Activate your premium subscription today
ഇന്ത്യൻ പൗരന്മാർക്കുള്ള വീസ രഹിത പ്രവേശന നയം അനിശ്ചിതകാലത്തേക്ക് നീട്ടി തായ്ലൻഡ്. ടൂറിസം അതോറിറ്റി ഓഫ് തായ്ലൻഡ് (ടിഎടി) ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സന്ദർശകർക്ക് വീസയില്ലാതെ 60 ദിവസം വരെ രാജ്യത്ത് താമസിക്കാം. ഇത് 30 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്.
സമൂഹ മാധ്യമത്തിലെ താരപ്രഭയിൽ മറഞ്ഞിരുന്ന ഒരു വലിയ തട്ടിപ്പിന്റെ കഥയാണ് ഇപ്പോൾ ലോക ശ്രദ്ധ നേടുന്നത്. ആരാധകരെ വലയിൽ വീഴ്ത്തി 47 മില്യൻ പൗണ്ട് തട്ടിയെടുത്ത് രണ്ട് വർഷം ഒളിവിൽ കഴിഞ്ഞ യുട്യൂബ് താരമായിരുന്ന നഥമോണ്‍ കോംഗ്ചാക്ക് (32) പൊലീസ് പിടിയിലായി. ഇന്തൊനീഷ്യയിലെ ദ്വീപിലായിരുന്നു ഇവർ ഒളിവിൽ
വടകര • കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ 6 മലയാളികളുൾപ്പെടെ ഏഴ് ഇന്ത്യക്കാർ അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിൽ അഭയം തേടി. കോഴിക്കോട് വടകര മണിയൂർ എടത്തുംകര അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂൽ താഴ അരുൺ, പിലാവുള്ളതിൽ സെമിൽദേവ്, പതിയാരക്കര ചാലു പറമ്പത്ത് അഭിനന്ദ്, എടത്തും കര കല്ലായി മീത്തൽ
കുഴഞ്ഞുവീണു മരിച്ചു എന്നെഴുതിത്തള്ളാമായിരുന്ന ഒരു കേസ്. അങ്ങനെയായിരുന്നു തായ്ലൻഡ് സ്വദേശിയായ മുപ്പത്തിരണ്ടുകാരി കോയ്യുടെ മരണം. മുൻകൂട്ടി അറിയാതിരുന്ന ഹൃദ്രോഗമാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാരും വിധിയെഴുതി. പക്ഷേ, വീട്ടിൽനിന്ന് പൂർണ ആരോഗ്യത്തോടെ പുറത്തേക്ക് പോയ മകൾ, അതേവരെ അറിവില്ലാത്ത ഒരു അസുഖം മൂർച്ഛിച്ച് മരിച്ചു എന്ന് വിശ്വസിക്കാൻ കോയ്യുടെ അമ്മയ്ക്ക് മനസ്സുവന്നില്ല. പിന്നാലെയാണ് മകളുടെ ഫോണുകളും പണവും വിലകൂടിയ ബാഗും നഷ്ടപ്പെട്ടു എന്നുകൂടി അവരറിയുന്നത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി കോയ്യുടെ അമ്മ പൊലീസിൽ പരാതി നൽകി. മരണസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തിലേക്കും പൊലീസിന്റെ അന്വേഷണമെത്തി. അവരുടെ കാറിൽ നിന്ന് പൊലീസ് സയനൈഡ് കൂടി കണ്ടെത്തിയതോടെ ആകസ്മികമായിരുന്നില്ല, കോയ്യുടെ മരണം എന്ന് തെളിഞ്ഞു. പക്ഷേ, തായ്ലൻഡ് അന്നോളം കണ്ട ഏറ്റവും വലിയ പരമ്പരക്കൊലയാളിയുടെ യഥാർഥ മുഖം പുറത്തുവരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ...
ജൂനിയര്‍ എന്‍ ടി ആറും ജാന്‍വി കപൂറും സെയ്ഫ് അലി ഖാനുമടക്കം വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് കൊരട്ടാല ശിവ സംവിധാനം ചെയ്ത ദേവര 1. കഴിഞ്ഞ മാസമാണ് ചിത്രം റിലീസ് ചെയ്തത്. സിനിമ ഇറങ്ങുന്നതിനു മുന്‍പ് തന്നെ, ഇതിലേ 'ചുട്ടമല്ലേ' എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. സംഗീതത്തിന് പുറമേ, ദൃശ്യഭംഗിയാര്‍ന്ന
ന്യൂഡൽഹി ∙ വ്യാജ ജോലി വാഗ്ദാനം വിശ്വസിച്ച് കംബോഡിയിലെത്തി സൈബർ തട്ടിപ്പു സംഘത്തിനായി പ്രവർത്തിക്കാൻ നിർബന്ധിതരായ 67 പേരെക്കൂടി ഇന്ത്യൻ എംബസിയുടെ സഹായത്തോടെ രക്ഷപ്പെടുത്തി.
ബാങ്കോക്ക് ∙ സ്കൂൾ ബസ് തീപിടിച്ചുണ്ടായ ദുരന്തത്തിൽ തായ്ലൻഡിൽ 25 പേർ മരിച്ചു. അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന 44 അംഗ സംഘം സഞ്ചരിച്ച ബസ് ടയർ പൊട്ടി നിയന്ത്രണം വിട്ടതിനെ തുടർന്ന് മതിലിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. 16 വിദ്യാർഥികളെയും 3 അധ്യാപകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാങ്കോക്കിൽ നിന്ന് 250 കിലോമീറ്റർ അകലെ ഉത്തായ് താനിയിലാണ് ദുരന്തമുണ്ടായത്.
പതിനേഴ് വർഷം അരുമകളായി വളർത്തിയ 125 മുതലകളെ കൊന്നൊടുക്കി തായ്ലൻഡിലെ ഫാമുടമയായ നത്തപാക് ഖുംകഡ്. കനത്ത മഴയിൽ ഫാമിന്റെ ചുമരുകൾ നിലംപതിച്ചതിനെ തുടർന്നാണ് മുതലകളെ വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തിയത്.
ബാങ്കോക്ക് ∙ ‘എല്ലാവരുടെയും പ്രേമത്തിന് അഭിനന്ദനങ്ങൾ’. സ്വവർഗ വിവാഹത്തിന് നിയമ പ്രാബല്യം കിട്ടിയതിനു പിന്നാലെ പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്ര സമൂഹമാധ്യമത്തിൽ എഴുതി. ചരിത്രനിയമത്തിനാണ് രാജ്യത്തിന്റെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയുമായ പയേതുങ്താൻ (37) അംഗീകാരം നൽകിയത്.
സഞ്ചാരികൾ ശ്രദ്ധിക്കുക, അടുത്ത തായ്ലൻഡ് യാത്രയ്ക്കായി പുറപ്പെടുമ്പോൾ കൈയിൽ ഒരു 750 രൂപ അധികമായി കരുതിക്കൊള്ളുക. കാരണം ടൂറിസം ടാക്സുമായി തായ്ലൻഡ് വീണ്ടും എത്തുകയാണ്. 300 ബാറ്റ് അഥവാ 750 രൂപയാണ് ടൂറിസം ടാക്സ് ആയി ഈടാക്കാൻ ഒരുങ്ങുന്നത്. പുതുതായി ചുമതലയേറ്റ ടൂറിസം മന്ത്രി സൊറവോങ്ങ് തിയെൻതോങ്ങാണ്
Results 1-10 of 234