ADVERTISEMENT

റിയാദ് ∙ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം തുടർച്ചയായി രണ്ടാം മാസവും ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാനത്താവളങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വിമാനങ്ങളുമായി ബന്ധപ്പെട്ട വിപുലമായ ഡേറ്റയുടെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ ഏവിയേഷൻ അനലിറ്റിക്സിലെ മുൻനിരയിലുള്ള സിറിയം ഡിയോ പ്രഖ്യാപിച്ച ആഗോള വർഗ്ഗീകരണം അനുസരിച്ചാണ് ഇത്.  

കിങ് ഖാലിദ്  വിമാനത്താവളത്തിലെ വിവിധ പങ്കാളികളുമായി ഗുണപരമായ  പ്രവർത്തനങ്ങൾ തുടരാനുള്ള കമ്പനിയുടെ താൽപ്പര്യമാണ് ഈ വ്യത്യാസം പ്രതിഫലിപ്പിക്കുന്നതെന്ന് റിയാദ് വിമാനത്താവള കമ്പനിയുടെ സിഇഒ അയ്മാൻ ബിൻ അബ്ദുൽ അസീസ് അബു അബാഹ് പറഞ്ഞു. തലസ്ഥാനത്തെ വിമാനത്താവളത്തിന്റെ തന്ത്രപരമായ അഭിലാഷങ്ങൾക്ക് അനുസൃതമായി യാത്രക്കാർക്ക് മികച്ച യാത്രാനുഭവവും ഉയർന്ന തലത്തിലുള്ള സേവനങ്ങളും നൽകിവരുന്നുണ്ട്.

  വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി രാജ്യത്തിന്റെ നിലയും ഭാവി അഭിലാഷങ്ങളുടെ വ്യാപ്തിയും പ്രതിഫലിപ്പിക്കുന്ന ദേശീയ സ്മാരകങ്ങളിൽ ഒന്നാണിത്. 

English Summary:

King Khalid Airport in Riyadh Tops Global List for Flight Punctuality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com