ഗതാഗത നവീകരണം: ജനങ്ങളുടെ അഭിപ്രായം തേടി ദുബായ് ആർടിഎ

Mail This Article
ദുബായ് ∙ അർജാൻ, അൽ ബർഷ സൗത്ത് മേഖലയിലെ ഗതാഗത നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു നാട്ടുകാരുടെ അഭിപ്രായം തേടി ആർടിഎ. ഹെസ്സ സ്ട്രീറ്റ്, ഉം സുഖീം, അൽ ഫഹി സ്ട്രീറ്റ് എന്നിവയുടെ വികസനം, സൈക്കിൾ പാതകൾ ഉൾപ്പെടെ നിലവിൽ പുരോഗമിക്കുന്ന പ്രധാന റോഡ് വികസന പദ്ധതികളെക്കുറിച്ചു ജനങ്ങളോട് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ആക്ടിങ് ഡയറക്ടർ അഹമ്മദ് അൽ ഖസൈമി വിശദീകരിച്ചു.
കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ, പ്രാദേശിക റോഡുകളുടെ വികസനം, ഭാരവാഹനങ്ങൾക്ക് നിശ്ചിത സമയക്രമംതുടങ്ങിയ നിർദേശങ്ങൾ ജനങ്ങൾ നൽകി. ദുബായിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രവർത്തിക്കാൻ സന്നദ്ധമാണെന്ന് ജനങ്ങൾ പറഞ്ഞു. ആർടിഎ ലൈസൻസിങ് ഏജൻസിയുടെ സിഇഒയും കസ്റ്റമർ കൗൺസിൽ ചെയർമാനുമായ അഹമ്മദ് മഹ്ബൂബ് അധ്യക്ഷത വഹിച്ചു.