Activate your premium subscription today
Saturday, Mar 29, 2025
മാഹി ∙ തലശ്ശേരി – മാഹി ബൈപാസിന്റെ സർവീസ് റോഡ് നിർമാണത്തിൽ അധികൃതർ കാണിച്ച അനാസ്ഥയിൽ പൊലിഞ്ഞത് ഒരു ജീവൻ. പാറാൽ– ചൊക്ലി റോഡിൽ കോമ്പാറ മുക്കിൽനിന്നു 100 മീറ്റർ അകലെ പള്ളൂർ മേൽപാലം ഭാഗത്തേക്കു പോകുന്ന സർവീസ് റോഡിന്റെ നടപ്പാതയ്ക്കരികിലെ 10 അടി താഴ്ചയുള്ള കുഴിയാണു കാൽനട യാത്രക്കാരന്റെ ജീവനെടുത്തത്.
തലശ്ശേരി ∙ മാഹി ബൈപാസിൽ നെട്ടൂർ ബാലത്തിലെ സർവീസ് റോഡ് കാൽനടക്കാർക്ക് കെണിയാവുന്നു.ബൈപാസിലെ അതേ വേഗത്തിൽതന്നെയാണ് വാഹനങ്ങൾ സർവീസ് റോഡിലൂടെയും പോകുന്നത്. നെട്ടൂർ ബാലത്തിൽ നിന്ന് കൊളശ്ശേരിയിലേക്കുള്ള സർവീസ് റോഡിന് അരികിൽ നിരനിരയായി വീടുകളാണ്. ഇവിടെ സർവീസ് റോഡിൽ നടപ്പാതയുണ്ടെങ്കിലും കാടുമൂടി
ആലക്കോട്∙ കോടികൾ ചെലവിട്ടു നിർമിച്ച മലയോര ഹൈവേയിൽ അപകടങ്ങൾ വർധിക്കുന്നു. നടുവിലിനും കരുവഞ്ചാലിനും ഇടയിൽ നടന്ന അപകടങ്ങളിൽപെട്ട് രണ്ടു പേർക്കാണു ജീവൻ നഷ്ടപ്പെട്ടത്. ഒട്ടേറെപ്പേർക്കു ഗുരുതര പരുക്കേറ്റു. താവുകുന്നിന് അടുത്തുള്ള കാര്യാട്ട്വളവ്, താഴത്തങ്ങാടി വളവ്, വായാട്ടുപറമ്പ് ചെരിവ് എന്നിവിടങ്ങളിലും അപകടങ്ങൾ കൂടുതലാണ്. ഇതിൽ കാര്യാട്ട് വളവിലാണ് അപകടങ്ങൾ ഏറ്റവും കൂടുതൽ. മാസത്തിൽ രണ്ടും മൂന്നും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. റോഡ് നിർമാണത്തിനുശേഷം അൻപതോളം അപകടങ്ങൾ ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. നാലുവർഷം മുൻപാണ് ആദ്യ അപകടം. അന്ന് വിവാഹ സംഘം സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് 8 പേർക്കാണു പരുക്കേറ്റത്. തുടർന്ന് ആന്ധ്രയിൽ നിന്ന് ചരക്കുമായി വന്ന വലിയ ലോറി അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. കഴിഞ്ഞയാഴ്ച അടുത്തടുത്ത ദിവസങ്ങളിൽ കാറും ലോറിയും അപകടത്തിൽപെട്ടതാണ് ഏറ്റവും അവസാനത്തേത്.
