ആക്ട്സ് കാഞ്ഞാണി ബ്രാഞ്ച് ഉദ്ഘാടനം നാളെ

Mail This Article
കാഞ്ഞാണി∙ റോഡപകടങ്ങളിലും അത്യാഹിതങ്ങളിലും 24 മണിക്കൂറും സൗജന്യ സേവനം ചെയ്യുന്ന ആക്ടസിന്റെ കാഞ്ഞാണി ബ്രാഞ്ച് നാളെ വൈകിട്ട് 5 ന് സിംല മാളിൽ തൃശൂർ മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്യും. കലക്ടർ അർജുൻ പാണ്ഡ്യൻ പുതിയ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്യും. പ്രസിഡന്റ് ബി.ആർ.ജേക്കബ് അധ്യക്ഷത വഹിക്കും. സിനിമ സംവിധായകൻ സത്യൻ അന്തിക്കാട് ആംബുലൻസ് സ്പോൺസർമാരെ ആദരിക്കും. മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത് ആക്ടസ് ചാരിറ്റി ബോക്സ് വിതരണം ചെയ്യും. സംഗീതവിരുന്നുമുണ്ടാകും.
പഞ്ചായത്തിൽ 9 യൂണിറ്റുകളിലായി 200 അംഗങ്ങളുണ്ടെന്നും മണലൂർ, അരിമ്പൂർ, അന്തിക്കാട് പഞ്ചായത്ത് പരിധികളിലുൾപ്പടെ ഏപ്രിൽ 2 മുതൽ ആംബുലൻസ് സർവീസ് തുടങ്ങുമെന്നും പ്രസിഡന്റ് ബി.ആർ.ജേക്കബ്, വൈസ് പ്രസിഡന്റ് പീതാംബരൻ രാരമ്പത്ത്, സെക്രട്ടറി ഡോ.ആന്റണി വർക്കി തോപ്പിൽ എന്നിവർ അറിയിച്ചു.