ADVERTISEMENT

മിൽട്ടൺ കൊടുങ്കാറ്റ് ആഞ്ഞടിച്ചതിനു പിന്നാലെ ഉൾക്കടലിൽ കുടുങ്ങിയ മനുഷ്യൻ ജീവനുവേണ്ടി കയറിനിന്നത് കൂളറിനുമുകളിൽ. യുഎസ് കോസ്റ്റ്ഗാർഡ് പൈലറ്റ് ലെഫ്റ്റനന്റ് ഇയാൻ ലോഗനും സംഘവും ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. മെക്സിക്കോ ഉൾക്കടലിൽ 30 മൈൽ അകലെയായിരുന്നു ഇയാൾ കുടുങ്ങിക്കിടന്നത്.

സെന്റ്പീറ്റേഴ്സ്ബർഗിനു സമീപമുള്ള ജോണ്‍സ് പാസിൽ നിന്ന് 20 അകലെയായി ഒരു ദ്വീപുണ്ട്. അവിടെ തന്റെ ബോട്ടിന്റെ അറ്റകുറ്റപ്പണികൾക്കായി പോയതായിരുന്നു ഇയാൾ. തിരിച്ചുവരുന്നതിനിടെ വീണ്ടും ബോട്ട് തകരാറിലായി. തുടർന്ന് ഇയാൾ കോസ്റ്റ്ഗാർഡുമായി ബന്ധപ്പെട്ടു. അപ്പോഴേക്കും മിൽട്ടൺ കൊടുങ്കാറ്റെത്തി. സുരക്ഷിതമായിരിക്കാനുള്ള നിർദേശങ്ങൾ കോസ്റ്റ് ഗോർഡ് നൽകി.

ബീക്കൺ ലൈറ്റും ലൈഫ് ജാക്കറ്റുമെല്ലാം അയാളുടെ പക്കലുണ്ടായിരുന്നു. കാലാവസ്ഥാ വീണ്ടും മോശമായതോടെ കാര്യങ്ങൾ കൈവിട്ടു. കോസ്റ്റ്ഗാർഡ് സംഘം സ്ഥലത്തെത്തിയപ്പോൾ അയാളുടെ ബോട്ട് അവിടെയില്ലായിരുന്നു. നടുക്കടലിൽ ഒരു തുറന്നുകിടന്ന കൂളറിന്റെ മുകളിൽ ജീവനും കൈയിൽ പിടിച്ച് കിടന്നു. ആദ്യം കണ്ടപ്പോൾ അതൊരു മനുഷ്യനാണെന്ന് പോലും മനസ്സിലായില്ല. ഹെലികോപ്ടർ കുറച്ചുകൂടി അടുപ്പിച്ചപ്പോഴാണ് അയാൾ കൂളിൽ പൊങ്ങിക്കിടക്കുന്നത് കണ്ടതെന്ന് പൈലറ്റുമാർ വ്യക്തമാക്കി.

മില്‍ട്ടണ്‍ കൊടുങ്കാറ്റില്‍ യുഎസ് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കനത്ത നാശമാണ് വിതച്ചത്. നിരവധിപ്പേര്‍ക്ക് ജീവൻ നഷ്ടമായി. 28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്. അതിസാഹസികമായാണ് പലരും ജീവൻ തിരിച്ചുപിടിച്ചത്. ഫ്ലോറിഡയിൽ 30 ലക്ഷം വീടുകളില്‍ വൈദ്യുതി നഷ്ടപ്പെട്ടു. ഇതിൽ 16 ലക്ഷം പേർക്ക് വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്. നൂറ്റാണ്ടിലെ ഭീതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചുഴലിക്കാറ്റിനെ വിശേഷിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com