Activate your premium subscription today
നെല്ലിയാമ്പതി∙ കനത്ത മഴ തുടങ്ങിയതു മുതൽ മരങ്ങൾ വീണും പിന്നീട് ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിലും ഗതാഗത സൗകര്യം മുടങ്ങിയ നെല്ലിയാമ്പതിയിലേക്ക് ഒരു കെഎസ്ആർടിസി ബസ് ഓടിത്തുടങ്ങി. തകർന്ന റോഡ് പൂർവ സ്ഥിതിയിലായില്ലെങ്കിലും താൽക്കാലിക സംവിധാനമായി ബസ് ഓടിക്കാൻ തീരുമാനിക്കുകയായിരുന്നു. നെല്ലിയാമ്പതിക്കാർക്ക്
ആരെയും ഉപദ്രവിച്ചിട്ടില്ല, ശാന്തനായി വരും, മാങ്ങയും ചക്കയുമെല്ലാം കഴിക്കും, തിരികെ പോകും. ചിലപ്പോഴൊക്കെ കാട്ടിലേക്കു കടക്കാതെ ചുറ്റിക്കറങ്ങി നടക്കും. പാലക്കാട്ട് നെല്ലിയാമ്പതിയിൽനിന്നാണ് ഈ കഥ. അതിലെ കേന്ദ്ര കഥാപാത്രമാകട്ടെ ചില്ലിക്കൊമ്പനെന്ന കാട്ടാനയും. 20 ദിവസം മുൻപ്, മേയ് ആദ്യവാരമാണ്, ഇതിനു
നെല്ലിയാമ്പതി∙ മഴക്കാലമായാൽ നെല്ലിയാമ്പതിയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ഒഴിവാക്കാൻ വിവിധ വകുപ്പുകൾ മുന്നൊരുക്കങ്ങൾ നടത്തിവരികയാണ്. നെല്ലിയാമ്പതി ചുരം പാതയിലൂടെ മലവെള്ളം കുത്തിയൊലിച്ചിറങ്ങി റോഡ് തകരുന്ന അവസ്ഥ ഇല്ലാതാക്കാൻ പാതയോരത്തു വെള്ളച്ചാലുകൾ നിർമിച്ചു വരുന്നു. അപകടസാധ്യതയുള്ള പാതയോരത്തു മണ്ണു
നെന്മാറ∙ നെല്ലിയാമ്പതിയിലും ചൂട് കൂടുകയാണ്. തണുപ്പു കൂടിയ വിനോദസഞ്ചാര മേഖല എന്ന ഖ്യാതി നേടിയ നെല്ലിയാമ്പതിയുടെ കാലാവസ്ഥയിലെ മാറ്റം സഞ്ചാരികളെ നിരാശരാക്കുമെന്ന ആശങ്ക ടൂറിസം വകുപ്പിനു വെല്ലുവിളി ആകുകയാണ്. പുലിയമ്പാറയിലും കാരപ്പാറയിലും കഴിഞ്ഞവർഷം മാർച്ച് 19ന് കൂടിയ ചൂട് 31 ഡിഗ്രി രേഖപ്പെടുത്തിയ
നെല്ലിയാമ്പതി മലനിരകളിൽ നിന്ന് സ്റ്റെല്ലേറിയ (കാരിയോഫിലേസി സ്പീഷീസ്) വിഭാഗത്തിലെ പുതിയ ഇനം സസ്യം ഗവേഷകർ കണ്ടെത്തി. വിഖ്യാത ജനിതക ശാസ്ത്രജ്ഞയായ ബാർബറ മക്ലിന്റോക്കിന്റെ ബഹുമാനാർഥം പുതിയ ഇനത്തിന് സ്റ്റെല്ലേറിയ മക്ലിൻടോക്കിയേ എന്നു പേരിട്ടു.
എലവഞ്ചേരി∙ നെല്ലിയാമ്പതി മലനിരകളിലൂടെ കയറിപ്പോയ യുവാവിനെ കണ്ടെത്തി. കുടുംബവഴക്കിനെ തുടർന്ന് എലവഞ്ചേരി കരിങ്കുളം എസ്. റിഷാദാണ് കാടുകറിയത്. റിഷാദിനെ കാണാതായത് നാട്ടിൽ പരിഭ്രാന്തി പരത്തിയിരുന്നു. എലവഞ്ചേരി കിഴക്കുമുറിയിൽ വാടക വീട്ടിലാണ് റിഷാദും കുടുംബവും താമസിക്കുന്നത്. ഭാര്യ അവരുടെ വീട്ടിലേക്കു
നെല്ലിയാമ്പതി ∙ വനമേഖലയിലെ നിരീക്ഷണം കാര്യക്ഷമമാക്കാൻ കേശവൻപാറയോടു ചേർന്നു ചക്ലിയൻപാറയിൽ സ്ഥാപിച്ച വാച്ച് ടവർ നവീകരിക്കാൻ നടപടി തുടങ്ങി. കേശവൻപാറയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഇത് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് നവീകരണം. നെല്ലിയാമ്പതിയിൽ ഇക്കോ ടൂറിസം പദ്ധതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണു ടവർ
എത്രകണ്ടാലും വീണ്ടും രഹസ്യങ്ങളുടെ കലവറ തുറന്ന് നമ്മെ അമ്പരപ്പിക്കുന്ന ഒരിടം. മഞ്ഞുമുടിയ കന്യകാമലകളും വനങ്ങളും എന്നും സഞ്ചാരികളെ മോഹിപ്പിച്ചുകൊണ്ടേയിരിക്കും. ഇത്തവണത്തെ യാത്ര പാവങ്ങളുടേയും സ്വന്തം ഊട്ടിയിലേക്കായാലോ? നെല്ലിയാമ്പതിയെ അറിയാത്ത മലയാളികള് ചുരുക്കമാകും. എന്നാല് നെല്ലിയാമ്പതിയുടെ എല്ലാ
കാടിനെയും കാട്ടു ജീവിതങ്ങളെയും ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും വലിയ വേദനയാണ് കാട്ടിൽ കുന്നു കൂടുന്ന പ്ലാസ്റ്റിക്. മണ്ണിനു മാത്രമല്ല, ഇതു ഭക്ഷണമാക്കുന്ന മിണ്ടാപ്രാണികളുടെ ജീവനും ഭീഷണിയാണ് ഇവ. നിങ്ങൾ കാടിനെ സ്നേഹിക്കുന്നുണ്ടോ, തീർച്ചയായും ഒരു വലിയ പ്ലാസ്റ്റിക് ചാക്കുമായി കാട്ടിൽ പോകണം. കാട്
നെല്ലിയാമ്പതി∙ സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതികൾ തയാറാക്കുന്നു. ഫാമിൽ ഓറഞ്ചും മറ്റു പഴങ്ങളും പച്ചക്കറികളും പൂക്കളും ഉൽപാദിപ്പിച്ചു വരുന്നുണ്ടെങ്കിലും നഷ്ടത്തിൽ നിന്നു കര കയറാൻ ഇതുവരെ ആയിട്ടില്ല. ഇതിന് പരിഹാരം തേടിയാണ് പുതിയ വരുമാന പദ്ധതികൾ ആസൂത്രണം
Results 1-10 of 12