Activate your premium subscription today
Wednesday, Mar 26, 2025
തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ഇനി ഫെയ്സ് റെക്കഗ്നീഷൻ ആപ്ലിക്കേഷൻ വഴി ഹാജർ രേഖപ്പെടുത്തും. നിലവിലുള്ള പഞ്ചിങ് മെഷീനുകൾ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം അപ്ഗ്രേഡ് ചെയ്യുന്നതിനാലാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ എല്ലാ ഡിപ്പോകളിലും വർക്ഷോപ്പുകളിലും നടപ്പാക്കും.
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു നടപടികളിൽ വോട്ടർമാർക്ക് അവിശ്വാസമുണ്ടാക്കാൻ കോടതിനടപടികളും കാരണമാകുന്നുവെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ സൂചിപ്പിച്ചു. ദീർഘകാലമായി തീർപ്പാകാതെ കിടക്കുന്ന ചില കേസുകൾ തിരഞ്ഞെടുപ്പുകളുടെ നിർണായകഘട്ടത്തിൽ പരിഗണിക്കുന്നതാണ് അദ്ദേഹം വിടവാങ്ങൽ പ്രസംഗത്തിൽ പരാമർശിച്ചത്. ഹർജിക്കാരൻ പരത്താൻ ശ്രമിക്കുന്ന അവിശ്വാസം ഇരട്ടിയാക്കാൻ ഇത്തരം കോടതി നടപടികൾ ഇടയാക്കും. തിരഞ്ഞെടുപ്പുകളുടെ നടത്തിപ്പിനെ ബാധിക്കാത്തവിധം ഇത്തരം ഹർജികൾ വാദം കേൾക്കണം. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ക്രമക്കേട്, ഇലക്ടറൽ ബോണ്ട് തുടങ്ങിയ പല കേസുകളും തിരഞ്ഞെടുപ്പു കാലങ്ങളിലാണ് സുപ്രീം കോടതിയടക്കം പരിഗണിച്ചത്.
ഇനി മുതല്‍ പുതിയ സിം കാര്‍ഡ് എടുക്കേണ്ടവര്‍ വെറുതെ ഫോം പൂരിപ്പിച്ചു നല്കിയാല് മാത്രം പോര. മറിച്ച് ആധാര്‍-കേന്ദ്രീകൃത ബയോമെട്രിക്ക് വേരിഫിക്കേഷനും നടത്തണം എന്നാണ് കേന്ദ്ര ഗവണ്മെന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അല്ലാതെ എടുക്കുന്ന കണക്ഷനുകള്‍ ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്തുന്നു എന്ന നിഗമനമാണ് പുതിയ
ബയോമെട്രിക് വിരലടയാള പ്രക്രിയ ക്രേന്ദങ്ങള്‍ ഈ മാസം 31 വരെ രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെ പ്രവര്‍ത്തിക്കുമെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് വിഭാഗം അറിയിച്ചു.
ഇറ്റാലിയന്‍ ദേശീയ വീസകള്‍ക്കുള്ള അപേക്ഷകര്‍ ബയോമെട്രിക് ഡേറ്റയ്ക്കൊപ്പം വിരലടയാളംകൂടി നല്‍കണമെന്ന നിയമം പ്രാബല്യത്തിൽ. ജനുവരി 11 മുതലാണ് നിയമം പ്രാബല്യത്തിലായത്.
ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്ത വിദേശികൾക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങി.
വിദേശികളുടെ ബയോമെട്രിക് ഡേറ്റ റജിസ്ട്രേഷന് സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ 224,000 പേര് നടപടികള്‍ പൂര്‍ത്തികരിച്ചിട്ടില്ലെന്ന് ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
ബയോമെട്രിക് സംവിധാനത്തിൽ വിരലടയാളം രേഖപ്പെടുത്താത്ത ഗാര്‍ഹിക തൊഴിലാളികളില്‍ നിന്ന് 500 ദിനാര്‍ പിഴ ചുമത്തുമെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കുവെത്ത് ആഭ്യന്തരമന്ത്രാലയം.
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വിദേശികളുടെ ബയോമെട്രിക് രേഖപ്പെടുത്താനുള്ള സമയപരിധി 31ന് അവസാനിക്കും.
ലണ്ടൻ ∙ ബ്രിട്ടനിലുള്ള വിദേശികളുടെ ബയോമെട്രിക് റസിഡന്റ് പെർമിറ്റുകൾ അഥവാ ബിആർപി കാർഡുകൾ ഓൺലൈൻ ഫോർമാറ്റിലേക്ക് മാറ്റാനുള്ള കാലാവധി മൂന്നു മാസം കൂടി നീട്ടി.
Results 1-10 of 38
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.