Activate your premium subscription today
കുവൈത്ത് സിറ്റി ∙ ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനി, ഞായര് ദിവസങ്ങളില് കുവൈത്തില്.
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ഗ്രാന്റായി തന്നെ നൽകണമെന്ന ആവശ്യത്തിൽ സർക്കാർ പ്രധാനമന്ത്രിയുടെ മറുപടി കാക്കുന്നു. വരുമാനവിഹിതം പങ്കിട്ടു സംസ്ഥാനം തിരിച്ചടയ്ക്കണമെന്ന നിലപാട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ആവർത്തിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ
ന്യൂഡൽഹി ∙ നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുകയാണെന്നും രാജ്യത്തെ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബി ഉൾപ്പെടെയുള്ള റഗുലേറ്ററി സംവിധാനങ്ങളുടെ പ്രവർത്തനം നിഷ്പക്ഷവും സുതാര്യവുമാക്കണമെന്നും കെ.സി.വേണുഗോപാൽ ലോക്സഭയിൽ ആവശ്യപ്പെട്ടു.
ന്യൂഡൽഹി∙ ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന ഒരു പ്രവൃത്തിയും ശ്രീലങ്കൻ മണ്ണിൽനിന്നുണ്ടാവില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദിസനായകെയുടെ ഉറപ്പ്.
ന്യൂഡൽഹി∙ ആർട്ടിക്കിൾ 370 ഇന്ത്യയുടെ ഐക്യത്തിന് തടസ്സമായതിനാലാണ് റദ്ദാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനാസഭ ഭരണഘടന അംഗീകരിച്ചതിന്റെ 75–ാം വാർഷികവുമായി ബന്ധപ്പെട്ടു ലോക്സഭയിലെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരതീയ
വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) നിബന്ധനയ്ക്ക് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വിജിഎഫ് സംസ്ഥാനം പല തവണയായി തിരിച്ചടയ്ക്കണമെന്ന നിര്ബന്ധന പിന്വലിക്കണമെന്ന് മുഖ്യമന്ത്രി കത്തില് ആവശ്യപ്പെട്ടു.
ന്യൂഡൽഹി ∙ ഇന്ത്യയുടെ ഭരണഘടന (സംവിധാൻ) സംഘപരിവാറിന്റെ ഭരണഘടനയല്ലെന്ന് (സംഘ് കാ വിധാൻ) ലോക്സഭയിലെ കന്നിപ്രസംഗത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിയെ ഓർമിപ്പിച്ചു. ഭരണഘടനയെന്ന ‘സുരക്ഷാകവച’ത്തെ ബിജെപി ഏതൊക്കെ തരത്തിൽ തകർക്കുന്നുവെന്ന് അരമണിക്കൂറിലേറെ നീണ്ട പ്രസംഗത്തിൽ എണ്ണിപ്പറഞ്ഞു. ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പു നടത്തി സത്യം തെളിയിക്കാൻ സർക്കാരിനെ പ്രിയങ്ക വെല്ലുവിളിച്ചു.
ദുബായ് ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. യുഎഇയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധത്തിൽ ഷെയ്ഖ് അബ്ദുല്ല സന്തോഷം പ്രകടിപ്പിച്ചു.ഇന്ത്യ-യുഎഇ സംയുക്ത കമ്മീഷൻ യോഗത്തിന്റെയും
മുംബൈ ∙ തിരഞ്ഞെടുപ്പു ഫലം വന്ന് 20 ദിവസങ്ങൾ പിന്നിട്ടിട്ടും മന്ത്രിമാരെ നിശ്ചയിക്കാനോ വകുപ്പുകൾ വീതം വയ്ക്കാനോ മഹായുതിക്കു കഴിയാത്തതു സർക്കാരിനു നാണക്കേടാകുന്നു. മന്ത്രിസഭാ വികസനം നാളെ ഉണ്ടായേക്കുമെന്നാണു സൂചന. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളെ സന്ദർശിച്ചു.
ന്യൂഡൽഹി ∙ അടുത്ത വർഷം ഫ്രാൻസിൽ നടക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കും. എഐ രംഗത്തെ മാറ്റങ്ങൾ, വെല്ലുവിളികൾ, ഭാവി എന്നിവയെല്ലാം ചർച്ച ചെയ്യുന്ന കൂട്ടായ്മയിൽ വിവിധ രാജ്യങ്ങളുടെ ഭരണാധികാരികൾക്കൊപ്പം കമ്പനി മേധാവികൾ, സന്നദ്ധ സംഘടനയുടെ പ്രതിനിധികൾ എന്നിവരും പങ്കെടുക്കും. ഫെബ്രുവരി 10,11 തീയതികളിലാണു ഉച്ചകോടി.
Results 1-10 of 5498