ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എഐ മോഡൽ. വളരെക്കുറഞ്ഞ ചെലവിലാണ് ചൈന ഈ എഐ മോഡൽ അവതരിപ്പിച്ചത്. ഓപൺസോഴ്സ് എഐ മോഡലിൽ കോഡ് സ്വതന്ത്രമായി ഉപയോഗിക്കാനും പരിഷ്കരിക്കാനും ഡീപ്സീക് അവസരം കൊടുക്കുന്നുണ്ട്. ‘ചീപ് ആൻഡ് ബെസ്റ്റ്’ എഐ ടൂൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡീപ്‌സീക്കിൽ ഡേറ്റ എത്രമാത്രം സുരക്ഷിതമാണെന്ന ചർച്ച ലോകമെമ്പാടും ശക്തമാണ്.