ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മനുഷ്യനും നായകളും തമ്മിലുള്ള ആത്മബന്ധത്തിന് നിരവധി ഉദാഹരണങ്ങൾ നാം കണ്ടിരിക്കും. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പൊറുതിമുട്ടുന്ന ഇക്കാലത്ത് അവർ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ ചേർത്തുനിർത്താനും മനുഷ്യർക്ക് അറിയാം. അത്തരത്തിൽ ഒരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. രണ്ട് കുട്ടികളാണ് വിഡിയോയിലെ താരങ്ങൾ. 

മാലിന്യംനിറഞ്ഞ തോടിൽ കുത്തിയൊലിച്ച് വെള്ളം ഒഴുകുന്നു. അതിനോട് ചേർന്ന പൊട്ടിപ്പൊളിഞ്ഞ മതിലിന്റെ ഇടുക്കിൽ പേടിച്ച് നായ ഇരിക്കുന്നത് കാണാം. താഴെയിറങ്ങിയാൽ കുത്തിയൊലിക്കുന്ന വെള്ളത്തിൽ ഒഴുകിപ്പോകുമെന്ന് അവനറിയാം. അപ്പോഴാണ് രണ്ട് ചെറിയ കുട്ടികൾ ആ വെള്ളത്തിലിറങ്ങി നായയുടെ അടുത്തേക്ക് എത്തിയത്. ചെറിയകുട്ടി നായയുടെ ദേഹത്ത് തലോടിയശേഷം അവനെ എടുത്തു. മറ്റൊരു കുട്ടിയും ചേർന്ന് താങ്ങിപ്പിടിച്ച് വെള്ളത്തിൽ പതുക്കെ നീങ്ങി. ഇടയ്ക്ക്  നായ കൈയിൽനിന്ന് പോകുമെന്ന് കണ്ടെങ്കിലും ഇരുവരും മുറുകെപ്പിടിച്ചുകൊണ്ട് സുരക്ഷിതമായി മറുകരയിൽ എത്തുകയായിരുന്നു. 

Read Also: 4 വയസ്സുള്ള കുട്ടിയോളം വലുപ്പമുള്ള പൂച്ച! കെഫിര്‍ ഇപ്പോൾ സോഷ്യൽമിഡിയ സ്റ്റാർ

തങ്ങൾ ഒഴുകിപ്പോകുമോ എന്ന ഭയത്തേക്കാൾ നായയെ സംരക്ഷിക്കണമെന്ന വാശിയായിരുന്നു രണ്ടു കുട്ടികൾക്കും. പഴയ വിഡിയോ ആണെങ്കിലും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലായി വരികയാണ്. നിലവിൽ 13 ലക്ഷത്തോളംപേരാണ് വിഡിയോ കണ്ടത്. പ്രമുഖരടക്കം നിരവധിപ്പേർ കുട്ടികളെ പ്രശംസിച്ചു. ചിലർ വിഡിയോ എടുത്തയാളെ വിമർശിക്കുന്നുമുണ്ട്. ഇത്രയും റിസ്ക് എടുത്ത് ആ കുട്ടികൾ ഇറങ്ങിപുറപ്പെടുമ്പോൾ സഹായത്തിനായി പോകാമായിരുന്നുവെന്നാണ് ഇവരുടെ വാദം.

Content Highlights: Humans and dogs relationship |Stray dog | Viral video | children saving dog |Social media 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com