കണ്ണൂർ∙ തലശ്ശേരി – മാഹി ബൈപാസിലെ സർവീസ് റോഡുകൾ അടച്ചിട്ട് മാസങ്ങൾ. ദേശീയപാത അതോറിറ്റിയാണ് കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിച്ച് ഇരുവശത്തും പലയിടത്തായി വഴി അടച്ചത്. സർവീസ് റോഡുകൾ പൂർത്തിയാകാത്ത ഭാഗത്ത് മാത്രമല്ല, പൂർണമായും പണി തീർന്ന ഭാഗങ്ങളും അടച്ചിട്ടത് ടോൾ പ്ലാസ നടത്തിപ്പുകാരെ സഹായിക്കാനാണെന്ന്
കണ്ണൂർ ∙ കേരളത്തിൽ നിന്ന് 5 വർഷംകൊണ്ട് കേന്ദ്രസർക്കാർ ടോൾ പിരിച്ചത് 1620 കോടി രൂപ. 2019-20 മുതൽ 2023-24 വരെയുള്ള കാലത്തെ കണക്കാണിത്. രാജ്യസഭയിൽ വി.ശിവദാസൻ എംപിക്ക് മന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടിയിലാണ് കണക്കുകൾ. ദേശീയപാതയിൽ തലശ്ശേരി–മാഹി ബൈപാസിലെ ടോൾപ്ലാസയിൽനിന്നു പിരിച്ചത് 1.33 കോടി രൂപയാണ്. 5
മാഹി∙ തലശ്ശേരി–മാഹി ബൈപാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നൽ പോസ്റ്റിൽ അടിപ്പാത നിർമിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ദേശീയപാതാ വിഭാഗം പ്രോജക്ട് ഡയറക്ടർ അശ്രുതോഷ് സിങ് പറഞ്ഞു. അടിപ്പാത വരുന്ന മുറയ്ക്ക് സിഗ്നൽ ഒഴിവാക്കും. രമേശ് പറമ്പത്ത് എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പം സിഗ്നൽ പോസ്റ്റ് സന്ദർശിച്ച
മാഹി∙ തലശ്ശേരി– മാഹി ബൈപാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നൽ പോസ്റ്റിലെ ആശങ്ക അകലുന്നില്ല. ദിവസവും രണ്ടോ അതിൽ കൂടുതലോ അപകടങ്ങൾ ഇപ്പോഴും നടക്കുന്നു എന്നത് നാട്ടുകാർക്ക് ഭീതി ആയി മാറി. ഇന്നലെ രാവിലെ 9.30നു തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന കാർ സിഗ്നൽ പോസ്റ്റിൽ നിന്നും അശ്രദ്ധയോടെ യു ടേൺ എടുക്കാൻ ശ്രമിച്ചതിൽ
മാഹി ∙ അപകടമരണങ്ങൾ തുടർക്കഥയായതോടെ തലശ്ശേരി–മാഹി ബൈപാസ് ആശങ്കയുടെ പാതയായി മാറുന്നു.ട്രാഫിക് നിയമം ലംഘനത്തിന്റെയും നിയമം അറിയാത്തതിന്റെയും ഫലമാണ് അപകടങ്ങളെല്ലാം. മുഴപ്പിലങ്ങാട് നിന്നും ആരംഭിച്ച് കോഴിക്കോട് അഴിയൂരിൽ അവസാനിക്കുന്ന ബൈപാസ് പാതയോരത്ത് വാഹനങ്ങൾ നിർത്തുന്നത് നിയമ ലംഘനമാണ്. കഴിഞ്ഞ ദിവസം
പള്ളൂർ ∙ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. തലശ്ശേരി–മാഹി ബൈപാസിലെ ഈസ്റ്റ് പള്ളൂർ സിഗ്നൽ ജംക്ഷൻ ചോരവീണ് ചുവന്നു. ഒരാഴ്ചയ്ക്കിടെ സംഭവിച്ചത് രണ്ട് മരണങ്ങൾ. പരുക്കേറ്റത് അഞ്ചുപേർക്ക്. രണ്ടര മാസത്തിനിടെ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ നടന്നതിനാൽ സിഗ്നൽ ജംക്ഷനും പരിസരത്തുമെല്ലാം വാഹനങ്ങളുടെ ഭാഗങ്ങൾ
കണ്ണൂർ∙ മാഹി ബൈപാസിൽ സിഗ്നൽ പോസ്റ്റിൽ വീണ്ടും അപകടം. കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പള്ളൂർ ശ്രീ നാരായണ മഠത്തിന് സമീപം പാലോട്ടുമ്മൽ മുത്തുവാണ് മരിച്ചത്. തലശ്ശേരി ഭാഗത്ത് നിന്നും വന്ന കാറാണ് ഓട്ടോറിക്ഷയിൽ ഇടിച്ചത്. മാഹി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ഇറക്കി ബൈപാസിൽ അഴിയൂർ ഭാഗത്തുനിന്നും വന്ന ഓട്ടോറിക്ഷ സിഗ്നൽ എത്തിയപ്പോൾ ബൈപാസിന് കുറുകെ ചൊക്ലി റോഡിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.
Results 1-10 of 34
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.