Activate your premium subscription today
Saturday, Mar 22, 2025
ലണ്ടൻ∙ വൈദ്യുതി സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെത്തുടർന്ന് അടച്ചിട്ട ഹീത്രൂ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു. ലണ്ടനിലെ ഹെയ്സിലുള്ള നോർത്ത് ഹൈഡ് ഇലക്ട്രിക്കൽ സബ്സ്റ്റേഷനിലായിരുന്നു പൊട്ടിത്തെറി. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ഏകദേശം 18 മണിക്കൂറാണ് അടച്ചിടേണ്ടി വന്നത്. ഒട്ടേറെ വിമാനങ്ങള് റദ്ദാക്കിയിരുന്നു. ഇത് ഏകദേശം രണ്ടു ലക്ഷം യാത്രക്കാരെയും ബാധിച്ചു.
വ്യാഴാഴ്ച തെക്കൻ ഗാസയിലെ വ്യോമാക്രമണത്തിൽ ഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സേന അറിയിച്ചു. ഹമാസ് ഗ്രൂപ്പിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവൻ കൂടിയാണ് ഒസാമ തബാഷ്. ഇസ്രയേൽ സേനയുടെ പ്രസ്താവനയോട് ഹമാസ് പ്രതികരിച്ചിട്ടില്ല.
പാരിസ് ∙ ഗാസയിൽ വെടിനിർത്തൽ ഉടനടി നടപ്പാക്കണമെന്ന് ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ആഹ്വാനം ചെയ്തു. ഇസ്രയേൽ സൈന്യം ഗാസ മേഖലയിൽ വീണ്ടും ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണ് മന്ത്രിമാരുടെ സംയുക്ത പ്രസ്താവന. ജനുവരി 19 ലെ വെടിനിർത്തൽ കരാറിനു ശേഷമുള്ള ശാന്തതയെ തകർത്തുകൊണ്ടാണ് പ്രദേശത്ത് ഇസ്രയേൽ ആക്രമണം നടക്കുന്നത്.
വാഷിങ്ടൻ ∙ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാനുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. യുഎസിലെ വിദ്യാഭ്യാസ നിലവാരം പിന്നോട്ടുപോകാൻ കാരണം വകുപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്കൂളുകളുടെ നടത്തിപ്പ് ഇനി സ്റ്റേറ്റുകളുടെ ചുമതലയായിരിക്കും. എന്നാൽ ഉത്തരവ് പ്രാബല്യത്തിലാകണമെങ്കിൽ കോൺഗ്രസിന്റെ അംഗീകാരം കൂടിയേ തീരൂ. ഇതു സംബന്ധിച്ച ബിൽ അവതരിപ്പിക്കുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
കീവ് ∙ യുക്രെയ്നിലെ തീരനഗരമായ ഒഡേസയിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കനത്ത നാശം. 4 പേർക്കു പരുക്കേറ്റു. ഒട്ടേറെ സ്ഥലത്തു തീപിടിത്തമുണ്ടായി. 3 ജില്ലകളിൽ വൈദ്യുതിബന്ധം നിലച്ചു. ചെക്ക് റിപ്പബ്ലിക് പ്രസിഡന്റ് പീറ്റർ പാവെൽ ഒഡേസ സന്ദർശിച്ചു മടങ്ങിയതിനു പിന്നാലെയായിരുന്നു ആക്രമണം. ഊർജോൽപാദനകേന്ദ്രങ്ങൾ ആക്രമിക്കുന്നത് 30 ദിവസത്തേക്കു നിർത്തിവയ്ക്കുമെന്ന റഷ്യയുടെ ഉറപ്പു ലംഘിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു.
