Activate your premium subscription today
മെൽബൺ ∙ രോഹൻ ബൊപ്പണ്ണയുടെ പുരുഷ ഡബിൾസ് കിരീടത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിലെ ഇന്ത്യൻ വിജയഗാഥ. ഓസ്ട്രേലിയൻ ഓപ്പണിൽ കേൾവി പരിമിതിയുള്ളവരുടെ മത്സരത്തിൽ ചെന്നൈ സ്വദേശിയായ പൃഥ്വി ശേഖർ കൈവരിച്ചത് ഇരട്ട നേട്ടം. പുരുഷ സിംഗിൾസിൽ കിരീടവും ഡബിൾസിൽ രണ്ടാംസ്ഥാനവും നേടിയാണ് ഇരുപത്തൊൻപതുകാരൻ പൃഥ്വി മെൽബണിൽനിന്നു മടങ്ങുന്നത്. കഴിഞ്ഞവർഷം ഇതേ ചാംപ്യൻഷിപ്പിൽ പുരുഷ സിംഗിൾസ് സെമിഫൈനലിസ്റ്റായിരുന്നു പൃഥ്വി.
നൊവാക് ജോക്കോവിച്ചിനെ തോൽപിച്ചാണല്ലോ താൻ ഇവിടെയെത്തിയത് എന്ന് യാനിക് സിന്നർ ഓർത്തത് ഫൈനലിൽ രണ്ടു സെറ്റിനു പിന്നിലായപ്പോഴാണ്! അതോടെ അടിമുടി ഒരു വീര്യം ഇറ്റാലിയൻ താരത്തിൽ ഇരച്ചുകയറി. അതു റാക്കറ്റിലേക്കും പടർന്നതോടെ പിന്നീടുള്ള 3 സെറ്റുകളും ആദ്യ ഗ്രാൻസ്ലാം കിരീടവും സ്വന്തം.
ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ ഇതിഹാസ താരം നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തിയ ഇറ്റാലിയൻ യുവതാരം യാനിക് സിന്നർ ഒടുവിൽ തന്റെ ദൗത്യം പൂർത്തിയാക്കി, കിരീട വിജയവുമായി. മെൽബൺ റോഡ് ലേവർ അരീനയിൽ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇറ്റലിയില്നിന്നുള്ള 22 വയസ്സുകാരൻ സിന്നർ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിൽ കിരീടം ഉറപ്പിച്ചത്.
മെൽബൺ ∙ മദിച്ചെത്തിയ നൊവാക് ജോക്കോവിച്ചും കുതിച്ചെത്തിയ അലക്സാണ്ടർ സ്വരേവും വീണതോടെ, ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനലിൽ പോരാട്ടം റഷ്യയുടെ ഡാനിൽ മെദ്വദേവും ഇറ്റലിയുടെ യാനിക് സിന്നറും തമ്മിൽ. 25–ാം ഗ്രാൻസ്ലാം കിരീടം
യുക്രെയ്ൻ - റഷ്യ യുദ്ധം കാരണം കഴിഞ്ഞ തവണ സ്വന്തം രാജ്യത്തിന്റെ പേരോ പതാകയോ ഇല്ലാതെ ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കേണ്ടിവന്ന താരമാണ് ബെലാറൂസിന്റെ അരീന സബലേങ്ക. കന്നി ഗ്രാൻസ്ലാം കിരീടം നേടിയിട്ടും ഒരു സ്വതന്ത്രതാരം എന്ന ലേബലിൽ ഒതുങ്ങിപ്പോകേണ്ടിവന്നതിന്റെ പ്രയാസം അവർക്കുണ്ടായിരുന്നു. ടൂർണമെന്റിൽ മത്സരശേഷം സബലേങ്കയ്ക്ക് കൈ നൽകാൻ യുക്രെയ്ൻ താരം വിസമ്മതിച്ചതും വിവാദമായിരുന്നു. ഒരു വർഷത്തിനു ശേഷം, ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിർത്താനായി വീണ്ടും മെൽബണിലെ റോഡ് ലവർ അരീനയിൽ എത്തിയപ്പോൾ സബലേങ്കയ്ക്ക് അതിജീവിക്കേണ്ടിവന്നത് എതിരാളികളെ മാത്രമല്ല, സ്വന്തം മനസാക്ഷി ഉയർത്തിയ വെല്ലുവിളികളെ കൂടിയായിരുന്നു. എന്നാൽ ഈ വെല്ലുവിളികളെല്ലാം ചിരിച്ച മുഖത്തോടെ നേരിട്ട സബലേങ്ക, ടൂർണമെന്റിൽ ഒരു സെറ്റുപോലും നഷ്ടപ്പെടാതെ സർവാധിപത്യത്തോടെ റോഡ് ലവർ അരീനയിൽ തുടർച്ചയായ രണ്ടാം വർഷവും കിരീടമുയർത്തി. വില്യം സഹോദരിമാരുടെ തേർവാഴ്ചയ്ക്കു ശേഷം വനിതാ ടെന്നിസിൽ ഇനി വരാനിക്കുന്നത് സബലേങ്കക്കാലം!
