Activate your premium subscription today
തൃശൂർ ∙ ചില വിഷയങ്ങളിൽ വിയോജിപ്പുകളുണ്ടായപ്പോഴും തനിക്കും ഉമ്മൻ ചാണ്ടിക്കും പ്രധാനം പാർട്ടിയായിരുന്നുവെന്നു രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു. ഡിസിസി സംഘടിപ്പിച്ച കെ.പി. വിശ്വനാഥൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ പാർട്ടികളിലും വിയോജിപ്പുകളും വിമതസ്വരങ്ങളും ഉണ്ടാകും. ജനാധിപത്യം ഉള്ളതിനാൽ കോൺഗ്രസിൽ അതൽപം കൂടുതലാണ്. എ.കെ. ആന്റണിയും കെ. കരുണാകരനും തമ്മിലും താനും ഉമ്മൻ ചാണ്ടിയും തമ്മിലും ധാരാളം വിഷയങ്ങളിൽ വിയോജിപ്പ് പുലർത്തിയിരുന്നെങ്കിലും അതൊന്നും പാർട്ടിയെ തകർക്കുന്ന തരത്തിലേക്ക് എത്താതെ ശ്രദ്ധിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട്∙ മണിയാർ വൈദ്യുത പദ്ധതി കരാർ കാർബൊറണ്ടം കമ്പനിയുടെ താൽപര്യത്തിന് അനുകൂലമായി നീട്ടി നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 30 വർഷത്തേക്കുള്ള ബിഒടി കരാർ കാർബൊറാണ്ടം കമ്പനിക്ക് നീട്ടി നൽകുന്നത് അഴിമതിയാണെന്ന് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം∙ ബാലറ്റ് പേപ്പറിലുടെ വോട്ടെടുപ്പ് നടന്നില്ലെങ്കിൽ ഒരിടത്തും നമ്മൾ മത്സരിച്ചിട്ടു കാര്യമില്ലെന്ന അവസ്ഥയിലേക്ക് എത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മഹാരാഷ്ട്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായ രമേശ് ചെന്നിത്തല. മഹാരാഷ്ട്രയിൽ ഇവിഎം മെഷീനും പ്രതിപക്ഷവുമായാണ് പോരാട്ടം
മുംബൈ ∙ മഹാരാഷ്ട്രയിൽ ബിജെപി തോൽവി ഉറപ്പിച്ചിരിക്കുകയാണെന്നും അതുകൊണ്ടാണ് കള്ളപ്പണം വിതരണം ചെയ്യാൻ ഇറങ്ങിയതെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മഹാരാഷ്ട്ര എഐസിസി ഇൻചാർജുമായ രമേശ് ചെന്നിത്തല.
മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി (എംവിഎ) വിജയിച്ചാൽ അതിൽ ഏറ്റവും അഭിമാനിക്കാൻ കഴിയുന്നൊരു നേതാവ് രമേശ് ചെന്നിത്തലയായിരിക്കും. പ്രവർത്തക സമിതിയംഗമെന്ന നിലയിൽ 10 മാസം മുൻപു മഹാരാഷ്ട്രയുടെ ചുമതല ഹൈക്കമാൻഡ് ഏൽപിച്ചപ്പോൾ മുതൽ ഇവിടെ നങ്കൂരമിട്ട ചെന്നിത്തല, പാർട്ടിയിലെ നേതാക്കളെയും മുന്നണി ഘടകകക്ഷികളെയും അസാമാന്യ നേതൃശേഷിയോടെയാണു കോർത്തിണക്കിയത്.
മുംബൈ ∙ മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തല. സർക്കാർ രൂപീകരിക്കാൻ മറ്റുള്ളവരുടെ പിന്തുണ തേടേണ്ടി വരില്ല. ബിജെപി നയിക്കുന്ന മഹായുതി സഖ്യം ആഭ്യന്തര പ്രശ്നങ്ങളിൽ വലയുകയാണെന്നും സഖ്യകക്ഷികളെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ദേശീയ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ ചെന്നിത്തല ആരോപിച്ചു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല പിടികൂടി പുറത്തു കൊണ്ടു വന്ന വന്‍ അഴിമതികളും അവയുടെ പിന്നാമ്പുറ കഥകളും പുസ്തക രൂപത്തില്‍ പുറത്തു വരുന്നു.
ആലപ്പുഴ∙ മുൻ ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ അമൂല്യമായ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിക്കു കൊള്ളയടിക്കാന്‍ അവസരം ഉണ്ടാക്കി കൊടുക്കുന്നതായിരുന്നു ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയെന്നും അത് നടക്കാതെ പോയതിലുള്ള മോഹഭംഗമാണ് ഫെയ്സുബുക്ക് കുറിപ്പിൽ തെളിയുന്നതെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതിയെക്കുറിച്ചും ഒപ്പുവച്ച കരാറിനെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍2 021 ഫെബ്രുവരി 19 നു കൊല്ലത്തു വച്ച് പുറത്തുവിട്ടതിനെയാണ് എൻ.പ്രശാന്തുമായി ചേർന്നുള്ള ഗൂഢാലോചനയെന്ന് മേഴ്സിക്കുട്ടിയമ്മ സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്∙ പാലക്കാട്ട് സിപിഎം നടത്തുന്ന നാടകം ബിജെപിയെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ഇത്തരം രാഷ്ട്രീയ നാടകങ്ങൾ കളിച്ച് ഭരണവിരുദ്ധ വികാരം ചർച്ച ചെയ്യാതിരിക്കാനുള്ള ബോധപൂർവമായ നീക്കമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട്ടെ നാടകം പൊളിഞ്ഞു
തിരുവനന്തപുരം ∙ പാലക്കാട്ട് പൊലീസിനെ ഉപയോഗിച്ചു നടത്തിയ പാതിരാ നാടകം കൊടകര കുഴല്‍പ്പണ ഇടപാട് വെളുപ്പിക്കാനുള്ള സിപിഎം-ബിജെപി ഡീലിന്റെ തുടര്‍ച്ചയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളിലേക്ക് വനിതാ പൊലീസ് പോലുമില്ലാതെ മഫ്തിയിലടക്കം പാതിരാത്രിയില്‍ ഇരച്ചു കയറിയ പൊലീസ് സംഘം സിപിഎമ്മിനും ബിജെപിക്കും വേണ്ടി വിടുപണി നടത്തുന്ന സംഘമായി പൊലീസിനെ അധപതിപ്പിച്ചതായും ചെന്നിത്തല പറഞ്ഞു.
Results 1-10 of 1260