Activate your premium subscription today
Wednesday, Mar 26, 2025
ന്യൂഡൽഹി ∙ ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. വോട്ടര്‍മാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് വന്ന പരാതികൾ ചർച്ച ചെയ്യാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ചൊവ്വാഴ്ച നിശ്ചയിച്ചിരിക്കുന്ന ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും എന്നാണ് വിവരം.
ന്യൂഡൽഹി / തിരുവനന്തപുരം ∙ രാജ്യത്ത് ഒറ്റ വോട്ടർ തിരിച്ചറിയൽ നമ്പർ നടപ്പിലാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒരു സംസ്ഥാനത്തു വിതരണം ചെയ്ത നമ്പർ മറ്റു സംസ്ഥാനങ്ങളിൽ ആവർത്തിച്ചതിനെത്തുടർന്നാണു നടപടി. സംസ്ഥാനതലത്തിൽ തിരിച്ചറിയൽ കാർഡ് തയാറാക്കിയപ്പോൾ സംഭവിച്ചതാണിത്. കേന്ദ്രീകൃത പോർട്ടലിലേക്ക് ഡേറ്റാബേസ് മാറ്റിയ ശേഷം നമ്പറിലെ ഇരട്ടിപ്പ് സംഭവിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. രണ്ടു സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് ഒരേ നമ്പരിലുള്ള വോട്ടർ കാർഡ് നൽകിയെന്നതിനാൽ വ്യാജ വോട്ടർമാരുണ്ടെന്നല്ല അർഥമാക്കുന്നതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരിച്ചു.
തിരുവനന്തപുരം∙ ആധാർ സേവനങ്ങൾ ലഭിക്കുന്നതിന് അപേക്ഷിക്കുന്നവരുടെ ഫോട്ടോ എടുക്കുന്നതിനുള്ള നിർദേശങ്ങൾ ആധാർ അതോറിറ്റി (യുഐഡിഎഐ) കർശനമാക്കി. മുഖം മുഴുവൻ വ്യക്തമാകുന്ന തരത്തിലുള്ള ഫോട്ടോകൾക്കു മാത്രമേ ഇനി അംഗീകാരം ഉണ്ടാകൂ. ചെവികളടക്കം, മുഖം വ്യക്തമായി കാണുന്ന വിധത്തിലുള്ള ഫോട്ടോ എടുക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി.
ആധാര്‍ കാർഡ് ഉടമകൾക്ക് അവരുടെ വിവരങ്ങൾ സൗജന്യമായി ഇനി 2025 ജൂണ്‍ 14 വരെ അപ്ഡേറ്റ് ചെയ്യാം. ഡാറ്റാബേസിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനും സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും ഓരോ 10 വർഷം കൂടുമ്പോഴും ആധാർ രേഖകൾ അപ്ഡേറ്റ് ചെയ്യാൻ കേന്ദ്ര സർക്കാർ ആധാർ ഉടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്. ആധാറിലെ തെറ്റായ
അബുദാബി ∙ ഇന്ത്യയിലെ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി (യുഐഡിഎ) ആധാർ (എൻറോൾമെന്റ്, അപ്ഡേറ്റ്) നിയമങ്ങളിൽ മാറ്റം വരുത്തി. ഇന്ത്യയിൽ താമസിക്കന്നവർക്കും രാജ്യത്തിന് പുറത്ത് താമസിക്കുന്നവർക്കും (പ്രവാസികൾ) പ്രത്യേക ഫോം അവതരിപ്പിച്ചു.യുഐഡിഎ അനുസരിച്ച് ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുന്നതിനും എൻറോൾ
ന്യൂഡൽഹി ∙ വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് ആധാർ നിർബന്ധമല്ലെന്നും ഇതിനുള്ള അപേക്ഷാഫോമിൽ മാറ്റം വരുത്തുമെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചു. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനുള്ള 6, 6ബി ഫോമുകൾ പ്രകാരം നിലവിൽ ആധാർ നമ്പർ വേണം. എന്നാൽ, വോട്ടർമാരുടെ റജിസ്ട്രേഷൻ സംബന്ധിച്ച
ന്യൂഡൽഹി ∙ ആധാരും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി ഈ വർഷം ജൂൺ 30 വരെ നീട്ടി. ഈ മാസം 31 വരെയായിരുന്നു ആദ്യം നൽകിയ കാലാവധി. ആധാറും പാൻകാർഡും ബന്ധിപ്പിക്കുന്നതിൽ പലയിടങ്ങളിലും സാങ്കേതിക തടസങ്ങൾ നേരിടുന്നതായി പരാതിയുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കാലാവധി നീട്ടണമെന്നും ആവശ്യമുയർന്നു.
ന്യൂഡൽഹി ∙ വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2024 മാർച്ച് 31 വരെ നീട്ടി. ഈ മാസം 31ന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണു നീട്ടിയത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ www.nvsp.in വെബ്സൈറ്റിലൂടെ ആധാറുമായി വോട്ടർ ഐഡി ബന്ധിപ്പിക്കാം. കഴിഞ്ഞ ഡിസംബറിലെ കണക്കനുസരിച്ച് 54.32 കോടി ആധാർ നമ്പറുകൾ തിരഞ്ഞെടുപ്പു കമ്മിഷൻ ഇത്തരത്തിൽ ശേഖരിച്ചിട്ടുണ്ട്.
യുഐഡിഎഐ കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ചാറ്റ്ബോട്ട് സേവനമായ 'ആധാർ മിത്ര' ആരംഭിച്ചു. ആധാറുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഇത് ഉത്തരം തരും. ആധാർ സെന്റർ ലൊക്കേഷൻ, എൻറോൾമെന്റ്, അപ്ഡേറ്റ് സ്റ്റാറ്റസ് വെരിഫിക്കേഷൻ, പിവിസി കാർഡ് ഓർഡർ സ്റ്റാറ്റസ് പരിശോധന, പരാതി ഫയൽ ചെയ്യൽ, പരാതി
സമൂഹ മാധ്യമങ്ങളിലും മറ്റു പൊതു ഇടങ്ങളിലും നിങ്ങളുടെ ആധാർ പങ്കു വയ്ക്കാറുണ്ടോ ? എങ്കിൽ സൂക്ഷിച്ചോളൂ; ജാഗ്രതയില്ലാതെ ആധാർ ഉപയോഗിച്ചാൽ ചിലപ്പോൾ പണി കിട്ടിയേക്കും. ജാഗ്രത വേണം ആധാർ ആശങ്കകളില്ലാതെ ഉപയോഗിക്കാമെങ്കിലും ബാങ്ക് അക്കൗണ്ട്, പാസ്പോർട്ട് തുടങ്ങിയവ ഉപയോഗിക്കുമ്പോഴുള്ള ജാഗ്രത
Results 1-10 of 15
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.