ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള രാജ്യാന്തര ഓൺലൈൻ പണമിടപാടുകൾക്ക് അധികസുരക്ഷാ സംവിധാനം വരുന്നു. കാർഡ് വിവരങ്ങൾ ഓൺലൈനായി നൽകുന്ന ഇടപാടുകൾ പൂർത്തിയാകണമെങ്കിൽ ഒന്നിലേറെ സുരക്ഷാമുൻകരുതലുകൾ പൂർത്തിയാക്കണം.

Representative Image.
Representative Image.

ഇതിനായി അഡിഷനൽ ഫാക്ടർ ഓഫ് ഓതന്റിക്കേഷൻ (എഎഫ്എ) നടപ്പാക്കാനുള്ള കരടുവിജ്ഞാപനം ആർബിഐ പുറത്തിറക്കി. പല രാജ്യാന്തര ഇടപാടുകളിലും ഒടിപി വെരിഫിക്കേഷൻ പോലെയുള്ള സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്തത് സൈബർ തട്ടിപ്പുകൾക്ക് വളമാകുന്നുണ്ട്.ഇത് തടയാനാണ് അധികസുരക്ഷാ സംവിധാനം. മാർച്ച് 10 വരെ ധനകാര്യമേഖലയിലുള്ളവർക്ക് ഇതുസംബന്ധിച്ച് അഭിപ്രായം അറിയിക്കാം. അതിനു ശേഷമേ ഇത് അന്തിമമാക്കൂ.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

India strengthens online transaction security with the RBI's draft notification for Additional Factor of Authentication (AFA). This new security measure aims to combat cyber fraud and protect consumers making international online payments.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com