Activate your premium subscription today
ഗുരുവായൂർ ∙ ദേവസ്വം ആനത്താവളമായ പുന്നത്തൂർ കോട്ടയിൽ കൊമ്പൻ സിദ്ധാർഥൻ ഇടഞ്ഞ് റോഡിലേക്ക് ഓടി. തമ്പുരാൻപടി വരെ എത്തിയ കൊമ്പൻ തിരിച്ച് കാവീട് ജംക്ഷനിൽ എത്തിയപ്പോൾ നടുറോഡിൽ നിലയുറപ്പിച്ചു. ഇതിനിടെ പാപ്പാന്മാരായ കുളപ്പുള്ളി സുന്ദരൻ, പ്രേമൻ എന്നിവർ ആനയുടെ ചങ്ങല അടുത്ത മരത്തിൽ കൊളുത്തി ബന്ധിച്ചു. പിന്നീട് പഴം നൽകി നിയന്ത്രണത്തിലാക്കി കൊമ്പനെ കോട്ടയിലേക്ക് കൊണ്ടു പോയി തളച്ചു.
ഗുരുവായൂർ ∙ താരയ്ക്ക് കിടന്നുറങ്ങാനാവില്ല. കിടന്നാൽ എഴുന്നേൽക്കാനായില്ലെങ്കിലോ എന്ന ഭയമാണ് ഈ ഗജമുത്തശ്ശിക്ക്. അതുകൊണ്ടു ചാരി നിന്നുറങ്ങാൻ മെത്ത തയാറാക്കിയിരിക്കുകയാണ് ദേവസ്വം അധികൃതർ. 1975 ജൂണിൽ പുന്നത്തൂർക്കോട്ട ആനത്താവളം തുറക്കുമ്പോൾ താര ഗുരുവായൂരിൽ ഉണ്ടായിരുന്നു. അന്നത്തെ പിടിയാനകളിൽ അവശേഷിക്കുന്ന താരമാണ് താര. പുന്നത്തൂർക്കോട്ടയിലെ രേഖകളിൽ 70 വയസ്സാണു താരയ്ക്ക്.
21 ആനകളുടെ പ്രകടനം നയിച്ചത് സാക്ഷാൽ ഗുരുവായൂർ കേശവൻ. ഒപ്പം വൻ ജനാവലി. വഴി നീളെ സ്വീകരണം. വാദ്യഘോഷങ്ങൾ. പുന്നത്തൂർ റോഡിലൂടെ കോട്ടയുടെ കിഴക്കേ കവാടത്തിൽ ആനകൾക്ക് കടക്കാൻ പുതിയ പാലം തീർത്തിരുന്നു. അവിടെയെത്തിയപ്പോൾ കേശവൻ നിന്നു....
Results 1-3