Activate your premium subscription today
Saturday, Mar 29, 2025
നോമ്പ് കാലം സ്നേഹത്തിന്റെ കാലമാണെന്നും നോമ്പു കാലത്ത് നടത്തപ്പെടുന്ന ധ്യാനം സ്നേഹത്തിലേക്ക് നയിക്കപ്പെടുന്നതാകണമെന്നും ഡാർവിൻ ബിഷപ് ചാൾസ് ഗോസ്മി പറഞ്ഞു.
ബഹ്റൈൻ കേരളീയ സമാജം (ബികെഎസ്) സംഘടിപ്പിക്കുന്ന ബികെഎസ് ജിസിസി കലോത്സവത്തിന് പെയിന്റിങ് മത്സരത്തോടെ തുടക്കമായി.
യുകെയിലെ ലിവർപൂളിൽ വിറാളിനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ വിറാൾ മലയാളി കമ്യൂണിറ്റി (വിഎംസി) യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
യുകെയിലെ സൗത്ത് വെസ്റ്റ് മേഖലയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ (ബിഎംഎ) ഈസ്റ്റർ, വിഷു, ഈദ് ആഘോഷം ഏപ്രിൽ 27ന് നടക്കും.
ഇന്ത്യൻ എംബസിക്കു കീഴിൽ പ്രവർത്തിക്കുന്ന സാംസ്കാരിക വിഭാഗമായ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഗ്രാന്റ് ഈദ് ബസാർ & മെഹന്ദി നൈറ്റ് ആരംഭിച്ചു.
അയർലൻഡിലെ വാട്ടർഫോർഡിൽ ഇന്ന് വനിതാ ദിനാഘോഷം നടക്കും. വാട്ടർഫോഡ് മലയാളി അസോസിയേഷന്റെ വനിതാ സംഘടനയായ ‘ജ്വാല’യുടെ നേതൃത്വത്തിലാണ് വനിതാ ദിനാഘോഷം സംഘടിപ്പിക്കുന്നത്.
യുകെയിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷന്റെ (MPA UK) 22 -ാമത് നാഷനൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ വച്ച് ഏപ്രിൽ 18 മുതൽ 20 വരെ ട്രിനിറ്റി സ്കൂളിൽ നടത്തപ്പെടുന്നു.
മാർച്ച് 14 ന് വൈകിട്ടു 9 മണിക്ക് കോതമംഗലം എം. എ. കോളജ് അസോസിയേഷൻ സെക്രട്ടറിയും ആർട്സ് ആൻഡ് സയൻസ് കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ. വിന്നി വർഗീസിന്റെ അധ്യക്ഷതയിൽ സൂം പ്ലാറ്റ്ഫോമിൽ നടന്ന പൂർവവിദ്യാർഥി സമ്മേളനത്തിൽ അമേരിക്കയിലുള്ള മാർ അത്തനേഷ്യസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ പൂർവവിദ്യാർഥി സംഘടനയായ മാർ അത്തനേഷ്യസ് കോളജ് ആർട്സ് ആൻഡ് സയൻസ് യുഎസ്എ അല്മനൈയുടെ 2025 -2027 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 100-ൽ പരം പൂർവവിദ്യാർഥികൾ പങ്കെടുത്ത യോഗത്തിൽ, താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
ഓവര്‍സീസ് എന്‍സിപി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഖൈത്താനില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു.
കുവൈത്തിലെ മലയാളി പാട്ടുകാരുടെ കൂട്ടായ്മയായ കുവൈത്ത് ഇന്ത്യന്‍ സിംഗേഴ്സ് വെൽഫെയർ അസോസിയേഷന് (കിസ്വ) നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമവും പൊതുയോഗവും മംഗഫ് ദിലൈറ്റ്സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.
Results 1-10 of 5229
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.