Activate your premium subscription today
പാലക്കാട് ∙ പച്ചക്കറിയുടെ വിലക്കയറ്റത്തെക്കുറിച്ച് ആരാഞ്ഞും കോഴിക്കോട് ബൈപാസ് റോഡിലെ പച്ചക്കറി മാർക്കറ്റിലെ തൊഴിലാളികളോടു കുശലം പറഞ്ഞും വോട്ട് ചോദിച്ചും യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇന്നലത്തെ പ്രചാരണം പുലർച്ചെ ആറു മണിയോടെ ആരംഭിച്ചു.തുടർന്ന് അയ്യപ്പുരത്തെ വീടുകൾ കയറി വോട്ട് അഭ്യർഥന
പാലക്കാട് ∙ സിപിഎം തുടർഭരണം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്ന് പാലക്കാട്ടുനിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ്. കോൺഗ്രസ് വിട്ട ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഷാനിബിന്റെ പ്രതികരണം. പാലക്കാട് - വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ.മുരളീധരൻ എന്നും ഷാനിബ് തുറന്നടിച്ചു.
കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതല പാർട്ടി തലത്തിൽ പ്രവർത്തിച്ചു വരുന്നവരെ ഏൽപ്പിക്കണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ ശക്തമാകുന്നു. ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർമാരായിരുന്ന അനിൽ ആന്റണിയും പിന്നാലെ ഡോ. പി.സരിനും പാർട്ടി വിട്ടതിനു പിന്നാലെയാണു നേതാക്കളും പ്രവർത്തകരും ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തുന്നത്. രണ്ടുപേരുടെയും പ്രവർത്തന രീതികൾക്കെതിരെ പല തലത്തിൽനിന്നും പരാതികൾ ലഭിച്ചിരുന്നെങ്കിലും സരിൻ കൂടി പാർട്ടി വിടുന്നതോടെ വിഷയം ഗൗരവത്തോടെ എടുക്കാനാണു പാർട്ടി തീരുമാനം.
കോട്ടയം ∙ 60–ാം ജന്മദിനാഘോഷം വിവിധ പരിപാടികളോടെ കേരള കോൺഗ്രസ് പാർട്ടികൾ ആഘോഷിച്ചു.
തിരുവനന്തപുരം ∙ കോണ്‍ഗ്രസില്‍നിന്നു കലഹിച്ചിറങ്ങി ഒന്നായി നില്‍ക്കുകയും പിന്നീട് പലതായി പിരിയുകയും ചെയ്ത് കേരള രാഷ്ട്രീയ ഭൂമികയില്‍ പ്രാദേശിക രാഷ്ട്രീയത്തിന്റെ കരുത്തു തെളിയിച്ച് ആറു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കി കേരളാ കോണ്‍ഗ്രസ്. അറുപതു വര്‍ഷത്തിനിടെ പലതവണയായി പത്തിലേറെ തവണ പിളരുകയും ആറിലധികം
കോട്ടയം ∙ എന്തു ത്യാഗവും സഹിച്ച് കേരള കോൺഗ്രസ് പ്രവർത്തകർ യോജിച്ച് ഒറ്റപ്പാർട്ടിയായി നിലകൊണ്ടാൽ കേരളത്തിനാകെ ഗുണമുണ്ടാകുമെന്നു കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസ്.
കേരള കോൺഗ്രസിന്റെ പ്രസക്തി കേരള കോൺഗ്രസിന്റെ മുൻഗണന കേരളത്തിന്റെ അടിസ്ഥാന വികസനമാണ്. കർഷകർക്കായി ഏറ്റവും ശബ്ദം ഉയർത്തിയ പാർട്ടി ഞങ്ങളാണ്.
Q കേരള കോൺഗ്രസിന്റെ (എം) പ്രസക്തി A ഡിഎംകെ കഴിഞ്ഞാൽ ഏറ്റവും പ്രാധാന്യമുള്ള പ്രാദേശികപാർട്ടിയാണു കേരള കോൺഗ്രസ് (എം). കെ.എം.മാണി തുടക്കമിട്ട ക്ഷേമപദ്ധതികളാണ് ഇപ്പോഴും തുടരുന്നത്.
പയ്യന്നൂർ∙ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ ജനങ്ങൾ മൂന്നര മണിക്കൂർ കാത്തു നിന്നു. കോൺഗ്രസ് നേതാവ് കെ.പി.കുഞ്ഞിക്കണ്ണൻ എന്ന പയ്യന്നൂരിന്റെ സ്വന്തം കെപിക്ക് അന്തിമോചാരമർപ്പിക്കാനാണ് ജനങ്ങൾ മണിക്കൂറുകളോളം ഗാന്ധിപാർക്കിൽ കാത്തുനിന്നത്. ഇന്നലെ രാവിലെ അന്തരിച്ച കെപിയുടെ മൃതദേഹം കണ്ണൂരിലും
കോഴിക്കോട്∙ പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കൾ ഇന്ന് കേരളത്തിലെ കോൺഗ്രസിൽ ഇല്ലെന്ന് കെ. മുരളീധരൻ. കോഴിക്കോട് വെള്ളയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Results 1-10 of 199