കുവൈത്ത് സിറ്റി സോണൽ പ്രാർഥനാ യോഗം

Mail This Article
കുവൈത്ത് സിറ്റി∙ മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കത്ത ഭദ്രാസനത്തിന്റെ കുവൈറ്റ് സോണിലുള്ള ഇടവകകളുടെ സംയുക്ത പ്രാർത്ഥനാ യോഗം ഒക്ടോബർ 30, വെള്ളിയാഴ്ച വൈകിട്ട് 5.15-ന് (ഇന്ത്യൻ സമയം 7.45 പി.എം.) ക്രമീകരിച്ചിരിക്കുന്നു.
ഗൂഗിൾ മീറ്റ് വഴി നടക്കുന്ന യോഗത്തിൽ കൽക്കത്ത ഭദ്രാസനാധിപനും പ്രാർഥനാ യോഗം പ്രസിഡന്റുമായ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷകൻ ആയിരിക്കും. ഭദ്രാസന പ്രാർത്ഥനാ യോഗം വൈസ് പ്രസിഡന്റ് ഫാ. ഷൈജു ഫിലിപ്പ്, കുവൈറ്റ് സോണിലുള്ള വൈദികരായ ഫാ. ജിജു ജോർജ്ജ്, ഫാ. മാത്യൂ എം. മാത്യൂ, ഫാ. ജോൺ ജേക്കബ്, ഫാ. ലിജു പൊന്നച്ചൻ എന്നിവർ നേതൃത്വം നൽകും.
ലോകം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ദൈവസന്നിധിയിൽ ഒരുമിച്ച് കൂടുവാൻ തക്കവണ്ണം ഏവരുടെയും പ്രാർഥനാ പൂർണ്ണമായ സാന്നിധ്യം ദൈവനാമത്തിൽ അഭ്യർഥിച്ചു കൊള്ളുന്നു.
Link : https://meet.google.com/umo-htgx-hap
കൂടുതൽ വിവരങ്ങൾക്ക് പ്രാർഥനാ യോഗം കുവൈറ്റ് സോണൽ സെക്രട്ടറി സാമുവേൽ ചാക്കോയുമായി (ഫോൺ : 66516255) ബന്ധപ്പെടാവുന്നതാണ്.