Activate your premium subscription today
Sunday, Mar 23, 2025
തിരുവനന്തപുരം ∙ ഹയർസെക്കൻഡറി പൊതുപരീക്ഷ ചോദ്യപ്പേപ്പറുകളിലെ അക്ഷരത്തെറ്റുകൾക്കു പിന്നാലെ എസ്എസ്എൽസി പരീക്ഷയിലും ഗുരുതര പിഴവ്. പ്ലസ്ടു മലയാളം ചോദ്യപ്പേപ്പറിലെ വ്യാപക അക്ഷരത്തെറ്റുകൾ പൊതുവിദ്യാഭ്യാസ വകുപ്പിനു നാണക്കേടായതിനു പുറമേ പ്ലസ് വൺ ബയോളജി, ഫിസിക്സ്, ഇക്കണോമിക്സ് ചോദ്യപ്പേപ്പറുകളിലും
തിരുവനന്തപുരം ∙ കെ–ടെറ്റ് യോഗ്യതയില്ലാതെ 2012 ജൂൺ മുതൽ 2019–20 വരെ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരാകുകയും തുടർന്നും യോഗ്യത നേടാതിരിക്കുകയും ചെയ്യുന്നവർക്കു തൽക്കാലം ജോലി നഷ്ടപ്പെടില്ല. നിലവിലുള്ള ഇളവ് തുടരുമെന്നു പൊതു വിദ്യാഭ്യാസ വകുപ്പ് സർക്കുലറിലൂടെ വ്യക്തമാക്കി.
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് ഇരട്ടത്താപ്പാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാന സർക്കാർ നൽകുന്ന ഓണറേറിയം വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന സമരക്കാർ കേന്ദ്ര ഇൻസെന്റീവ് കൂട്ടണമെന്നു പറയാത്തതു ഗൂഢാലോചനയാണെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെടുകയും നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുകയും മാത്രമല്ല, വേണ്ടി വന്നാൽ പാട്ട് പാടാനും ഈ എം എൽ എ റെഡി. കുന്നത്തുനാട് മണ്ഡലത്തിലെ അമ്പലമേട് ഗവൺമെന്റ് ഹൈസ്കൂളിൽ എത്തിയപ്പോഴാണ് എം.എൽ.എ ഗായകനായത്. കുന്നത്തുനാട് എം എൽ എ പി.വി ശ്രീനിജൻ ആണ് പാട്ട് പാടി കുട്ടികളെ
വെള്ളറട ( തിരുവനന്തപുരം) ∙ മൂന്നു കിലോമീറ്റർ വ്യത്യാസത്തിൽ ഒരു ചെറിയ മേശയുടെ ഇറക്കു കൂലി ഒരിടത്ത് 110 രൂപയും മറ്റൊരിടത്ത് 25 രൂപയും. പട്ടികജാതി വിദ്യാർഥികൾക്ക് വിതരണം ചെയ്യാനായി ആര്യങ്കോട് പഞ്ചായത്ത് ഒരെണ്ണത്തിന് 2200 രൂപയ്ക്കു വാങ്ങിയ 24 ചെറിയ ഇരുമ്പു മേശകൾ ലോറിയിൽ നിന്ന് ഇറക്കാനാണ് ആര്യങ്കോട് ജംക്ഷനിലെ ചുമട്ടു തൊഴിലാളികൾ യൂണിയൻ വ്യത്യാസമില്ലാതെ സംഘടിതമായി മേശയൊന്നിന് 110 രൂപ ആവശ്യപ്പെട്ടത്.
തിരുവനന്തപുരം ∙ പൊതുവിദ്യാഭ്യാസ മേഖലയിലെ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതമായി കഴിഞ്ഞ 2 അധ്യയന വർഷം കേന്ദ്രം കേരളത്തിനു നൽകാനുള്ള കുടിശിക 794 കോടി രൂപയെന്നു പൊതു വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയന വർഷത്തേക്ക് 654.54 കോടി രൂപയുടെ പദ്ധതികൾ കേന്ദ്രം അംഗീകരിച്ചെങ്കിലും മുൻവർഷങ്ങളിലെ വിഹിതം എന്നു കിട്ടുമെന്ന അനിശ്ചിതത്വത്തിലാണു സംസ്ഥാനം. ഇതുമൂലം സമഗ്രശിക്ഷ കേരളം (എസ്എസ്കെ) വഴിയുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പു പ്രതിസന്ധിയിലായി.
തിരുവനന്തപുരം∙ സംസ്ഥാനത്തെ കടകളിലും മറ്റു വാണിജ്യസ്ഥാപനങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്കു തൊഴിലുടമകൾ ഇരിപ്പിടം ഉറപ്പാക്കണമെന്നു മന്ത്രി വി.ശിവൻകുട്ടി. ഇരിപ്പിടത്തിനു പുറമെ പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിനാവശ്യമായ കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കണമെന്നും തൊഴിൽ വകുപ്പ് സർക്കുലറിലെ നിർദേശങ്ങൾ തൊഴിലുടമകൾ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും വി.ശിവൻകുട്ടി ആവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒരു ലക്ഷത്തിലേറെ കുട്ടികളുടെ കുറവു വന്നിട്ടുണ്ടെന്നു മന്ത്രി വി.ശിവന്‍കുട്ടി. ജനനനിരക്കില്‍ വന്ന കുറവാണു വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
കോഴിക്കോട് ∙ ചോദ്യക്കടലാസ് ചോർന്നിട്ടില്ല എന്നാണ് വി. ശിവൻകുട്ടി ഇനിയും പറയുന്നതെങ്കിൽ അദ്ദേഹം മന്ത്രി സ്ഥാനം രാജിവച്ച് വേറെ എന്തെങ്കിലും പണിക്ക് പോകുന്നതായിരിക്കും നല്ലതെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ്. ചോദ്യക്കടലാസ് ചോർത്തിയ അബ്ദുൽ നാസറിനെ അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചോദ്യക്കടലാസ് ചോർത്തിയെന്ന് ആരോപിച്ച് ആദ്യം രംഗത്തെത്തിയ കെഎസ്യു വലിയ രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ ചോദ്യപ്പേപ്പർ ചോർച്ച ഉണ്ടായിട്ടില്ലെന്ന നിലപാടായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക്.
തിരുവനന്തപുരം ∙ താമരശ്ശേരിയിലെ വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ മരണത്തിൽ വിശദ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ് വകുപ്പ്. മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം ഫെയ്സ്ബുക് പോസ്റ്റിൽ അറിയിച്ചത്.
Results 1-10 of 854
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.