടിയാണ് എക്സിലൂടെ തരൂരിന്റെ പരിഹാസം.
കോട്ടയം∙ കുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അകലക്കുന്നം മറ്റക്കര ആലെക്കുന്നേല്‍ ശ്രീജിത്ത് (28) ആണ് പൊലീസ് പിടിയിലായത്. 2024 ല്‍ പ്രതി കുട്ടിയുടെ അച്ഛനെ മര്‍ദിച്ചു കൊലപ്പെടുത്തിയതിന് അറസ്റ്റിലായിരുന്നു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയാണ് കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
യുഎസ് തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയെയും മറ്റ് ചില രാജ്യങ്ങളെയും ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി. ആധുനിക കാലത്ത് വികസിത, വികസ്വര രാജ്യങ്ങൾ ഉപയോഗിക്കുന്ന അടിസ്ഥാനപരവും കുറ്റമറ്റതുമായ തിരഞ്ഞെടുപ്പ് സംരക്ഷണങ്ങൾ നടപ്പിലാക്കുന്നതിൽ യുഎസ് ഇപ്പോൾ പരാജയപ്പെടുന്നുവെന്നും ഉത്തരവിൽ ഒപ്പുവച്ച ട്രംപ് ചൂണ്ടിക്കാട്ടി.
കാസർകോട് ∙ പശ്ചിമ ആഫ്രിക്കൻ തീരത്തുനിന്ന് കാമറൂണിലെ ഡുവാല തുറമുഖത്തേക്ക് ബിറ്റുമിനുമായി പോയ ബിറ്റു റിവർ കപ്പലിൽനിന്നു കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കാസർകോട് സ്വദേശിയടക്കം പത്തുപേർ അജ്ഞാതകേന്ദ്രത്തിലെന്നു വിവരം. കൊച്ചി സ്വദേശിയും കപ്പലിലുണ്ടെന്നു നേരത്തേ സൂചനയുണ്ടായിരുന്നെങ്കിലും ഇല്ലെന്നാണ് അറിയുന്നത്.
‘അമ്മയുടെ ഗർഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്നു ചോദിച്ച നാലു വയസുകാരിയായിരുന്നു ഒരിക്കൽ ഞാൻ’ – കറുത്ത നിറത്തെക്കുറിച്ചുള്ള കളിയാക്കലുകൾ തന്നെ കുട്ടിക്കാലത്ത് എങ്ങനെ ബാധിച്ചുവെന്നു തുറന്നുപറഞ്ഞ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയ ആൾ നിറത്തെ കൂട്ടുപിടിച്ചു നടത്തിയ അഭിപ്രായപ്രകടനമാണ് ശാരദയെ തുറന്നെഴുത്തിനു പ്രേരിപ്പിച്ചത്.
കറുപ്പു നിറത്തെയും സ്ത്രീ ജീവിതത്തെയും കുറിച്ച് തുറന്നെഴുതിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചീഫ് സെക്രട്ടറിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്താണ് പ്രതിപക്ഷ നേതാവിന്റെ പിന്തുണ. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു എന്ന് സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ‘‘സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണ്. ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’’ – വി.ഡി. സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
തൃശൂർ∙ ചാലക്കുടി നഗരത്തിലെ വീട്ടുപറമ്പിൽ പുലിയെ കണ്ടതായി സംശയം. ബെംഗളൂരുവിൽ സ്ഥിര താമസമാക്കിയ കുടുംബത്തിന്റെ വീട്ടിലെ സിസിടിവിയിലാണ് പുലിയുടേതെന്നു സംശയിക്കുന്ന ജീവിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
ബെംഗളൂരു ∙ നടി രന്യ റാവു രണ്ടാനച്ഛൻ ഡിജിപി രാമചന്ദ്ര റാവുവിന്റെ അറിവോടെയാണ് ബെംഗളൂരു വിമാനത്താവളത്തിലെ പരിശോധന മറികടന്നതെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായി സൂചന. റിപ്പോർട്ട് ഉടൻ സർക്കാരിനു സമർപ്പിക്കും.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.