ADVERTISEMENT
ഒറ്റ വായനയിൽ ഒട്ടേറെ അറിയാം.

വാർത്തകളുടെ സമ്പൂർണ വിവരങ്ങൾ വിരൽത്തുമ്പിൽ വേണമെന്ന് ആഗ്രഹിക്കുന്നവരല്ലേ ? നിങ്ങൾക്കുള്ളതാണ് മനോരമ ഓൺലൈൻ പ്രീമിയം. അറിവ് പകരും വിശകലനങ്ങൾ, വിദഗ്ധരുടെ അഭിപ്രായങ്ങൾ, ഇൻഫോഗ്രാഫിക്സ്, മൾട്ടിമീഡിയ അവതരണം, വാർത്തകളുടെ സമഗ്ര പാക്കേജ്.

ഇപ്പോൾ തന്നെ വരിക്കാരാകൂ,
അറിവിന്റെ വിശാല ലോകം സ്വന്തമാക്കൂ..!

റോം ∙ റോമിൽനിന്നു ശേഖരിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പ്  അർത്തുങ്കൽ ബസിലിക്കയിൽ പ്രതിഷ്ഠിക്കുന്നു.  റോമിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പിന്റെ ഭാഗമാണ് ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർഥാടനകേന്ദ്രവും ആലപ്പുഴ രൂപതയുടെ കീഴിലുള്ളതുമായ അർത്തുങ്കൽ ബസിലിക്കയിൽ പ്രതിഷ്ഠിക്കുന്നത്.

റോമിലെ  സെബസ്ത്യാനോസിന്റെ ബസിലിക്കയിലുള്ള കല്ലറ ആദ്യമായി തുറക്കുന്നത് എഡി 1511 ൽ ആണ്. 513 വർഷങ്ങൾക്കുശേഷമാണ് 2024 ൽ വീണ്ടും തുറന്നത്. ഇവിടെനിന്നും ശേഖരിച്ച, ശരീരത്തിലെ അസ്ഥിയുടെ ഒരു ഭാഗമാണ് അർത്തുങ്കലിലേക്ക് എത്തിക്കുന്നത്.

റോമിലെ വിശുദ്ധ സെബസ്ത്യാനോസ് ബസിലിക്ക റെക്ടർ ഫാ. സ്‌തെഫാനോ തംബുരുവും ഫാ. കർലോ ജൊവാനിയും തിരുശേഷിപ്പിനെ അനുഗമിക്കുന്നുണ്ട്. സംഘം ശനിയാഴ്ച കേരളത്തിൽ എത്തി. ആലപ്പുഴ രൂപതയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള വിവിധ ദേവാലയങ്ങളിലും കപ്പേളകളിലും പ്രദക്ഷിണം നടത്തി, ഞായറാഴ്ച വൈകിട്ട് മൂന്നിന് പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ എത്തും. അവിടെനിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തിരുശേഷിപ്പു പ്രയാണം അർത്തുങ്കൽ ബസിലിക്കയിലേക്ക് പുറപ്പെടും.

relics-of-saint-sebastian-brought-from-rome-to-arthunkal-basilica-1
ചിത്രം: 2024ൽ വിശുദ്ധന്റെ കല്ലറ തുറന്നപ്പോൾ ബസിലിക്ക അധികൃതർ പുറത്തുവിട്ട ചിത്രങ്ങൾ.
relics-of-saint-sebastian-brought-from-rome-to-arthunkal-basilica-1
relics-of-saint-sebastian-brought-from-rome-to-arthunkal-basilica-2
relics-of-saint-sebastian-brought-from-rome-to-arthunkal-basilica-3
relics-of-saint-sebastian-brought-from-rome-to-arthunkal-basilica-4

വൈകിട്ട് അഞ്ചിന് അർത്തുങ്കൽ ബസിലിക്കയിൽ കുർബാന നടക്കും. തുടർന്ന് ബസിലിക്കയിൽ വിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥിരമായി സ്ഥാപിക്കുമെന്ന് ബസിലിക്ക റക്ടർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ പറഞ്ഞു. ആലപ്പുഴ രൂപതാ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിലിന്റെ പ്രത്യേക ശുപാർശപ്രകാരം, റോമിൽ സേവനം ചെയ്യുന്ന ഫാ. ജോസി കുരിശിങ്കൽ, സിസ്റ്റർ റോസി അറയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് തിരുശേഷിപ്പ് അർത്തുങ്കലിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടത്തിയത്.

വിശുദ്ധന്റെ രൂപം അർത്തുങ്കലിൽ എത്തിയ ഐതിഹ്യം
റോമിൽ പടർന്നുപിടിച്ച പ്ലേഗ് ബാധയെതുടർന്ന് വിശുദ്ധ സെബാസ്ത്യനോസിന്റെ മാധ്യസ്ഥം അപേക്ഷിച്ചു പ്രാർഥിച്ച ഇറ്റലിയിലെ മിലാനിൽനിന്നുള്ള വിശ്വാസികൾ വിശുദ്ധ സെബസ്ത്യാനോസിന്റെ തുരുസ്വരൂപം നിർമിച്ച് ലോകംമുഴുവൻ സഞ്ചരിക്കാൻ തീരുമാനിച്ചു. 1645ൽ ഇവർ സഞ്ചരിച്ച കപ്പൽ അർത്തുങ്കലിൽ എത്തുകയും പുറംകടലിൽ കടൽക്ഷോഭത്തിൽപ്പെടുകയും ചെയ്തു. കടൽ ശാന്തമായപ്പോൾ കപ്പലിലുള്ളവർ വിശുദ്ധന്റെ രൂപം, അന്ന് അർത്തുങ്കലിൽ ഉണ്ടായിരുന്ന പ്രാർഥനാലയത്തിൽ എത്തിച്ച് അവിടെ സ്ഥാപിക്കുകയായിരുന്നു എന്നാണ് ഐതിഹ്യം. അന്നുമുതൽ എല്ലാവർഷവും അർത്തുങ്കൽ പള്ളിയിൽ വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുനാൾ ആഘോഷപൂർവം നടത്തിവരുന്നു.

English Summary:

The relics of Saint Sebastian, will bring from Rome to enshrine in the Basilica of Artungal.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com