ഗാസയിലെ കൂടുതൽ സ്ഥലങ്ങൾ പിടിച്ചടക്കാൻ ഇസ്രയേൽ പ്രതിരോധമന്ത്രിയുടെ ഉത്തരവ്. തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിലെ കൂടുതൽ സ്ഥലങ്ങൾ പിടിച്ചെടുക്കുമെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
ലണ്ടൻ∙ വൈദ്യുതി സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്നു ഹീത്രൂ വിമാനത്താവളം അടച്ചു. ഇന്ന് അർധരാത്രി വരെയാണു വിമാനത്താവളം അടച്ചിടുകയെന്നു അധികൃതർ പറഞ്ഞു. ലണ്ടനിലെ ഹെയ്സിലുള്ള നോർത്ത് ഹൈഡ് ഇലക്ട്രിക്കൽ സബ്സ്റ്റേഷനിലായിരുന്നു പൊട്ടിത്തെറി. കാരണം തിരിച്ചറിഞ്ഞിട്ടില്ല.
വാഷിങ്ടൻ ∙ യുഎസിന്റെ ഇസ്രയേൽ അനുകൂല വിദേശനയത്തെ എതിർക്കുന്നുവെന്നാരോപിച്ച് അറസ്റ്റിലായ ഇന്ത്യൻ വിദ്യാർഥിയുടെ നാടുകടത്തൽ തടഞ്ഞ് യുഎസ് ജഡ്ജി. ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ മുൻ ഗവേഷണ വിദ്യാർഥിയും ഇപ്പോൾ ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിൽ ഗവേഷകനുമായ ബദർ ഖാൻ സൂരിയെ വെർജീനിയയിലെ വീടിനു
ജറുസലം ∙ ഗാസയിലെങ്ങും ഇസ്രയേൽ കനത്ത ആക്രമണം തുടരുന്നു. ബുധനാഴ്ച അർധരാത്രിക്കുശേഷം വീടുകൾക്കുനേരെയുണ്ടായ ബോംബാക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 85 പലസ്തീൻകാർ കൊല്ലപ്പെട്ടു. 133 പേർക്കു പരുക്കേറ്റു. അവശിഷ്ടങ്ങൾക്കിടയിൽ കാണാതായ നൂറുകണക്കിനാളുകൾക്കായി തിരച്ചിൽ തുടരുന്നു. ചൊവ്വാഴ്ചയ്ക്കുശേഷം ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 596 ആയി. ഇതിൽ 200 കുട്ടികളും ഉൾപ്പെടുന്നു.
ന്യൂയോർക്ക് ∙ ഉദ്ദേശിച്ചതിലും കൂടുതൽ നാളുകൾ ബഹിരാകാശത്തു കഴിഞ്ഞതിന് സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഓവർടൈം കിട്ടുമോ ? ഇല്ല. നാസയുടെ ചട്ടം അതിന് അനുവദിക്കുന്നില്ലെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. നേരത്തേ നിശ്ചയിച്ചതിനെക്കാൾ 278 ദിവസം കൂടുതൽ ബഹിരാകാശത്തു കഴിഞ്ഞശേഷമാണു കഴിഞ്ഞ ചൊവ്വാഴ്ച ഇരുവരും ഭൂമിയിൽ തിരിച്ചെത്തിയത്. ഓവർടൈം ഇല്ലെങ്കിലും 5 യുഎസ് ഡോളർ (ഏകദേശം 430 രൂപ) പ്രതിദിന ആനുകൂല്യമായി അവർക്കു കിട്ടുമെന്നും പത്രം പറയുന്നു. അപകടകരവും വിദൂരവുമായ ദൗത്യമാണെങ്കിലും ശമ്പളത്തിന്റെ കാര്യം വരുമ്പോൾ ബിസിനസ് യാത്രയിലുള്ള മറ്റേതു സർക്കാർ ജീവനക്കാർക്കും കിട്ടുന്ന ആനുകൂല്യങ്ങൾ മാത്രമേ സുനിതയ്ക്കും വിൽമോറിനും കിട്ടുകയുള്ളു– പത്രം വ്യക്തമാക്കി.
Results 1-10 of 3554
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.