Activate your premium subscription today
പാലക്കാട്∙ നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്ന മുതിർന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മായിൽ ഭിന്നത മറന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.
തിരുവനന്തപുരം ∙ ദേശീയ സെക്രട്ടറി ഡി. രാജ പങ്കെടുത്ത സിപിഐ സംസ്ഥാന കൗൺസിലിൽ ആനി രാജയ്ക്കെതിരെ പരോക്ഷ വിമർശനം. സംസ്ഥാന വിഷയങ്ങളിൽ ദേശീയ നേതാക്കൾ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതാക്കളുമായി ആലോചിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ദേശീയ എക്സിക്യൂട്ടീവ് ഇക്കാര്യം തീരുമാനിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
എഡിജിപി അജിത് കുമാര്‍ വിഷയത്തിലെ സംഭവവികാസങ്ങള്‍ പൊതുസമൂഹത്തില്‍ സിപിഐയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍. പാര്‍ട്ടി എടുക്കുന്ന ഉറച്ച തീരുമാനം എല്‍ഡിഎഫില്‍ അംഗീകരിപ്പിക്കുന്ന കീഴ്വഴക്കമാണ് മുൻപുണ്ടായിരുന്നതെന്നും വെറും വാക്കായിട്ടു വര്‍ത്തമാനം പറഞ്ഞിട്ട് ഇറങ്ങിപ്പോകുന്ന സ്ഥിതി ഉണ്ടായിട്ടില്ലെന്നും ഇസ്മയില്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.
തിരുവനന്തപുരം ∙ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയെന്ന ആക്ഷേപം നേരിടുന്ന മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിനു കാരണം കാണിക്കൽ നോട്ടിസ് നൽകാൻ സിപിഐ സംസ്ഥാന നിർവാഹകസമിതി യോഗം തീരുമാനിച്ചു. പാലക്കാടു കേന്ദ്രീകരിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സമാന്തര പ്രവർത്തനങ്ങൾ നടക്കുന്നതായും മറ്റു ജില്ലകളിലേക്കു കൂടി അതു വ്യാപിപ്പിക്കാൻ ശ്രമം നടക്കുന്നതായും വിലയിരുത്തിയാണ് ഈ നീക്കം.
സിപിഎമ്മിലും സർക്കാരിലും നടക്കുന്നതു പലതും ശരിയല്ലെന്നാണ് മുള്ളും മുനയും വച്ച വാക്കുകളിലൂടെ മുതിർന്ന നേതാവ് ജി.സുധാകരൻ ആലപ്പുഴയിൽ ചൂണ്ടിക്കാട്ടിയത്. സിപിഐയിൽ പാർട്ടിക്കാർക്കു ദഹിക്കാത്ത പലതും നടക്കുന്നെന്ന ആക്ഷേപം ഈയിടെ പരസ്യമായി ഉന്നയിച്ചത് ഏറ്റവും സീനിയറായ നേതാവ് കെ.ഇ.ഇസ്മായിലായിരുന്നു. 75 വയസ്സ് കഴിഞ്ഞതിന്റെ പേരിൽ സിപിഎമ്മിന്റെയും സിപിഐയുടെയും സംഘടനാ പദവികളിൽനിന്നു കഴിഞ്ഞ സമ്മേളനകാലത്ത് ഒഴിവാക്കപ്പെട്ടവരാണ് ഈ മുൻമന്ത്രിമാർ. പാർട്ടി തീരുമാനം അംഗീകരിച്ചെങ്കിലും അതിനോടു മനസ്സുകൊണ്ട് ഇരുവരും പൊരുത്തപ്പെട്ടിരുന്നില്ല. പ്രായപരിധിയുടെ പേരിൽ ഒഴിവാക്കപ്പെട്ട മിക്ക മുതിർന്ന നേതാക്കളുടെയും മാനസികാവസ്ഥ ഇതുതന്നെ. സുധാകരനും ഇസ്മായിലും വാക്കുകളിലൂടെ പാർട്ടിയെ പ്രഹരിക്കുന്നു, മറ്റു ചിലർ ഉള്ളിലടക്കി ജീവിക്കുന്നു.
അരനൂറ്റാണ്ടോളം ഒരുമിച്ചു പ്രവർത്തിച്ച സുഹൃത്തിനെയാണ് നഷ്ടമായത്. ഞാൻ 1968 ലും കാനം രാജേന്ദ്രൻ 71 ലും ആണ് സംസ്ഥാന കൗൺസിലിൽ എത്തുന്നത്. 82 ൽ ഞങ്ങൾ ഒരുമിച്ചു നിയമസഭയിലുമെത്തി. എംഎൽഎയായതു മുതലാണ് അദ്ദേഹവുമായി അടുക്കാനും കൂടുതൽ ഒരുമിച്ചു പ്രവർത്തിക്കാനും സാധിച്ചത്.
തിരുവനന്തപുരം∙ മുതിർന്ന സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ.ഇ.ഇസ്മയിലിന്റെ ജന്മദിനം ആഘോഷിച്ചതിൽ നേതൃത്വത്തിൽ ചിലർക്ക് അതൃപ്തി. ജൻമദിനാഘോഷം സംഘടിപ്പിച്ചത് പാർട്ടി ജില്ലാ ഘടകം അറിയാതെയാണെന്ന് എക്സിക്യൂട്ടീവ് യോഗത്തിൽ വി.ചാമുണ്ണി വിമർശനം ഉന്നയിച്ചു.
തിരുവനന്തപുരം∙പ്രായപരിധിയുടെ പേരിൽ സിപിഐയുടെ സംസ്ഥാന നേതൃനിരയിൽനിന്നു പുറത്താക്കിയവരെ ‘പുനരധിവസിപ്പിക്കാൻ’ കേന്ദ്രനേതൃത്വത്തിന്റെ നിർദേശം. സംസ്ഥാന കൗൺസിലിൽ ഇവരെ ക്ഷണിതാക്കളായി ഉൾപ്പെടുത്താൻ ദേശീയ നിർവാഹകസമിതി സംസ്ഥാന ഘടകത്തോടു നിർദേശിച്ചു. ആരെയൊക്കെ ഇങ്ങനെ പരിഗണിക്കണമെന്ന തീരുമാനം സംസ്ഥാന നേതൃത്വത്തിനു വിട്ടു.
മണ്ണാർക്കാട് (പാലക്കാട്) ∙ കർഷകത്തൊഴിലാളികളുടെ കാര്യത്തിൽ പിണറായി വിജയൻ തല മറന്ന് എണ്ണ തേയ്ക്കരുതെന്നു സിപിഐ നേതാവ് കെ.ഇ. ഇസ്മായിൽ മുന്നറിയിപ്പു നൽകി. കർഷകത്തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം∙ പ്രായപരിധി പിന്നിട്ടതിന്റെ പേരിൽ സിപിഐയുടെ ദേശീയ, സംസ്ഥാന നേതൃ സമിതികളിൽ നിന്ന് ഒഴിവാക്കപ്പെട്ട മുതിർന്ന നേതാക്കളുടെ പ്രവർത്തന കേന്ദ്രം ഇനി ജില്ലകൾ. പന്ന്യൻ രവീന്ദ്രൻ, കെ.ഇ.ഇസ്മായിൽ, സി.ദിവാകരൻ എന്നിവരോടാണ് ജില്ലാ ഘടകങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ സംസ്ഥാന നിർവാഹകസമിതി നിർദേശിച്ചത്.
Results 1-10 of 38