Activate your premium subscription today
Wednesday, Apr 2, 2025
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് നാണംകെട്ട തോൽവി വഴങ്ങിയതോടെ പരിശീലകൻ ഡോറിവൽ ജൂനിയറിലെ പുറത്താക്കി ബ്രസീൽ ഫുട്ബോൾ ടീം. അർജന്റീന 4–1നാണ് ബ്രസീലിനെ തകർത്തുവിട്ടത്. സൂപ്പർ താരം ലയണൽ മെസിയില്ലാതെ ഇറങ്ങിയിട്ടും അർജന്റീന ഇത്ര വലിയ വിജയം നേടിയത് ബ്രസീൽ ആരാധകരെ ഞെട്ടിച്ചു. ഇതോടെയാണ് ഡോറിവലിന്റെ സ്ഥാനം തെറിച്ചത്
ബ്യൂനസ് ഐറിസ് ∙ ലയണൽ മെസ്സിയില്ലാതെയും വൻവിജയങ്ങൾ നേടാമെന്ന് ആവർത്തിച്ചുറപ്പിച്ച് അർജന്റീന ഫുട്ബോൾ ടീം. കഴിഞ്ഞ ദിവസം ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിനെ 4–1നു തോൽവിയിൽ മുക്കിക്കളഞ്ഞ കളിയിൽ അർജന്റീന ടീമിൽ മെസ്സിയുണ്ടായിരുന്നില്ല. അതിനു ദിവസങ്ങൾക്കു മുൻപ് യുറഗ്വായ്ക്കെതിരെ 1–0 വിജയം നേടിയ മത്സരത്തിലും മെസ്സി കളിച്ചിരുന്നില്ല.
ലോകകപ്പ് ഫുട്ബോൾ യോഗ്യത എങ്ങനെ ആഘോഷിക്കണം? അർജന്റീന കളിക്കാർക്ക് അക്കാര്യത്തിൽ സംശയമേയുണ്ടായിരുന്നില്ല; ബ്രസീലിനെ തകർത്തു തന്നെ ആഘോഷിക്കണം! ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ചിരവൈരികൾക്കെതിരെ 4–1 ജയവുമായി അർജന്റീന 2026 ലോകകപ്പിനുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങി. സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതെയാണ് അർജന്റീനയുടെ ഉജ്വല ജയം. ബ്രസീൽ നിരയിൽ നെയ്മാറും ഉണ്ടായിരുന്നില്ല.
ബ്യൂണസ് ഐറിസ് ∙ അർജന്റീനയ്ക്കെതിരെ കനത്ത തോൽവി വഴങ്ങിയതിൽ ആരാധകരോടു മാപ്പു ചോദിച്ച് ബ്രസീൽ ക്യാപ്റ്റൻ മാർക്വിഞ്ഞോസ്. ‘‘ഈ തോൽവിയെക്കുറിച്ച് സംസാരിക്കുന്നതു തന്നെ ബുദ്ധിമുട്ടാണ്. വളരെ മോശമായിട്ടാണ് ഞങ്ങൾ കളിച്ചത്. അർജന്റീന സ്മാർട്ട് ആയി കളിക്കുകയും ചെയ്തു. ആരാധകരോട് ഞാൻ മാപ്പു ചോദിക്കുന്നു..’’– ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമായ മാർക്വിഞ്ഞോസ് പറഞ്ഞു.
അർജന്റീന ഫുട്ബോൾ ടീമിനൊപ്പം സൂപ്പർ താരം ലയണല്‍ മെസിയും കേരളത്തിലെത്തും. ഈ വർഷം ഒക്ടോബറിലായിരിക്കും അർജന്റീന ടീമും മെസ്സിയും കേരളത്തിലേക്കെത്തുക. അർജന്റീന ടീം ഒരു പ്രദര്‍ശന മത്സരവും ഇവിടെ കളിക്കുമെന്നും ടീമിന്റെ സ്പോൺസർമാരായ എച്ച്എസ്ബിസി
ഫുട്ബോൾ പ്രേമികളേ... കാൽപ്പന്തുകളിയുടെ ‘മിശിഹ’ വരുന്നു. ഫുട്ബോൾ ഇതിഹാസം ലയണൽ മെസി 14 വർഷത്തിനുശേഷം വീണ്ടും ഇന്ത്യയിലേക്ക്. രാജ്യാന്തര പ്രദർശന മത്സരത്തിനായി ഒക്ടോബറിൽ അർജന്റീന ദേശീയ ടീം മെസിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെത്തുമെന്ന് എച്ച്എസ്ബിസി ഇന്ത്യയാണ് വ്യക്തമാക്കിയത്. ലോക ചാമ്പ്യന്മാരുടെ മത്സരം
ബ്യൂനസ് ഐറിസ് ∙ കയ്യാങ്കളിയുടെ കാര്യത്തിൽ വീറും വാശിയും ആവോളം കണ്ടെങ്കിലും, ഏറെക്കുറെ ഏകപക്ഷീയമായി മാറിയ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന. അർജന്റീനയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 4–1നാണ് അവർ ജയിച്ചുകയറിയത്. ബ്രസീലിനെതിരായ മത്സരത്തിനു തൊട്ടുമുൻപു തന്നെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ അർജന്റീന, ബദ്ധവൈരികൾക്കെതിരായ തകർപ്പൻ വിജയത്തോടെ ലോകകപ്പ് യോഗ്യതാനേട്ടം രാജകീയമാക്കി. മത്സരത്തിന്റെ ആദ്യപകുതിയിൽ അർജന്റീന 3–1ന് മുന്നിലായിരുന്നു.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ യുറഗ്വായെ വീഴ്ത്തി അർജന്റീന. രണ്ടാം പകുതിയിൽ തിയാഗോ അല്‍മാഡ നേടിയ ഗോളിലാണ് മെസ്സിയില്ലാതെ ഇറങ്ങിയ അർജന്റീന വിജയമുറപ്പിച്ചത്. 68–ാം മിനിറ്റിലാണ് അൽമാഡയുടെ വിജയഗോളെത്തിയത്.
സുരക്ഷാ ഉദ്യോഗസ്ഥനെ മറികടന്ന് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ കെട്ടിപ്പിടിച്ച് ആരാധകൻ. യുഎസിലെ സുരക്ഷാ ഉദ്യോഗസ്ഥനായ യാസിൻ ചുക്കോവിനെ വീഴ്ത്തിയ ശേഷമാണ് ഗ്രൗണ്ടിൽ കയറിയ ആരാധകൻ മെസ്സിയെ തൊട്ടത്. സൂപ്പർ താരത്തെ കെട്ടിപ്പിടിക്കാനുള്ള ശ്രമത്തിനിടെ യാസിൻ ഇയാളെ കീഴ്പ്പെടുത്തി ഗ്രൗണ്ടിനു പുറത്തേക്കു കൊണ്ടുപോയി.
ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോളര് താനാണെന്നു സ്വയം പ്രഖ്യാപിച്ച് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു സ്പാനിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ നിലപാടു വ്യക്തമാക്കിയത്. ‘‘നിങ്ങൾക്ക് പെലെ, മെസ്സി, മറഡോണ തുടങ്ങി ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാം.
Results 1-10 of 424
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.