Activate your premium subscription today
കോട്ടയം മൂലവട്ടം ഉപ്പൂട്ടിൽ വീട്ടിൽ സതീഷ് വർഗീസ് (67) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
കല്യാശ്ശേരി(കണ്ണൂർ) ∙ മൊറീഷ്യസിലുണ്ടായ വാഹനാപകടത്തിൽ കല്യാശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു. ലെഗ്രാൻഡ് കമ്പനിയുടെ കേരള ബ്രാഞ്ച് മേധാവി അഞ്ചാംപീടികയ്ക്കു സമീപം പി.ടി ഹൗസിലെ വിനയ് ചന്ദ്രനാണു(35) മരിച്ചത്.
ഫോമാ മുൻ വിമൻസ് ഫോറം ചെയർ പേഴ്സൺ കുസുമം ടൈറ്റസിന്റെ മാതാവ് പത്തനംതിട്ട ഓമല്ലൂർ കുഴിനാപ്പുറത്ത് കെ.കെ. ജോണിന്റെ (തങ്കച്ചൻ) ഭാര്യ പൊന്നമ്മ ജോൺ (90 ) അന്തരിച്ചു.
ദീർഘകാലം ഖത്തർ പ്രവാസിയും കീ ബോർഡ് ആർട്ടിസ്റ്റുമായിരുന്ന പൊന്നാനി മാറഞ്ചേരി അച്ചാട്ടയിൽ കരീം സരിഗ നാട്ടിൽ അന്തരിച്ചു.
സൗദിയിലെ ഹായിലിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. കാസർകോട്, നിലേശ്വരം സ്വദേശി മുജീബ് (51) ആണ് മരിച്ചത്.
യുകെയിൽ കോട്ടയം നീണ്ടൂർ സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്തനംതിട്ട കുഴിക്കാല മുള്ളനാക്കുഴി വട്ടമുരുപ്പേൽ സഖറിയ മാത്യു (സണ്ണി 64) അന്തരിച്ചു. ഡാലസിലെ കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും, പ്ലാനോ സെഹിയോൻ മാർത്തോമ്മാ ഇടവകാംഗവും ആയ ഫിലിപ്പ് മാത്യുവിന്റെ സഹോദരൻ ആണ്.
ഇലഞ്ഞി കുഴിക്കമ്പിൽ വീട്ടിൽ പരേതനായ കെ എം പോളിന്റെ ഭാര്യ എൽസമ്മ പോൾ ഡിട്രോയിറ്റിൽ നിര്യാതയായി. മുംബൈ സേക്രട്ട് ഹാർട്ട് സിറോ മലബാർ ഇടവകാംഗമായ എൽസമ്മ, കരിങ്കുന്നം തോട്ടുങ്കൽ കുടുംബാംഗമാണ്.
ആലപ്പുഴ ∙ ഗ്രാഫിക് ഡിസൈനർ ആയ മലയാളി യുവാവ് ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
Results 1-10 of 1511