ADVERTISEMENT

കൊല്ലം ∙ കൊല്ലം - ചെങ്കോട്ട റെയിൽപ്പാതയിലൂടെയുളള സർവീസുകളുടെ വേഗം വർധിപ്പിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് എൻ.കെ.പ്രേമചന്ദ്രൻ എംപിയെ അറിയിച്ചു. മധുര റെയിൽവേ ഡിവിഷൻ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ രേഖാമൂലം അറിയിച്ചതാണ് വിവരം. 2024 ജനുവരി 10 മുതൽ 16 വരെ ദിവസങ്ങളിൽ കൊല്ലം- ചെങ്കോട്ട റെയിൽവേ ലൈനിലെ വേഗതാപരിശോധന പൂർത്തീകരിച്ചു.

റിപ്പോർട്ട് തയാറാക്കുന്ന നടപടി പുരോഗമിക്കുകയാണ്. കൊല്ലം- പുനലൂർ പാതയുടെ വേഗപരിധി 80 കിലോമീറ്റർ ആയി വർധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പുനലൂർ-കൊല്ലം-പുനലൂർ പാസഞ്ചർ സർവീസുകൾ വർധിപ്പിക്കണമെന്ന എംപിയുടെ ആവശ്യം പരിഗണനയിലാണ്. വൈദ്യുതി എൻജിൻ ഉപയോഗിക്കുന്ന മുറയ്ക്ക് കൂടുതൽ മെമു സർവീസുകളും ആരംഭിക്കുമെന്നും റെയിൽവേ ജനറൽ മാനേജർ അറിയിച്ചു.

∙ സർവീസുകൾ വർധിക്കുന്നതനുസരിച്ച് പുനലൂർ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ എണ്ണം കൂട്ടുന്നത് പരിഗണിക്കും. കൊല്ലം-ചെങ്കോട്ട വൈദ്യുതീകരണം 2024 മാർച്ചിന് മുൻപായി കമ്മിഷൻ ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. വൈദ്യുതീകരണം പൂർത്തിയാകുന്ന മുറയ്ക്ക് വിസ്റ്റഡോം കോച്ചുകൾ ഘടിപ്പിക്കുന്നത് പരിഗണിക്കും. പുനലൂർ റെയിൽവേ സ്റ്റേഷൻ വികസനം അമൃത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ഘട്ടമായി ഉയർന്ന ക്ലാസിലേക്കുള്ള കാത്തിരിപ്പ് കേന്ദ്രം, പ്ലാറ്റ്ഫോം മേൽക്കൂര, ലിഫ്റ്റ്, വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് മേൽക്കൂര തുടങ്ങിയവ ഏർപ്പെടുത്തും. രണ്ടാം ഘട്ടത്തിൽ രണ്ടാം പ്രവേശന കവാടത്തിന്റെ നിർമാണവും ഉൾപ്പെടുത്തുന്നത് പരിഗണിക്കും. പുനലൂർ - ചെങ്കോട്ട വഴി തിരുപ്പതിയിലേക്കു സർവീസ് വേണമെന്ന എംപിയുടെ ആവശ്യത്തിൽ നടപടി സ്വീകരിക്കും.

∙ കിളികൊല്ലൂർ സ്റ്റേഷനിൽ എൻഎസ്ജി 6 പ്രകാരം സൗകര്യങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. കാൽനടയ്ക്കുള്ള മേൽപ്പാത, രണ്ടാം പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടൽ തുടങ്ങിയ പദ്ധതികൾ രൂപീകരിച്ചിട്ടുണ്ട്. ചന്ദനത്തോപ്പ് സ്റ്റേഷനിൽ എച്ച്ജി 3 പ്രകാരമുളള യാത്രാ സൗകര്യങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.

∙ ഇടമൺ സ്റ്റേഷനിൽ എൻഎസ്ജി - 6 പ്രകാരമുളള യാത്ര സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിക്കുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്. നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഒറ്റയ്ക്കൽ റെയിൽവേ സ്റ്റേഷനിലെ എൻഎസ്ജി -6 പ്രകാരമുളള സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭ്യമാണ്. ഒന്നാം പ്ലാറ്റ്ഫോമിന്റെ ഉയരം വർധിപ്പിക്കുന്നതിനു അനുമതി നൽകിയിട്ടുണ്ട്. പ്രവൃത്തി അടിയന്തിരമായി ആരംഭിക്കും. തെന്മല റെയിൽവേ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിക്കുന്നതിനുള്ള പ്രവൃത്തിക്ക് അനുമതി നൽകിയിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കും. എൻഎസ്ജി 6 പ്രകാരമുളള യാത്രാസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

∙ കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ് സ്റ്റേഷനുകളിൽ എച്ച്ജി 3 പ്രകാരമുളള സൗകര്യങ്ങൾ ഒഴുക്കിയിട്ടുണ്ട്. പ്ലാറ്റ്ഫോമിന്റെ ഉയരം വർധിപ്പിക്കാനുള്ള അനുമതി നൽകി. ന്യു ആര്യങ്കാവ്, ഭഗവതീപുരം സ്റ്റേഷനുകൾ എൻഎസ്ജി 6 നിലവാരത്തിലേക്ക് ഉയർത്തി. ഇവിടെയും പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിക്കുന്നതിനുള്ള അനുമതി നൽകി. നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

∙ ആദർശ് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിച്ച സ്റ്റേഷനാണ് കുണ്ടറ. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാലം, രണ്ടാം പ്ലാറ്റ്ഫോമിന്റെ ഉയരം വർധിപ്പിക്കൽ, ശുചിമുറിയുടെ നിർമാണം, രണ്ട് പ്ലാറ്റ്ഫോമുകളുടെയും മേൽക്കൂര നവീകരിക്കൽ, പ്ലാറ്റ്ഫോമുകളിൽ കസേരകൾ, സർക്കുലേറ്റിങ് ഏരിയയുടെ നവീകരണം, ശുചിമുറികൾ, സ്റ്റേഷൻ നവീകരണം തുടങ്ങി പദ്ധതികൾ പൂർത്തീകരിച്ചു. ഓരോ പ്ലാറ്റ്ഫോമിലും 5 നിര പ്ലാറ്റ്ഫോം മേൽക്കൂര നിർമിക്കുന്നതിനുള്ള അനുമതി നൽകി. എച്ച്ജി 3 നിലവാരത്തിലുളള കുണ്ടറ ഈസ്റ്റ് സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടുന്നതിനു അനുമതി നൽകി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com