Activate your premium subscription today
ഷില്ലോങ്∙ ഐ ലീഗിൽ ഷില്ലോങ് ലജോങ്ങിനെതിരെ ഗോൾരഹിത സമനിലയുമായി ഗോകുലം കേരള എഫ്സി. അവസാന മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെ എതിരില്ലാത്ത എട്ടു ഗോളിനു തകർത്തതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ലജോങ്ങിനെ വിറപ്പിക്കുന്ന പ്രകടനം പുറത്തെടുത്തെങ്കിലും, ഗോകുലത്തിന് വിജയത്തിലെത്താനായില്ല. 5 മത്സരത്തിൽനിന്ന് ആറു പോയിന്റുള്ള ഗോകുലം കേരള പട്ടികയിൽ ആറാം സ്ഥാനത്താണ്. ഷില്ലോങ് ലജോങ് അഞ്ചാം സ്ഥാനത്തുമുണ്ട്. 19ന് രാജസ്ഥാൻ എഫ്സിക്കെതിരേ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിൽ സ്വന്തം മൈതാനത്ത് ചർച്ചിൽ ബ്രദേഴ്സിനോട് 1–0ന് തോൽവിയേറ്റു വാങ്ങി ഗോകുലം കേരള. സീസണിലെ നാലു കളികളിൽ ഗോകുലത്തിന്റെ ആദ്യ പരാജയമാണിത്. 2021നു ശേഷം ആദ്യമായാണ് ഗോകുലം ചർച്ചിലിനോട് പരാജയപ്പെടുന്നത്. 13–ാം മിനിറ്റിൽ റീബൗണ്ട് ചെയ്തുവന്ന പന്ത് ചർച്ചിൽ ബ്രദേഴ്സിന്റെ മധ്യനിരതാരം സ്റ്റാൻലെ ഫെർണാണ്ടസ് വലയിലേക്ക് പായിക്കുകയായിരുന്നു.
ഐ ലീഗ് ഫുട്ബോളിലെ രണ്ടാം ഹോം മത്സരത്തിൽ ഗോകുലം കേരള എഫ്സി ഇന്നു ചർച്ചിൽ ബ്രദേഴ്സിനെ നേരിടും. ആദ്യ 3 മത്സരങ്ങളിലും തോൽവിയറിയാത്ത ഗോകുലം സ്വന്തം മൈതാനത്ത് ആദ്യവിജയം തേടിയാണ് ഇന്നിറങ്ങുന്നത്. കിക്കോഫ് വൈകിട്ട് 7ന്.
ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സി- ഐസോൾ എഫ്സി മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. രണ്ടു ഗോളുകളും പിറന്നത് മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു. ആദ്യം മുതൽ ആക്രമിച്ചു കളിച്ച ഗോകുലം കേരളയെ തടയാൻ ഐസോൾ പ്രതിരോധത്തിനു സാധിച്ചു. മറുവശത്ത് വീണുകിട്ടിയ അവസരം 13–ാം മിനിറ്റിൽ ഗോൾ ആക്കുന്നതിൽ ഐസോൾ വിജയിച്ചു. ലാ
ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള – റിയൽ കശ്മീർ എഫ്സി മത്സരം 1–1 സമനിലയായി. രണ്ടാം മിനിറ്റിൽ റിയൽ കശ്മീർ എഫ്സിക്കുവേണ്ടി അമിനോ ബൗബ ആദ്യഗോൾ നേടി. എഴുപത്തിയാറാം മിനിറ്റിൽ ഗോകുലത്തിനുവേണ്ടി അതുൽ ഉണ്ണികൃഷ്ണൻ സമനില ഗോൾ നേടി.
ഹൈദരാബാദ് ∙ ഐ ലീഗ് ഫുട്ബോളിൽ മൂന്നാം കിരീടമെന്ന സ്വപ്നവുമായെത്തുന്ന ഗോകുലം കേരളയ്ക്ക് പുതിയ സീസണിലും വിജയത്തുടക്കം. ശ്രീനിധി ഡെക്കാനെ അവരുടെ തട്ടകമായ ഹൈദരാബാദ് ഡെക്കാൻ അരീനയിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗോകുലം കേരള വീഴ്ത്തിയത്. തുല്യ ശക്തികളുടെ പോരാട്ടത്തിൽ പിന്നിൽനിന്ന് തിരിച്ചടിച്ചാണ് ഗോകുലത്തിന്റെ വിജയം.
കോഴിക്കോട്∙ ഐ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്കൊരുങ്ങി കോർപറേഷൻ സ്റ്റേഡിയം, മൂന്നാംകിരീടം സ്വന്തമാക്കി ഐഎസ്എലിലേക്കു സ്ഥാനക്കയറ്റം നേടുകയെന്ന ലക്ഷ്യവുമായി ഗോകുലം കേരള എഫ്സി. ഐ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ഹൈദരാബാദിൽ നാളെ ശ്രീനിധി എഫ്സിയെയാണ് ഗോകുലം നേരിടുന്നത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലായിരുന്നു ടീമിന്റെ പരിശീലനം.
ഐ ലീഗ് ഫുട്ബോൾ സീസണിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മാലിയിൽനിന്നുള്ള സ്ട്രൈക്കർ അദാമ നിയാനെ (31) ഗോകുലം കേരള എഫ്സിയിലെത്തി. അസർബൈജാൻ ക്ലബ്ബായ കപാസ് പിഎഫ്കെയിൽനിന്നാണ് അദാമയുടെ വരവ്.
ഗോകുലം കേരള എഫ്സിയിലേക്ക് തിരിച്ചെത്തി മലയാളി സ്ട്രൈക്കർ വി.പി.സുഹൈർ. ഈസ്റ്റ് ബംഗാൾ താരമായ സുഹൈർ 2018, 2019 സീസണുകളിൽ ഗോകുലത്തിനായി ഐ ലീഗിൽ കളിച്ചിട്ടുണ്ട്. 2020ൽ മോഹൻ ബഗാന് ഐ ലീഗ് ട്രോഫി നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കു വഹിക്കുകയും ചെയ്തു.
കോഴിക്കോട്∙ ദേശീയ വനിതാ ഫുട്ബോൾ ടീമംഗം ജ്യോതി ചൗഹാൻ ഗോകുലം കേരള എഫ്സിയിൽ. ക്രൊയേഷ്യൻ ക്ലബ്ബായ ജിഎൻകെ ഡൈനാമോയിൽ നിന്നാണ് ജ്യോതി ചൗഹാൻ ഗോകുലത്തിലെത്തിയത്. കഴിഞ്ഞ സീസണിൽ ക്രൊയേഷ്യൻ ഫുട്ബോൾ കപ്പ് ജേതാക്കളായ ടീമിനു വേണ്ടി സെമിയിലും ക്വാർട്ടർ ഫൈനലിലും ജ്യോതി ഗോൾ നേടിയിരുന്നു.
Results 1-10 of 225