മെൽബൺ ∙ ഒപ്പം ഉദിച്ചുയർന്നവരെല്ലാം കോർട്ടിൽ നിന്ന് അസ്തമിക്കുന്ന കാലത്ത് രോഹൻ ബൊപ്പണ്ണ ഉച്ചസൂര്യനെപ്പോലെ കത്തിജ്വലിച്ചു കൊണ്ടിരിക്കുകയാണ്! ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസിൽ കിരീടം ചൂടി നാൽപത്തിമൂന്നുകാരൻ ബൊപ്പണ്ണ ലോക ടെന്നിസിലെഴുതിയത് പുതുചരിത്രം.
രോഹൻ ബൊപ്പണ്ണയുടെ ചരിത്ര വിജയം ഇന്ത്യൻ കായിക മേഖലയ്ക്കു വലിയ പ്രചോദനമാണെന്ന് അദ്ദേഹത്തിന്റെ ജൂനിയർ തലത്തിലെ പരിശീലകനും ബെംഗളൂരുവിലെ രോഹൻ ബൊപ്പണ്ണ ടെന്നിസ് അക്കാദമിയിലെ കൺസൽറ്റന്റുമായ ബാലചന്ദ്രൻ മാണിക്കത്ത്.
ആദ്യം റാങ്കിങ്ങിലെ ലോക റെക്കോർഡ്, പിന്നെ പത്മശ്രീ, ഒടുവിലിപ്പോൾ ഓസ്ട്രേലിയൻ ഓപ്പണും. 43–ാം വയസ്സിൽ സ്വപ്ന നേട്ടങ്ങൾ ഓരോന്നായി വെട്ടിപ്പിടിക്കുന്ന രോഹൻ ബൊപ്പണ്ണയെ കണ്ട് ആരാധകർ പറയുകയാണ്– ‘പ്രായം വെറും അക്കങ്ങൾ മാത്രം’. ഓസ്ട്രേലിയൻ ഓപ്പണിൽ ശനിയാഴ്ച നടന്ന പുരുഷ ഡബിൾസ് ഫൈനലിൽ ഫൈനലിൽ ഇറ്റലിയുടെ സിമോൺ ബോറെല്ലി– ആന്ദ്രേ വാവസോറി സഖ്യത്തെയാണ്
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിൽ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. പുരുഷ ഡബിൾസ് ഫൈനലിൽ 43–ാം വയസ്സിലാണ് ബൊപ്പണ്ണയുടെ വിജയം. ഫൈനലിൽ ഇറ്റലിയുടെ സിമോൺ ബോറെല്ലി– ആന്ദ്രേ വാവസോറി സഖ്യത്തെയാണ് ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരം മാത്യു എബ്ദനും നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയത്
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണ് വനിതാ സിംഗിൾസ് കിരീടം ബെലാറൂസ് താരം അരീന സബലെങ്ക നിലനിർത്തി. ഫൈനലിൽ ചൈനയുടെ ക്വിൻ വെൻ ഷിങ്ങിനെ നേരിട്ടുള്ള സെറ്റുകൾക്ക് അരീന സബലെങ്ക കീഴടക്കി. സ്കോർ 6–3, 6–2. ബെലാറൂസിയൻ താരത്തിന്റെ കരിയറിലെ രണ്ടാമത്തെ ഗ്രാൻഡ് സ്ലാം
Results 1-10 of 114