നോമ്പ് തുറക്കുന്നത് 'പൈതൃക' വീടുകളിൽ; പാരമ്പര്യ തനിമയിൽ ഇഫ്താർ ആഘോഷിച്ച് അൽ അഖിഖിലെ ജനത

Mail This Article
അൽ ബഹ∙ പരമ്പരാഗത ശൈലിയിൽ റമസാൻ ആഘോഷിച്ച് അൽ ബഹ മേഖലയിലെ അൽ അഖിഖ് ഗവർണറേറ്റിലെ ജനങ്ങൾ. ഇഫ്താറിനായി പൈതൃക വീടുകളിൽ ഒത്തുകൂടിയും ജീവിത പാരമ്പര്യങ്ങളെ ആധികാരിക സുഗന്ധങ്ങളുമായി സമന്വയിപ്പിച്ച് ആഘോഷമാക്കുകയാണ് പുണ്യദിനങ്ങൾ.
ഇവിടുത്തെ കുടുംബങ്ങൾ അവരുടെ പിൻഗാമികൾ തുടർന്നു പോന്ന അതേ ആചാരങ്ങൾ പരിപോഷിപ്പിക്കാനും പുതു തലമുറയ്ക്ക് പകർന്ന് നൽകാനും ലക്ഷ്യമിട്ടാണ് ഓരോ ഇഫ്താറും പൈതൃകം ആഘോഷിക്കാനുള്ള അവസരമായി കാണുന്നത്.
അൽ ബഹയിലെ പൈതൃക ഭവനങ്ങൾ പ്രാദേശിക സാംസ്കാരിക ഐഡന്റിറ്റിയുടെ പ്രതീകമാണ്. കുടുംബവും സുഹൃത്തുക്കളും ഇഫ്താർ ടേബിളുകൾക്ക് ചുറ്റും ഒത്തുകൂടി പൂർവ്വികരുടെ കഥകൾ പറഞ്ഞും നോമ്പോർമകൾ പങ്കുവച്ചുമാണ് ഓരോ ഇഫ്താറും അവിസ്മരണീയമാക്കുന്നത്. ഇഫ്താർ എന്നത് ഭക്ഷണം മാത്രമല്ല കുടുംബവും സാമൂഹികവുമായ ബന്ധങ്ങൾ പുതുക്കാനുള്ള അവസരം കൂടിയാണ്. കഴിഞ്ഞ വർഷങ്ങളിലെ റമസാനിനെ അനുസ്മരിച്ചുകൊണ്ട് കമ്മ്യൂണിറ്റി ഐക്യദാർഢ്യവും വ്യക്തികൾ തമ്മിലുള്ള സ്നേഹബന്ധവും ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ഹിജ്റ 1386ൽ നിർമ്മിച്ച തങ്ങളുടെ പൈതൃക വീടിനുള്ളിൽ റമസാനിൽ നോമ്പ് തുറക്കുന്നത് തുടർച്ചയായ മൂന്നാം വർഷമാണെന്ന് അവാദ ബിൻ അലി അൽ ഗംദി പറഞ്ഞു. പണ്ട് മഗ്‌രിബ് ബാങ്ക് വിളിക്കുന്നതിന് മുൻപ് നടുമുറ്റത്ത് തീ കത്തിച്ചാണ് വെള്ളവും ഈന്തപ്പഴവും കൊണ്ട് ഉണ്ടാക്കുന്ന റൊട്ടിയും കാപ്പിയും മരിസയും ഉണ്ടാക്കുന്നത്. അതിൽ നാരങ്ങയോ ഇഞ്ചിയോ ചേർത്ത് തയ്യാറാക്കുന്ന രീതിയും അദ്ദേഹം ഓർമിച്ചു.

അൽ ബഹയിലെ പരമ്പരാഗത വീടുകളിലെ റമസാൻ പ്രഭാതഭക്ഷണം പുതിയ തലമുറകളെ അവരുടെ ഭൂതകാലവുമായി ബന്ധിപ്പിക്കുന്ന ജീവിത പാരമ്പര്യങ്ങളുടെ പ്രതീകമായി തുടരുകയാണ് ഇപ്പോയും. ഓരോ ഇഫ്താറിലും താമസക്കാർ ഈ മനോഹരമായ ആചാരങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്യുന്നത്.
